ഒരു യുഗത്തിന് പര്യവസാനം! പ്രശസ്‌ത ബംഗാളി സംവിധായകന്‍ തരുണ്‍ മജുംദാര്‍ അന്തരിച്ചു

author img

By

Published : Jul 4, 2022, 2:08 PM IST

Tarun Majumdar passes away  Noted Bengali filmmaker passes away  National Award winning filmmaker dead  Tarun Majumdar works  സംവിധായകന്‍ തരുണ്‍ മജുംദാര്‍ അന്തരിച്ചു

Tarun Majumdar passes away: ബംഗാളി സിനിമ വ്യവസായത്തിന് കനത്ത ആഘാതമാണ് മജുംദാറിന്‍റെ മരണം. മധ്യവര്‍ഗ കുടുംബ ജീവിതങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രമേയങ്ങള്‍ ഒരുക്കുന്നതില്‍ പ്രശസ്‌തനാണ് സംവിധായകന്‍ തരുണ്‍ മജുംദാര്‍

കൊല്‍ക്കത്ത: പ്രശസ്‌ത ബംഗാളി സംവിധായകന്‍ തരുണ്‍ മജുംദാര്‍ അന്തരിച്ചു. വാർധ്യക സഹജമായ അസുഖങ്ങളെ തുടർന്ന്‌ തിങ്കളാഴ്‌ച രാവിലെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. കുടുംബാംഗങ്ങളാണ് അദ്ദേഹത്തിന്‍റെ മരണ വാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്‌.

Noted filmmaker Tarun Majumdar dies: കഴിഞ്ഞ ജൂൺ 27 മുതൽ സർക്കാർ ഉടമസ്ഥതയിലുള്ള എസ്‌എസ്‌കെഎം ആശുപത്രിയിൽ ചികിത്സയിലായിരുന്നു മജുംദാർ. ഏറെ നാളുകൾക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടുവെങ്കിലും തിങ്കളാഴ്‌ച രാവിലെ അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി വഷളായി. തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

Tarun Majumdar works: ബംഗാളി സിനിമ വ്യവസായത്തിന് കനത്ത ആഘാതമാണ് തരുണ്‍ മജുംദാറിന്‍റെ മരണം. മധ്യവര്‍ഗ കുടുംബ ജീവിതങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രമേയങ്ങള്‍ ഒരുക്കുന്നതില്‍ പ്രശസ്‌തനാണ് അദ്ദേഹം. 'ബാലിക ബധു' (1976), 'കുഹേലി' (1971), 'ശ്രീമാൻ പൃഥ്വിരാജ്' (1972), 'ദാദർ കീർത്തി' (1980) എന്നിവയാണ് സംവിധായകന്‍റെ ശ്രദ്ധേയ ചിത്രങ്ങള്‍.

'പൊളാടൊക്ക്', 'ഫുലേശ്വരി', 'ഭലോബാഷ ഭലോബാഷ', 'പരശമണി', 'അലോ', 'ഭലോബസര്‍ ബാരി' തുടങ്ങിയ ചിത്രങ്ങളാലും പ്രശസ്‌തനാണ് മജുംദാര്‍. ബംഗാളി ടെലിവിഷനിലെ ജനപ്രിയ മുഖമായ പ്രതീക്‌ സെന്‍ ആണ് 'ഭലോബസര്‍ ബാരി'യില്‍ ഋതുപര്‍ണ സെന്‍ഗുപ്‌തയ്‌ക്ക് ഒപ്പം വേഷമിട്ടത്‌.

National Award winning filmmaker dead: നാല് ദേശീയ പുരസ്‌കാരങ്ങള്‍, ഏഴ് ബിഎഫ്‌ജെഎ പുരസ്‌കാരങ്ങള്‍, അഞ്ച് ഫിലിംഫെയർ അവാർഡുകൾ, ഒരു ആനന്ദലോക് പുരസ്‌കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്‌. 1990ൽ ഇന്ത്യ ഗവൺമെന്‍റ് അദ്ദേഹത്തെ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.