ഗാസയിലെ യുഎന്‍ അഭയാര്‍ഥി കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; നിരവധി മരണം

ഗാസയിലെ യുഎന്‍ അഭയാര്‍ഥി കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ വ്യോമാക്രമണം; നിരവധി മരണം
Israel attacked Gaza hospital: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഫോണ്‍ ഇന്‍റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിച്ചു.
ഖാന്‍ യൂനിസ് : ഗാസയിലെ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി കേന്ദ്രത്തിന് നേരെ ഇസ്രയേല്‍ വ്യോമാക്രണം (UN refugee camp attacked by Israel). വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി പേര്‍ ആക്രമണത്തില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഫഖൗര സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന അഭയാര്‍ഥി കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വലിയ നാശനഷ്‌ടങ്ങള്‍ ഉണ്ടായത് ആക്രമണത്തില്‍ നിന്ന് മരിക്കാതെ രക്ഷപ്പെട്ട അഹമ്മദ് റെദ്വാനും യാസിന്‍ ഷെരീഫും പറഞ്ഞു. ഇവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ഇവിടുത്തെ കാഴ്‌ചകള്‍ അതി ദയനീയമാണ്. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു. ചിലര്‍ സഹായത്തിനായി നിലവിളിക്കുന്നു.
അടുത്തുള്ള ആശുപത്രിയില്‍ നിന്ന് പുറത്ത് വന്ന ചിത്രങ്ങളില്‍ ഇരുപതോളം മൃതദേഹങ്ങള്‍ കാണാം. പ്രദേശത്ത് നിന്ന് എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് നേരത്തെ തന്നെ ഇസ്രയേല്‍ നിര്‍ദേശം നല്‍കിയിരുന്നു. സൈനികര്‍ മാത്രമേ ഇവിടെ തുടരാന്‍ പാടുള്ളൂവെന്നും ഹമാസിനെ തകര്‍ക്കാന്‍ ആക്രമണം നടത്താന്‍ പോകുകയാണെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
26 പേരെങ്കിലും മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ഗാസയിലും ഇസ്രയേല്‍ ആക്രമണം തുടങ്ങിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ ആക്രമണം തുടരുകയാണ്. ഇതിനിടെ ഗാസയിലെ ഒരു ആശുപത്രി ഇസ്രയേല്‍ ഒഴിപ്പിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് മെദാത്ത് അബ്ബാസ് പറഞ്ഞു.
ഗാസയിലെ 25 ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു കഴിഞ്ഞു. ഇന്ധനമില്ലാത്തതാണ് ഇവയുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. 11 ആശുപത്രികള്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. അല്‍ഷിഫ ആശുപത്രിയില്‍ 120 രോഗികള്‍ അവശേഷിക്കുന്നുണ്ടെന്ന് ഡോക്‌ടര്‍ അഹമ്മദ് മൊഖല്ലാല്‍ത്തി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.
ആശുപത്രികള്‍ ഹമാസിന്‍റെ ആയുധ ശേഖരങ്ങളായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇസ്രയേലിന്‍റെ ആരോപണം അതുകൊണ്ട് തന്നെ ആശുപത്രികളാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആശുപത്രികളില്‍ ആയുധങ്ങള്‍ സംഭരിച്ചിട്ടില്ലെന്നാണ് ഹമാസും ആശുപത്രി ജീവനക്കാരും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. ശനിയാഴ്‌ച മുതല്‍ ഗാസയില്‍ ഇന്‍റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്.
