Mr Hacker video song: മെല്ലേ അനുരാഗമെന്‍... മിസ്‌റ്റര്‍ ഹാക്കറിലെ പ്രണയ ഗാനം പുറത്ത്

Mr Hacker video song: മെല്ലേ അനുരാഗമെന്‍... മിസ്‌റ്റര്‍ ഹാക്കറിലെ പ്രണയ ഗാനം പുറത്ത്
Melle Anuraagamen video song: മിസ്‌റ്റര്‍ ഹാക്കറിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. മെല്ലേ അനുരാഗമെന്‍ എന്ന പ്രണയ ഗാനമാണ് പുറത്തിറങ്ങിയത്.
ഹാരിസ് (Harris) സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മിസ്‌റ്റര്‍ ഹാക്കര്‍' (Mr Hacker). 'മിസ്‌റ്റര്‍ ഹാക്കറി'ലെ വീഡിയോ ഗാനം പുറത്തിറങ്ങി (Mr Hacker video song). ചിത്രത്തിലെ 'മെല്ലേ അനുരാഗമെന്‍' എന്ന മനോഹര പ്രണയ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത് (Melle Anuraagamen video song). ഹരി മേനോന്‍റെ വരികള്‍ക്ക് റോഷന്‍ ജോസഫിന്‍റെ സംഗീതം നല്‍കിയിരിക്കുന്നു. നിത്യ മാമന്‍, വിവേകാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം.
നേരത്തെ സിനിമയിലെ 'ചങ്കിന് ചങ്കേ' (Chankinu Chanke song) എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. 'ചങ്കിന് ചങ്കേ ചെങ്കൊടി തന്നെ പിടിക്ക്, ചങ്കൂറ്റമോടെ നീ ചെങ്കനാലി മുളയ്‌ക്ക്' എന്ന് തുടങ്ങുന്ന ഈ വിപ്ലവ ഗാനം തീര്‍ത്തും സംഗീതാസ്വാദകരുടെ സിരകളില്‍ ആവേശം കൊള്ളിച്ചു. നജീം അര്‍ഷാദ് ആലപിച്ച ഈ ഗാനം സോഷ്യല്‍ മീഡിയില്‍ തരംഗമായി മാറുകയും ചെയ്‌തിരുന്നു.
സമൂഹത്തില്‍ സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അനീതിയോടും കൊള്ളരുതായ്‌മകളോടും തല്‍ക്ഷണം പ്രതികരിച്ച്, കുറ്റവാളികള്‍ക്ക് മരണ ശിക്ഷ കല്‍പ്പിച്ച് സ്വയം നീതി നടപ്പിലാക്കുന്ന ഒരു കൂട്ടത്തെയായിരുന്നു 'ചങ്കിന് ചങ്കേ' എന്ന ഗാനത്തില്‍ കാണാനായത്. രാജീവ് ആലുങ്കലിന്‍റെ ഗാനരചനയില്‍ സുമേഷ് കൂട്ടിക്കല്‍ ആണ് സംഗീതം ഒരുക്കിയത്.
അന്ന രേഷ്‌മ രാജൻ, സോഹൻ സീനു ലാൽ, ഭീമൻ രഘു, പാഷാണം ഷാജി, ഹാരിസ്, മാണി സി കാപ്പൻ, എംഎ നിഷാദ്, ദേവൻ, ഉല്ലാസ് പന്തളം, ഷെഫീഖ് റഹ്‌മാൻ, സാജു നവോദയ, അൽമാസ് മോട്ടിവാല, ടോണി ആൻ്റണി, അക്ഷര രാജ്, അർച്ചന, നീന കുറുപ്പ്, അംബിക മോഹൻ, രജനി ചാണ്ടി, ഗീത വിജയൻ, ബിന്ദു വരാപ്പുഴ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. സംവിധായകന്‍ ഹാരിസ് തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. സിഎഫ്‌സി ഫിലിംസിന്‍റെ ബാനറിൽ ആണ് സിനിമയുടെ നിര്‍മാണം.
Also Read: Praavu Video Song Oru Kaattu Pathayil: 'ഒരു കാറ്റു പാതയില്‍...'; പ്രാവിലെ മനോഹര പ്രണയ ഗാനം പുറത്ത്
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - ചാക്കോ കാഞ്ഞൂപ്പറമ്പൻ, അസോസിയേറ്റ് ഡയറക്‌ടർ - വിനോദ് ചന്ദ്രൻ, ആക്ഷൻ - അഷറഫ് ഗുരുക്കൾ, ജിറോഷ്, കലാ സംവിധാനം - രാജൻ ചെറുവത്തൂർ, മേക്കപ്പ് - മനു പാലോട്, വസ്ത്രാലങ്കാരം - ഗായത്രി നിർമ്മല, പ്രോജക്‌ട് ഡിസൈനർ - ഷാജിത്ത് തിക്കോടി, പബ്ലിസിറ്റി ഡിസൈൻസ് - രാഹുൽ രാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - അബ്‌ദുൽ സമദ്, രമ ജോർജ്, സ്‌റ്റിൽസ് - ഷാലു പേയാട്, പിആർഒ - പി ശിവപ്രസാദ്, നിയാസ് നൗഷാദ് എന്നിവരും നിര്‍വഹിക്കുന്നു.
