Raashi Khanna Keerthy Suresh Photoshoot അറബിക്കഥയിലെ നായികയായി റാഷി ഖന്ന, സാരിയില്‍ സുന്ദരിയായി കീർത്തി സുരേഷ്
ദക്ഷിണേന്ത്യൻ സിനിമയിലെ ജനപ്രിയ അഭിനേതാക്കളിൽ ഒരാളാണ് റാഷി ഖന്ന. മറ്റുള്ളവർ കാണാൻ ആഗ്രഹിക്കുന്നതിനേക്കാൾ തന്നെ സന്തോഷിപ്പിക്കുന്ന വസ്ത്രങ്ങളാണ് താരം എപ്പോഴും തെരഞ്ഞെടുക്കുന്നത്. വിമർശകർ എന്ത് പറഞ്ഞാലും റിസ്ക് എടുക്കുകയും സ്വന്തം ട്രെൻഡുകൾ വികസിപ്പിക്കുകയും ചെയ്യുന്നതാണ് താരത്തിന്റെ ശൈലി. റാഷിയെക്കൂടാതെ ഓരോ ലുക്കും ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു തെന്നിന്ത്യൻ താരമാണ് കീർത്തി സുരേഷ്. അടുത്തിടെ നടന്ന ഫോട്ടോഷൂട്ടിൽ മിന്നും സാരി ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

1/ 11
പുതിയ ലുക്കില്‍ തിളങ്ങി തെന്നിന്ത്യൻ താരറാണിമാരായ കീർത്തി സുരേഷും റാഷി ഖന്നയും (Raashi Khanna and Keerthy Suresh latest fashion photoshoot). സാരിയില്‍ തിളങ്ങുന്ന കീർത്തി സുരേഷിന്റെ നാടൻ വേഷങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങളാണ് വരുന്നത്. ഫോട്ടോഷൂട്ടിന് തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളിലും കീർത്തിയുടെ ഫാഷൻ സെൻസ് പ്രകടമാണ്. കറുപ്പും വെളുപ്പും വരയുള്ള സാരിയിൽ കമ്മല്‍ മാത്രം അകമ്പടിയായി ചേർക്കുമ്പോൾ കീർത്തി സുരേഷിന് പ്രത്യേക സൗന്ദര്യം. തെന്നിന്ത്യൻ താരം റാഷി ഖന്ന തന്റെ ബോൾഡ് ഫോട്ടോഷൂട്ടിലൂടെ വ്യത്യസ്തമായ ചിത്രങ്ങളാണ് പങ്കുവെച്ചത്.
മുഴുവന്‍ ഗോള്‍ഡന്‍ ആഭരണങ്ങളും ഒപ്പം തന്നെ ഒരു ക്ലാസിക് ബ്ലാക്ക് ഗൗണും താരം തിരഞ്ഞെടുത്തു. തന്റെ കറുത്ത ഗൗണില്‍ അറേബ്യന്‍ വശ്യ ചാരുതയിലാണ് താരം കാണപ്പെട്ടത്. ഇന്‍സ്റ്റഗ്രാം ഹാന്റിലില്‍ 2021-ലെ ദക്ഷിണ സിനിമയിലെ ഏറ്റവും പ്രമുഖ താരങ്ങളുടെ ഫോർബ്സ് ഇന്ത്യ പട്ടികയിൽ 16-ാം സ്ഥാനത്താണ് താരം. 2023 ഫെബ്രുവരിയിൽ IMDb-യുടെ ജനപ്രിയ ഇന്ത്യൻ സെലിബ്രിറ്റികളുടെ പ്രതിവാര പട്ടികയിലും താരം ഒന്നാമതെത്തി. പുതിയ ഫാഷനുകള്‍ ആരാധകരും കൗതുകത്തോടെ നോക്കി കാണുന്നു.
Loading...
Loading...
Loading...