'ഏറെ നാളത്തെ കാത്തിരിപ്പ് സഫലം'; ആതിയ, രാഹുല്‍ വിവാഹ ചിത്രങ്ങളിലൂടെ
Published on: Jan 24, 2023, 11:20 AM IST |
Updated on: Jan 24, 2023, 11:20 AM IST
Updated on: Jan 24, 2023, 11:20 AM IST

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന്റെയും ബോളിവുഡ് താരം ആതിയ ഷെട്ടിയുടെയും വിവാഹം ഇന്നലെ (23.01.23) നടന്നു. മഹാരാഷ്ട്രയിലെ ഖണ്ഡലയിലുള്ള സുനില്‍ ഷെട്ടിയുടെ ഫാം ഹൗസില്‍ ഇന്നലെ (ജനുവരി 23) നാല് മണിയ്ക്കാണ് ചടങ്ങ് നടന്നത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഇരുവരും മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരപലഹാരങ്ങള്‍ നല്കി സന്തോഷം പങ്കുവെച്ചു. ഹല്‍ദി, മെഹന്ദി എന്നിങ്ങനെ മൂന്ന് ദിവസം നീണ്ടുനിന്നതായിരുന്നു വിവാഹ ചടങ്ങുകള്‍. അനുപം ഖേര്‍, ഇഷാന്ത് ശര്‍മ,അന്‍ഷുല കപൂര്‍, കൃഷ്ണ ഷ്രോഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 'ഏറെ നാളത്തെ കാത്തിരിപ്പ് സഫലം, നീ വെളിച്ചമായി, അതില്‍ നിന്നാണ് എങ്ങനെ സ്നേഹിക്കണമെന്ന് ഞാന്‍ പഠിച്ച്' എന്ന് ആതിയയെക്കുറിച്ചെഴുതി ഇന്‍സ്റ്റഗ്രാമിലൂടെ രാഹുല്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചു. വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരുള്‍പെടെ നിരവധി പേര് ആശംസകളുമായെത്തി. വിവാഹ വിരുന്ന് ഐപിഎല്‍ സീസണ് ശേഷം നടത്തുമെന്ന് ഇരുവരുടെയും കുടുംബാംഗങ്ങള്‍ അറിയിച്ചു. തെന്നിന്ത്യന്‍ സദ്യയാണ് വിവാഹത്തിനായി ഒരുക്കിയിരുന്നത്. മംഗലാപുരത്തെ തുളു ഭാഷ സംസാരിക്കുന്ന കുടുംബത്തിലാണ് സുനില്‍ ഷെട്ടിയുടെ ജനനം എന്നതിനാല്‍ തന്നെ മകളുടെ വിവാഹത്തിനും തെന്നിന്ത്യന്‍ രീതി തന്നെയായിരുന്നു സുനില്‍ ഷെട്ടി തിരഞ്ഞെടുത്തത്. വിവാഹ ചടങ്ങില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2015ല്‍ സൂരജ് പഞ്ചോളിയ്ക്കൊപ്പം ഹീറോ എന്ന ചിത്രത്തിലൂടെയാണ് ആതിയ ഷെട്ടി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. നവാസുദ്ദീന്‍ സിദ്ദിഖിനൊപ്പം 2019ല്‍ പുറത്തിറങ്ങിയ മോട്ടിച്ചൂര്‍ ചക്നച്ചൂര് എന്ന ചിത്രത്തിലാണ് ആതിയ അവസാനമായി അഭിനയിച്ചത്. അര്ജുന് കപൂറിനൊപ്പം മുബാറകിന്റെ ഭാഗമായിരുന്നു ആതിയ.
1/ 11
'ഏറെ നാളത്തെ കാത്തിരിപ്പ് സഫലം'; ആതിയ, രാഹുല്‍ വിവാഹ ചിത്രങ്ങളിലൂടെ

Loading...