പുഷ്‌പ ദി റൂളില്‍ വിജയ്‌ സേതുപതിയും ? ; അഭ്യൂഹം ശക്തം

author img

By

Published : Jul 4, 2022, 7:06 PM IST

Vijay Sethupathi to be part of Pushpa The Rule  Allu Arjun and Fahadh Faasil movie  പുഷ്‌പ ദി റൂളില്‍ വിജയ്‌ സേതുപതിയും  Pushpa The Rule shooting  Pushpa The Rule release

Vijay Sethupathi to be part of Pushpa The Rule: പുഷ്‌പ: ദി റൈസില്‍ വിജയ് സേതുപതിയെ ആണ് ആദ്യം നിശ്ചയിച്ചിരുന്നത്

Pushpa The Rule shooting : ബ്ലോക്ക്‌ബസ്റ്റര്‍ ചിത്രം 'പുഷ്‌പ:ദി റൈസി'ന്‍റെ രണ്ടാം ഭാഗമാണ് 'പുഷ്‌പ : ദി റൂള്‍'. സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. പ്രഖ്യാപനം മുതല്‍ ശ്രദ്ധേയമായ ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്‌.

Vijay Sethupathi to be part of Pushpa The Rule : 'പുഷ്‌പ'യുടെ രണ്ടാം ഭാഗത്തില്‍ വിജയ്‌ സേതുപതിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ നിര്‍ണായക വേഷം ചെയ്യുന്നതിനായി നിര്‍മാതാക്കള്‍ വിജയ്‌ സേതുപതിയെ സമീപിച്ചതായാണ് വിവരം. 'പുഷ്‌പ: ദി റൈസില്‍' ആദ്യം ഫോറസ്‌റ്റ് ഓഫിസറുടെ വേഷത്തിലാണ് വിജയ് സേതുപതിയെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഷൂട്ടിങ്‌ തീയതികളിലെ മാറ്റങ്ങളെ തുടര്‍ന്ന് നടന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

ഇപ്പോള്‍ വീണ്ടും 'പുഷ്‌പ:ദി റൂളി'നായി നിര്‍മാതാക്കള്‍ താരത്തെ കൊണ്ടുവരാന്‍ പദ്ധതിയിട്ടതായാണ് അറിയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 'പുഷ്‌പ' രണ്ടാം ഭാഗത്തിന്‍റെ തിരക്കഥാരചന പുരോഗമിച്ചുവരികയാണ്. തിരക്കഥാകൃത്ത് സുകുമാറിന്‍റെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് വൈകിയതെന്നും ഓഗസ്‌റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

Also Read: 'പോരാ…അതുക്കും മേലെ വേണം'; കെജിഎഫ്‌ 2 കാരണം പുഷ്‌പ 2 ഷൂട്ടിങ് നിര്‍ത്തി

Pushpa The Rule release: 2023ല്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്‌. അതേസമയം സിനിമയുടെ നിര്‍മാണം വൈകുന്നത്‌ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. രണ്ടാം ഭാഗത്തില്‍ രാഷ്‌മിക മന്ദാനയുടെ കഥാപാത്രം മരണപ്പെടുമെന്ന വ്യാജ പ്രചരണവുമുണ്ടായിരുന്നു.

അല്ലു അര്‍ജുന്‍റെ കരിയറിലെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് 'പുഷ്‌പ' തിയേറ്ററുകളിലെത്തിയത്‌. 2021 ഡിസംബര്‍ 17ന്‌ റിലീസായ ചിത്രം പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമുകളിലും റിലീസ്‌ ചെയ്‌തിരുന്നു. ബോക്‌ഓഫിസിലും ഒടിടിയിലും ചിത്രത്തിന് വന്‍ നേട്ടമാണുണ്ടായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.