വ്യാജ ഫീഡ്ബാക്ക് വിരുതൻമാർക്ക് പിടിവീഴും: കമ്യൂണിറ്റി പോളിസിയിൽ മാറ്റം വരുത്തി ഫേസ്ബുക്ക്

author img

By

Published : Jun 22, 2022, 11:15 AM IST

acebook updates its policy  Facebook fake reviews  latest technology news  ഫേസ്ബുക്ക് പോളിസിയിൽ മാറ്റം  ഫേസ്ബുക്ക് വ്യാജ ഫീഡ്ബാക്കുകള്‍  ഫേസ്‌ബുക്കിന്‍റെ പുതിയ നടപടി

വ്യാജ ഫീഡ്ബാക്കുകള്‍ വർധിക്കുന്ന സാഹര്യത്തിലാണ് ഫേസ്‌ബുക്കിന്‍റെ നടപടി

കമ്യൂണിറ്റി ഫീഡ്ബാക്ക് പോളിസിയിൽ മാറ്റം വരുത്തി ഫേസ്ബുക്ക്. ബിസിനസ് പേജുകളിൽ വ്യാജ ഫീഡ് ബാക്കുകള്‍ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ് പുതിയ നയം. തെറ്റിദ്ധരിപ്പിക്കുന്ന കമന്‍റുകളും വ്യാജ ഫീഡ്ബാക്കുകളും വർധിക്കുന്ന സാഹര്യത്തിലാണ് ഫേസ്‌ബുക്കിന്‍റെ പുതിയ നടപടി.

കമ്പനികളിൽ നിന്ന് റീഫണ്ടുകള്‍ പ്രതീക്ഷിച്ചും സ്ഥാപനത്തെ മോശമായി ചിത്രികരിക്കുന്നതിനുമായി വ്യാജ ഫീഡ്ബാക്കുകള്‍ നൽകുന്നവർക്ക് ഇനി മുതൽ ഫേസ്ബുക്കിന്‍റെ പിടി വീഴും. കമ്പനിയെ ഉയർത്തിക്കാട്ടുന്നതിനായി പണം കൊടുത്ത് വ്യാജ കമന്‍റുകള്‍ നിർമിക്കുന്ന ബിസിനസ് സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.

ചട്ടങ്ങള്‍ ലംഘിക്കുന്നവരുടെ കമന്‍റുകള്‍ നീക്കം ചെയ്യുകയും, ഉത്പന്നത്തിന്‍റെ ടാഗുകള്‍ നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തുകയുമാണ് ആദ്യ ഘട്ടത്തിലെ നടപടി. കുറ്റം വീണ്ടും ആവർത്തിക്കുന്നവരുടെ അക്കൗണ്ടുകളും പേജുകളും സസ്പെൻഡ്‌ ചെയ്യുകയാനാണ് ഫേസ്ബുക്ക് തീരുമാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.