ഇന്ത്യയിലെ ഇന്‍റർനെറ്റ് ഡൗൺലോഡിംഗ് വേഗതയിൽ 47 ശതമാനം വർധന

author img

By

Published : Jul 30, 2021, 2:16 AM IST

india internet speed  ookla speedtest global index june 2021  ookla speedtest  india internet download upload speeds  ഇന്ത്യയിലെ ഇന്‍റർനെറ്റ് വേഗത  ഇന്‍റർനെറ്റ് വേഗത

ആഗോള തലത്തിൽ മൊബൈൽ ഇന്‍റർനെറ്റ് ഡൗൺലോഡിംഗ് വേഗതയിൽ ഒന്നാമത് യുഎഇ ആണ്. 193.51Mbps ആണ് യുഎഇയിലെ ഡൗണ്‍ലോഡിംഗ് വേഗത. സിംഗപ്പൂരിനെ പിന്തള്ളി ഏറ്റവും വേഗതയുള്ള ബ്രോഡ്ബാൻഡ് കണക്ഷനുള്ള രാജ്യമായി മോണാക്കോ മാറി.

രാജ്യത്തെ മൊബൈൽ ഇന്‍റർനെറ്റ് ഡൗൺലോഡിംഗ് വേഗതയിൽ ഒരു വർഷത്തിനിടെ 47 ശതമാനത്തിന്‍റെ വർധനവുണ്ടായെന്ന് ഓക്ല സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സ്. രാജ്യത്തെ ശരാശരി മൊബൈൽ ഡൗൺലോഡ് വേഗത മെയ് മാസത്തിൽ 15.34 Mbpsൽ നിന്ന് 16.3 ശതമാനം ഉയർന്ന് 17.84 Mbps ആയി.

Also Read: ടാബ്‌ലെറ്റുകൾക്കായി പുതിയ ചിപ്പ്സെറ്റ് അവതരിപ്പിച്ച് മീഡിയാടെക്ക്

ഫിക്‌സഡ് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റിന്‍റെ ശരാശരി വേഗത 55.65 Mbpsൽ നിന്ന് 4.53 ശതമാനം വർദ്ധിച്ച് 58.17 Mbps ആയി. രാജ്യത്തെ ജൂൺ മാസത്തെ മൊബൈൽ, ഫിക്‌സഡ് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് വേഗതാ വളർച്ച ആഗോള സൂചികയിൽ തന്നെ ഏറ്റവും ഉയർന്നതാണ്. ജൂണ്‍ മാസത്തെ ഓക്ലെയുടെ കണക്ക് അനുസരിച്ച് ഇന്ത്യ മൊബൈൽ ഇന്‍റർനെറ്റ് വേഗതയിൽ ആറു സ്ഥാനങ്ങൾ കയറി 122ൽ എത്തി.

ഫിക്‌സഡ് ബ്രോഡ്ബാൻഡ് വേഗതയിൽ മൂന്ന് സ്ഥാനങ്ങൾ കയറി 70ൽ എത്തി. കഴിഞ്ഞ മൂന്ന് മാസമായി ആഗോള റാങ്കിംഗ് സൂചികയിൽ ഇന്ത്യ തുടർച്ചയായി സ്ഥാനം മെച്ചപ്പെടുത്തുകയാണ്.

മൊബൈൽ ഇന്‍റർനെറ്റ് വേഗത

ഈ വർഷം ജൂണ്‍ മാസം രാജ്യത്തെ ശരാശരി മൊബൈൽ ഇന്‍റർനെറ്റ് ഡൗൺലോഡിംഗ് വേഗത 17.84Mbpsൽ എത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വേഗത 12.16 Mbps ആയിരുന്നു. 46.71 ശതമാനം വേഗതയാണ് വർധിച്ചത്. മൊബൈൽ അപ്‌ലോഡ് വേഗതയും ഇക്കാലയളിവിൽ 18.85 ശതമാനം വർധിച്ചു. 5.17 Mbps ആണ് ജൂണ്‍മാസത്തെ ശരാശരി അപ്‌ലോഡിംഗ് വേഗത.

കൂടാതെ മൊബൈൽ നെറ്റ്‌വർക്കുകളിലെ ശരാശരി ലേറ്റൻസി നിരക്ക് മെയ് മാസത്തിൽ 50 മില്ലിസെക്കൻഡ് ആയിരുന്നത് ജൂൺ ആയപ്പോഴേക്കും 48 മില്ലിസെക്കൻഡായി കുറഞ്ഞു. ശരാശരി ജിറ്റർ നിരക്കും അഞ്ച് കുറഞ്ഞ് 43 മില്ലിസെക്കൻഡിൽ എത്തി. ആഗോള തലത്തിൽ മൊബൈൽ ഇന്‍റർനെറ്റ് ഡൗൺലോഡിംഗ് വേഗതയിൽ ഒന്നാമത് യുഎഇ ആണ്. 193.51Mbps ആണ് യുഎഇയിലെ ഡൗണ്‍ലോഡിംഗ് വേഗത. ഒമാനാണ് (180.48 Mbps) രണ്ടാമത്.

ഫിക്‌സഡ് ബ്രോഡ്ബാൻഡ് വേഗത

ജൂണ്‍ മാസം രാജ്യത്തെ ശരാശരി ഫിക്‌സഡ് ബ്രോഡ്ബാൻഡ് വേഗത 58.17Mbps ആയിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസം 38.19 Mbps മാത്രമായിരുന്നു രാജ്യത്തെ ബ്രോഡ്ബാന്‍റ് കണക്ഷനുകളുടെ ശരാശരി വേഗത. ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ ശരാശരി അപ്‌ലോഡിംഗ് വേഗത 54.43Mbpsൽ എത്തി. 2020 ജൂണിൽ ഇത് 34.22Mbps ആയിരുന്നു.

ആഗോള തലത്തിൽ സിംഗപ്പൂരിനെ പിന്തള്ളി ഏറ്റവും വേഗതയുള്ള ബ്രോഡ്ബാൻഡ് കണക്ഷനുള്ള രാജ്യമായി മോണാക്കോ മാറി. 260.74Mbps ആണ് മൊണാക്കോയിലെ ബ്രോഡ്ബാന്‍റിന്‍റെ ശരാശരി വേഗത. നിലവിൽ സിംഗപൂർ രണ്ടാമതാണ്. ഹോംങ്‌കോംഗ് ആണ് വേഗതയിൽ മൂന്നാമൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.