Ananya Panday Khushi Kapoor Latest Pictures : ആനന്ദ നിമിഷങ്ങള്‍ ; പുതിയ ചിത്രങ്ങളുമായി ഖുഷിയും അനന്യയും
ബോളിവുഡിലെ താരപുത്രിമാരായ ഖുഷി കപൂറും അനന്യ പാണ്ഡെയും അവരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിലാണ് ഖുഷി കപൂർ ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുന്നത്. അതേസമയം, തന്റെ ബുഡാപെസ്റ്റിലെ അവധിക്കാല ചിത്രങ്ങളുമായാണ് അനന്യ പാണ്ഡെ എത്തിയിരിക്കുന്നത് (Ananya Panday Khushi Kapoor Latest Pictures).

1/ 11
പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് താരപുത്രിമാർ. അന്തരിച്ച നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളും ജാൻവി കപൂറിന്റെ സഹോദരിയുമായ ഖുഷി കപൂറും (Khushi Kapoor) പ്രശസ്ത നടൻ ചങ്കി പാണ്ഡെയുടെ മകൾ അനന്യ പാണ്ഡെയുമാണ് (Ananya Panday ) അവരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചത്. കോ-ഓർഡ് സെറ്റിൽ സ്റ്റൈലിഷായി നിൽക്കുന്ന ഖുഷി കപൂറിന്റെ ചിത്രങ്ങളും ബുഡാപെസ്റ്റിൽ അവധിക്കാലം ആഘോഷിക്കുന്ന അനന്യ പാണ്ഡെയുടെ ചിത്രങ്ങളുമാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളില്‍ പങ്കുവച്ചിരിക്കുന്നത്. കോ-ഓർഡ് സെറ്റിൽ മൂന്ന് സിംഗിൾ പിക്ചറുകളും ഒരു ഗ്രൂപ്പ് ഫോട്ടോയുമാണ് ഖുഷി കപൂർ പോസ്റ്റ് ചെയ്തത്. ബുഡാപെസ്റ്റ് സ്ട്രീറ്റിൽ നിന്ന് ഒപ്പിയെടുത്ത മൂന്ന് സിംഗിൾ ചിത്രങ്ങളും സെൽഫിയും അവിടെ നിന്നുള്ള മറ്റൊരു മനോഹര ചിത്രവുമാണ് അനന്യ പങ്കുവച്ചത്. ഖുഷി കപൂർ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ ദി ആർച്ചീസ് ഈ വർഷം ഡിസംബറിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ഇതിനിടെ ആമിർ ഖാന്റെ മകനായ ജുനൈദ് ഖാനെ നായകനാക്കി നിർമിക്കുന്ന ചിത്രത്തിൽ ഖുഷി കപൂർ നായികയാകുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.
Loading...
Loading...
Loading...