തറയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍സ്‌റ്റാര്‍; ചിത്രം പകര്‍ത്തി നിര്‍മാതാവ്

author img

By

Published : Jan 25, 2023, 10:09 AM IST

Picture of Mammootty  Mammootty  Picture of Mammootty slept  Mammootty slept Nanpakal Nerathu Mayakkam shooting  Nanpakal Nerathu Mayakkam shooting location  Nanpakal Nerathu Mayakkam  തറയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍സ്‌റ്റാര്‍  ഷൂട്ടിംഗ് സെറ്റിലെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍  നന്‍പകല്‍ നേരത്ത് മയക്കം ഷൂട്ടിംഗ്  നന്‍പകല്‍ നേരത്ത് മയക്കം  ഷൂട്ടിംഗ് സെറ്റിലെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍  മമ്മൂട്ടിയുടെ ചിത്രങ്ങള്‍  മമ്മൂട്ടി  മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി  ലിജോ ജോസ് പെല്ലിശ്ശേരി

നന്‍പകല്‍ നേരത്ത് മയക്കം ഷൂട്ടിങ് സെറ്റിലെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പുറത്ത്. മമ്മൂട്ടി അറിയാതെ നിര്‍മാതാവ് പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് ചിത്രം. സിനിമയുടെ ചിത്രീകരണ സമയത്തെ മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണിപ്പോള്‍.

'നന്‍പകല്‍ നേരത്ത് മയക്കം' സെറ്റില്‍ വെറും തറയില്‍ ക്ഷീണിച്ച് കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നിര്‍മാതാവ് എസ്‌. ജോര്‍ജാണ് സൂപ്പര്‍താരത്തിന്‍റെ ഈ ചിത്രങ്ങള്‍ പകര്‍ത്തി ഫേസ്‌ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന അടിക്കുറിപ്പോടു കൂടിയാണ് നിര്‍മാതാവ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

Picture of Mammootty  Mammootty  Picture of Mammootty slept  Mammootty slept Nanpakal Nerathu Mayakkam shooting  Nanpakal Nerathu Mayakkam shooting location  Nanpakal Nerathu Mayakkam  തറയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍സ്‌റ്റാര്‍  ഷൂട്ടിംഗ് സെറ്റിലെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍  നന്‍പകല്‍ നേരത്ത് മയക്കം ഷൂട്ടിംഗ്  നന്‍പകല്‍ നേരത്ത് മയക്കം  ഷൂട്ടിംഗ് സെറ്റിലെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍  മമ്മൂട്ടിയുടെ ചിത്രങ്ങള്‍  മമ്മൂട്ടി  മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി  ലിജോ ജോസ് പെല്ലിശ്ശേരി
നന്‍പകല്‍ നേരത്ത് മയക്കം ഷൂട്ടിംഗ് സെറ്റിലെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍

ഐ.എഫ്‌.എഫ്‌.കെയില്‍ പ്രീമിയര്‍ ഷോ നടത്തിയ ശേഷമാണ് 'നന്‍പകല്‍ നേരത്ത് മയക്കം' തിയേറ്ററുകളിലെത്തിയത്. പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന് പ്രേക്ഷക സ്വീകാര്യതയ്‌ക്കുള്ള അവാര്‍ഡും ലഭിച്ചിരുന്നു. വ്യത്യസ്‌ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്‌ടിയുമാണ് സിനിമയുടെ പ്രത്യേകത.

Picture of Mammootty  Mammootty  Picture of Mammootty slept  Mammootty slept Nanpakal Nerathu Mayakkam shooting  Nanpakal Nerathu Mayakkam shooting location  Nanpakal Nerathu Mayakkam  തറയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍സ്‌റ്റാര്‍  ഷൂട്ടിംഗ് സെറ്റിലെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍  നന്‍പകല്‍ നേരത്ത് മയക്കം ഷൂട്ടിംഗ്  നന്‍പകല്‍ നേരത്ത് മയക്കം  ഷൂട്ടിംഗ് സെറ്റിലെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍  മമ്മൂട്ടിയുടെ ചിത്രങ്ങള്‍  മമ്മൂട്ടി  മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി  ലിജോ ജോസ് പെല്ലിശ്ശേരി
നന്‍പകല്‍ നേരത്ത് മയക്കം ഷൂട്ടിംഗ് സെറ്റിലെ മമ്മൂട്ടിയുടെ ചിത്രങ്ങള്‍

ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ഹൈലൈറ്റ്. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രത്തെ താരം അതിഗംഭീരമായി തന്നെ അവതരിപ്പിച്ചു. മമ്മൂട്ടിയുടെ പുതിയൊരു മാസ്‌മരിക പ്രകടനമാണ് സിനിമയില്‍ കാണാനായത്. ചിത്രത്തിലെ താരത്തിന്‍റെ അഭിനയ മികവിനെ പുകഴ്‌ത്തി നിരവധി പേര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു.

മമ്മൂട്ടി കമ്പനി നിര്‍മിച്ച ആദ്യം ചിത്രം കൂടിയാണ് 'നന്‍പകല്‍ നേരത്ത് മയക്കം'. ആമേന്‍ മൂവി മൊണാസ്‌ട്രിയുടെ ബാനറില്‍ ലിജോയ്‌ക്കും ചിത്രത്തില്‍ നിര്‍മാണ പങ്കാളിത്തമുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫേറെര്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിച്ചത്. രമ്യ പാണ്ഡ്യന്‍, അശോകന്‍, സുരേഷ് ബാബു, കൈനകരി തങ്കരാജ്, അശ്വന്ത് അശോക് കുമാര്‍, ചേതന്‍ ജയലാല്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരന്നത്.

തേനി ഈശ്വര്‍ ഛായാഗ്രഹണവും ദീപു എസ് ജോസഫ് എഡിറ്റിംഗും നിര്‍വഹിച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ കഥയ്‌ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ്.ഹരീഷാണ്. ഗോകുല്‍ ദാസ് കലാസംവിധാനവും റോണക്‌സ്‌ സേവ്യര്‍ മേക്കപ്പും നിര്‍വഹിച്ചു.

Also Read: 'വിചിത്രവും മാന്ത്രികവുമായ കഥപറച്ചില്‍, ഹൃദയസ്‌പര്‍ശിയായ പ്രകടനങ്ങള്‍'; മമ്മൂട്ടി ചിത്രത്തെ പ്രശംസിച്ച് ദുല്‍ഖര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.