'കരൺ ജോഹർജി നിങ്ങൾ എന്തൊരു മനുഷ്യനാണ്'; ബ്രഹ്മാസ്‌ത്രക്കെതിരെ വീണ്ടും പരിഹാസവുമായി കങ്കണ

author img

By

Published : Sep 20, 2022, 5:10 PM IST

bollywood  kangana blasts karan johar  കങ്കണ  ബ്രഹ്‌മാസ്‌ത്ര  വിവേക് അഗ്നിഹോത്രി  കങ്കണയുടെ വിമർശനം  Kangana Ranaut  brahmastra box office success  Karan Johar

ബോളിവുഡ് ചിത്രങ്ങളുടെ മത്സരത്തില്‍ താനില്ലെന്ന കശ്‌മീര്‍ ഫയല്‍സിന്‍റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ ട്വീറ്റ് ഷെയർ ചെയ്‌താണ് ബ്രഹ്മാസ്‌ത്രക്കെതിരെയും കരൺ ജോഹറിനെതിരെയും കങ്കണയുടെ വിമർശനം.

മുംബൈ (മഹാരാഷ്‌ട്ര): അയാൻ മുഖർജി സംവിധാനം ചെയ്‌ത രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം ബ്രഹ്‌മാസ്‌ത്രക്കെതിരെ വീണ്ടും രംഗത്തെത്തി നടി കങ്കണ റണാവത്ത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയില്‍ ബ്രഹ്മാസ്‌ത്രയുടെ വിജയം ബോളിവുഡിന് വലിയ ആശ്വാസമാവുകയാണ്. ആഗോള ബോക്‌സോഫിസില്‍ നിന്നും 300 കോടിയിലധികം സ്വന്തമാക്കിയ ബ്രഹ്മാസ്‌ത്ര ഇന്ത്യയിലെ കളക്ഷനില്‍ മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

ഇതോടെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രമെന്ന കശ്‌മീര്‍ ഫയല്‍സിന്‍റെ റെക്കോഡും ബ്രഹ്മാസ്‌ത്ര തകര്‍ത്തിരിക്കുകയാണ്. ദി കശ്‌മീർ ഫയല്‍സിന്‍റെ റെക്കോഡ് ബ്രഹ്മാസ്‌ത്ര എങ്ങനെ കീഴടക്കി എന്ന് തനിക്ക് അറിയില്ലെന്നും ബോളിവുഡ് ചിത്രങ്ങളുടെ മത്സരത്തില്‍ താനില്ലെന്നും വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കരൺ ജോഹറിനെ വീണ്ടും വിമർശിച്ച് കങ്കണ റണാവത്ത് എത്തിയിരിക്കുന്നത്.

"ഹിന്ദു വംശഹത്യയെ ആസ്‌പദമാക്കി നിർമിച്ച കശ്‌മീർ ഫയൽസ് മികച്ച വിജയമായിരുന്നു. 10 കോടി മുടക്കിയാണ് കശ്‌മീർ ഫയൽസ് നിർമിച്ചത്. ഇപ്പോൾ കരൺ ജോഹർ ചിത്രം, കശ്‌മീർ ഫയൽസിനെ പിന്നിലാക്കി മുന്നേറുകയാണെന്നാണ് പറയുന്നത്. കരൺ ജോഹർജി നിങ്ങൾ എന്തൊരു മനുഷ്യനാണ്", എന്നാണ് വിവേക് അഗ്നിഹോത്രി ട്വീറ്റ് ഷെയർ ചെയ്‌ത് കങ്കണ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചത്.

bollywood  kangana blasts karan johar  കങ്കണ  ബ്രഹ്‌മാസ്‌ത്ര  വിവേക് അഗ്നിഹോത്രി  കങ്കണയുടെ വിമർശനം  Kangana Ranaut  brahmastra box office success  Karan Johar
കങ്കണ ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌ത സ്‌റ്റോറി

'കരൺ ജോഹർ സിനിമകൾക്കായി പ്രത്യേകം കണ്ടുപിടിച്ച പോസ്‌റ്റ് പാൻഡെമിക് വിധിയാണ് ഇത്, തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാൻ ലോകമെമ്പാടുമായി ഏകദേശം 280 കോടിയാണ് നേടിയത്, അതിന്‍റെ ബജറ്റും ഏകദേശം 280 കോടി രൂപയായിരുന്നു. എന്നാൽ അവർ പിആറിനായി പണം ചെലവഴിച്ചില്ല. എന്നാൽ കരൺ ജോഹർ മോഡലിൽ ഒരു സിനിമയും പരാജയപ്പെടില്ല', എന്നാണ് മറ്റൊരു സ്‌റ്റോറിയിൽ കങ്കണ പറയുന്നത്.

bollywood  kangana blasts karan johar  കങ്കണ  ബ്രഹ്‌മാസ്‌ത്ര  വിവേക് അഗ്നിഹോത്രി  കങ്കണയുടെ വിമർശനം  Kangana Ranaut  brahmastra box office success  Karan Johar
കങ്കണ ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌ത സ്‌റ്റോറി

ബ്രഹ്മാസ്‌ത്രയില്‍ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്‍സ്‌, ഫോക്‌സ്‌ സ്‌റ്റാര്‍ സ്‌റ്റുഡിയോസ്‌, സ്‌റ്റാര്‍ലൈറ്റ്‌ പിക്‌ചേഴ്‌സ്‌, പ്രൈം ഫോക്കസ്‌ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. കരണ്‍ ജോഹറിനെതിരെയും സംവിധായകൻ അയാൻ മുഖർജിക്കെതിരെയും നേരത്തെയും കങ്കണ സമൂഹ മാധ്യമങ്ങളിലൂടെ കടന്നാക്രമണം നടത്തിയിരുന്നു.

സ്വഭാവത്തിന്‍റെ കാര്യത്തില്‍ കരണ്‍ ജോഹറിനേപ്പോലെയുള്ളവരെ ആദ്യം ചോദ്യം ചെയ്യണം. അദ്ദേഹത്തിന് തിരക്കഥയേക്കാൾ മറ്റുള്ളവരുടെ ലൈംഗിക ജീവിത്തെ കുറിച്ചറിയാനാണ് താത്പര്യം. വ്യാജ കലക്ഷൻ കണക്കുകളുണ്ടാക്കുകയും സിനിമയുടെ പ്രചാരണത്തിന് തെന്നിന്ത്യൻ താരങ്ങളെ കൂട്ടുപിടിക്കുകയുമാണെന്നാണ് കങ്കണ പറഞ്ഞു. കരൺ ജോഹറിൽ നിന്ന് കള്ളക്കണക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിക്കണമെന്നും കങ്കണ പരിഹസിച്ചിരുന്നു.

സംവിധായകൻ അയാൻ മുഖർജി 600 കോടി ചാരമാക്കി എന്നാണ് കങ്കണ പരിഹസിച്ചത്. അയാൻ മുഖർജിയെ ജീനിയസ് എന്ന് വിളിക്കുന്നവരെയെല്ലാം എത്രയും വേഗം ജയിലിലടക്കണം. 12 വർഷമാണ് ഈ സിനിമ പൂർത്തിയാക്കാൻ അയാൻ എടുത്തത്. 400 ദിവസമെടുത്തു ചിത്രീകരിക്കാൻ.

ഇതിനിടയിൽ 14 ഛായാ​ഗ്രാഹകരെ മാറി പരീക്ഷിച്ചു. എന്നിട്ട് 600 കോടി ചാരമാക്കി. മതവികാരം മുതലെടുക്കാൻ 'ജലാലുദ്ദീൻ റൂമി' എന്നതിൽ നിന്നും 'ശിവ' എന്നതിലേക്ക് അവസാന നിമിഷം പേര് മാറ്റി. ബാഹുബലിയുടെ വിജയമാണ് ഇതിന് കാരണം. ഇത്തരം അവസരവാദികളെ, സർഗാത്മക ദാരിദ്ര്യം പിടിച്ചവരെ, വിജയം തലക്കുപിടിച്ച സ്വാർഥരായ മനുഷ്യരെ പ്രതിഭയെന്ന് വിളിച്ചാൽ അത് പകലിനെ രാത്രിയെന്നും രാത്രിയെ പകലെന്നും വിളിക്കുന്നതിന് തുല്യമാണ്, എന്നാണ് കങ്കണ വിമർശിച്ചത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.