ത്രില്ലടിപ്പിക്കാൻ വിനോദും പ്രമോദും; ജോജു ജോർജിന്‍റെ 'ഇരട്ട'യുടെ ട്രെയിലർ പുറത്ത്
Updated on: Jan 24, 2023, 2:24 PM IST

ത്രില്ലടിപ്പിക്കാൻ വിനോദും പ്രമോദും; ജോജു ജോർജിന്‍റെ 'ഇരട്ട'യുടെ ട്രെയിലർ പുറത്ത്
Updated on: Jan 24, 2023, 2:24 PM IST
നിരവധി സിനിമകളിൽ പൊലീസ് വേഷങ്ങൾ ചെയ്‌തിട്ടുള്ള ജോജുവിന്‍റെ കരിയറിലെ മറ്റൊരു ശക്തമായ പൊലീസ് വേഷമായിരിക്കും 'ഇരട്ട'യിലേതെന്നാണ് പ്രതീക്ഷ.
ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന 'ഇരട്ട'യുടെ ട്രെയിലർ പുറത്തിറങ്ങി. ഒട്ടേറെ സസ്‌പെൻസുകൾ നിറച്ചാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരങ്ങളായാണ് ജോജു ചിത്രത്തിൽ എത്തുന്നത്. നവാഗതനായ രോഹിത് എംജി കൃഷ്‌ണനാണ് ചിത്രത്തിന്‍റെ സംവിധായകൻ.
-
Iratta #irattamovie #joju pic.twitter.com/2jIoMdkC1J
— Seban Augustine (@SebanAugustine) January 23, 2023
അഞ്ജലിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജോജു ജോർജിന്‍റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോജു ജോർജിന്‍റെ കരിയറിലെ മറ്റൊരു വഴിത്തിരിവാകും ഈ ചിത്രം എന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു.
വീണ്ടും ജോജു പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്ര്യേകതയും ചിത്രത്തിനുണ്ട്. ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ചിരിക്കുന്നത്. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിജയ് ആണ്. സംഗീതം- ജേക്‌സ് ബിജോ, വരികൾ-അൻവർ അലി, എഡിറ്റിങ്-മനു ആന്‍റണി, സംഘട്ടനം-കെ രാജശേഖരൻ, മാർക്കറ്റിങ് & മീഡിയ പ്ലാൻ-ഒബ്‌സ്‌ക്യൂറ, പിആർഒ പ്രതീഷ് ശേഖർ.
