'കണ്ണില്‍ കാണുന്നത്‌ എന്താണോ അതിനേക്കാള്‍ അപ്പുറമാണ് എപ്പോഴും!' തപ്‌സിയുടെ ബ്ലര്‍ ഒടിടിയില്‍

author img

By

Published : Nov 23, 2022, 4:13 PM IST

Taapsee Pannu Blurr  Taapsee Pannu  Blurr  Blurr to release on ZEE5  തപ്‌സിയുടെ ബ്ലര്‍ ഒടിടിയില്‍  ബ്ലര്‍ ഒടിടിയില്‍  ബ്ലര്‍  തപ്‌സി പന്നു  Blurr release  ബ്ലര്‍ ഡയറക്‌ട്‌ ഒടിടി  Blurr OTT release  Blurr Motion Poster  Blurr story  Taapsee Pannu latest movie  ദൊബാര  ബ്ലര്‍ റിലീസ്

Blurr release: തപ്‌സി പന്നുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ബ്ലര്‍ ഡയറക്‌ട്‌ ഒടിടി റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. സിനിമയുടെ മോഷന്‍ പോസ്‌റ്ററും പുറത്തിറങ്ങി.

Blurr OTT release: ബോളിവുഡ്‌ താരം തപ്‌സി പന്നുവിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'ബ്ലര്‍'. സൈക്കോളജിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമ ഡയറക്‌ട്‌ ഒടിടി റിലീസായാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ഡിസംബര്‍ ഒമ്പതിന് സീ5 ലൂടെയാണ് ചിത്രം റിലീസ്‌ ചെയ്യുക.

Blurr Motion Poster: തപ്‌സി പന്നുവാണ് റിലീസ് തീയതി തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ മോഷന്‍ പോസ്‌റ്റര്‍ പങ്കുവച്ചു കൊണ്ടാണ് റിലീസ് വിവരം താരം അറിയിച്ചിരിക്കുന്നത്. 'കണ്ണില്‍ കാണുന്നത്‌ എന്താണോ അതിനേക്കാള്‍ അപ്പുറമാണ് എപ്പോഴും!' എന്ന അടിക്കുറിപ്പോടു കൂടിയാണ് തപ്‌സി പന്നു മോഷന്‍ പോസ്‌റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

Blurr story: ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ കുടുങ്ങിപ്പോയ ഒരു സ്‌ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. തപ്‌സിയെ കൂടാതെ ഗുല്‍ഷാന്‍ ദേവയ്യും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും. അജയ്‌ ബാല്‍ ആണ് സംവിധാനം. തപ്‌സി പന്നുവിന്‍റെ ഔട്ട്സൈഡേഴ്‌സ്‌ ഫിലിംസിന്‍റെ ബാനറില്‍ സീ സ്‌റ്റുഡിയോസും എക്കെലോണ്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. പവൻ സോണിയും ബാലും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Taapsee Pannu latest movie: ടൈം ട്രാവല്‍ ത്രല്ലറായെത്തിയ 'ദൊബാര' ആയിരുന്നു തപ്‌സിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.