ആശുപത്രി കിടക്കയില്‍ നിന്നും സെല്‍ഫി പോസ്‌റ്റുമായി ജെറമി റെന്നര്‍

author img

By

Published : Jan 4, 2023, 1:29 PM IST

Jeremy Renner shares selfie from hospital  Jeremy Renner shares selfie  Jeremy Renner  സെല്‍ഫി പോസ്‌റ്റുമായി ജെറമി റെന്നര്‍  ജെറമി റെന്നര്‍  അവഞ്ചേഴ്‌സ് താരം ജെറമി റെന്നര്‍  Jeremy Renner Instagram post  Russo brothers comment on Jeremy Renner post  Jeremy Renner underwent surgery  Jeremy Renner family thanks to medical team  Jeremy Renner important movies  Jeremy Renner thanks to fans

Jeremy Renner thanks to fans: ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ആശുപത്രി കിടക്കയില്‍ നിന്നും നടന്‍ ജെറമി റെന്നര്‍. കണ്ണിന് പരിക്കേറ്റ ചിത്രവും താരം പങ്കുവച്ചിരുന്നു.

Jeremy Renner shares selfie from hospital: അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ 'അവഞ്ചേഴ്‌സ്' താരം ജെറമി റെന്നര്‍ സെല്‍ഫി പോസ്‌റ്റുമായി സോഷ്യല്‍ മീഡിയയില്‍. ബുധനാഴ്‌ച രാവിലെയാണ് തന്‍റെ ആരോഗ്യ നിലയെ കുറിച്ച് ആരാധകര്‍ക്ക് ആശ്വാസകരമായ പോസ്‌റ്റുമായി ജെറമി റെന്നര്‍ ഇന്‍സ്‌റ്റഗ്രാമിലെത്തിയത്. കണ്ണിനടക്കം പരിക്കേറ്റ ചിത്രത്തോടു കൂടിയുള്ളതായിരുന്നു ജെറമിയുടെ പോസ്‌റ്റ്.

Jeremy Renner Instagram post: 'നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. ടൈപ്പ് ചെയ്യാന്‍ കഴിയുന്നില്ല. എന്നാലും ഞാന്‍ നിങ്ങളോടെല്ലാം എന്‍റെ സ്‌നേഹം അറിയിക്കുന്നു'. താരത്തിന്‍റെ പോസ്‌റ്റിന് പിന്നാലെ സിനിമ രംഗത്തെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.

Russo brothers comment on Jeremy Renner post: 'അവഞ്ചേഴ്‌സ് എന്‍ഡ്‌ ഗെയിം' സംവിധായകരായ റൂസോ ബ്രദേഴ്‌സും താരത്തിന്‍റെ പോസ്‌റ്റിന് താഴെ കമന്‍റ്‌ ചെയ്‌തിട്ടുണ്ട്. 'ഞങ്ങളുടെ എല്ലാ സ്‌നേഹവും അറിയിക്കുന്നു. ഞങ്ങളുടെ സഹോദരന്‍ വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു' -ഇപ്രകാരമാണ് റൂസോ ബ്രദേഴ്‌സ് കുറിച്ചത്.

Jeremy Renner underwent surgery: പുതുവത്സര ദിനത്തില്‍ നെവാഡയിലെ തന്‍റെ വീടിന് സമീപം ഐസ് നീക്കം ചെയ്യുന്ന വാഹനം ഓടിക്കുന്നതിനിടെയായിരുന്നു നടന് ഗുരുതമായി പരുക്കേറ്റത്. തുടര്‍ന്ന് ഹെലികോപ്‌റ്ററിലാണ് താരത്തെ ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ നെഞ്ചിലെ ആഴത്തിലുള്ള മുറിവും ഓര്‍ത്തോപീഡിക് പ്രശ്‌നങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തിങ്കളാഴ്‌ചയാണ് ജെറമിയെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്.

Jeremy Renner family thanks to medical team: ജെറമി റെന്നറുടെ ആരോഗ്യനില ഗുരുതരമാണെന്ന് താരത്തിന്‍റെ ഏജന്‍റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 'ജെറമിയെ പരിചരിക്കുന്ന ഡോക്‌ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും, അപകട സമയത്ത് ഇടപെട്ട ട്രക്കി മെഡോസ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, വാഷോ കൗണ്ടി ഷെരീഫ്, റെനോ സിറ്റി മേയര്‍, ഹിലരി സ്‌കീവ്, കാരാനോ, മര്‍ഡോക്ക് കുടുംബങ്ങള്‍ എന്നിവരോടും ജെറമിയുടെ കുടുംബം നന്ദി അറിയിക്കുന്നു' -നടന്‍റെ വക്താവ് പറഞ്ഞു.

പുതുവത്സര തലേന്ന് താരത്തിന്‍റെ വീടിന് സമീപത്ത് കനത്ത മഞ്ഞു വീഴ്‌ചയുണ്ടായിരുന്നു എന്നാണ് ജെറമി റെന്നറുടെ അയല്‍വാസി മാധ്യമങ്ങളോട് പറഞ്ഞത്. നടന്‍റെ വീട്ടില്‍ നിന്നും പുറത്തിറങ്ങാനുള്ള റോഡ്, ഗതാഗത യോഗ്യം അല്ലാത്തതിനെ തുടര്‍ന്ന് മഞ്ഞ് നീക്കം ചെയ്യുന്ന വണ്ടിയുമായി ജെറമി റോഡിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ ഈ വണ്ടി അപകടത്തിലാവുകയും ജെറമിയുടെ കാലില്‍ കൂടി വാഹനം കയറിയിറങ്ങി എന്നുമാണ് ഒരു ദൃക്‌സാക്ഷിയുടെ മൊഴി.

ജെറമി റെന്നര്‍ വര്‍ഷങ്ങളായി വാഷോവിലെ അതിശൈത്യമുള്ള പ്രദേശത്ത് താമസിച്ച് വരികയാണ്. പുതുവത്സര തലേന്ന് തെക്കന്‍ നെവാഡ പ്രദേശത്തുണ്ടായ കൊടുങ്കാറ്റിലാണ് കനത്ത മഞ്ഞു വീഴ്‌ചയുണ്ടായത്. മഞ്ഞുവീഴ്‌ചയില്‍ 31,000ലധികം വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിന്നു.

Jeremy Renner important movies: മാര്‍വലിന്‍റെ 'അവഞ്ചേഴ്‌സി'ലൂടെയാണ് ജെറമി റെന്നര്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നത്. 'ക്യാപ്‌റ്റന്‍ അമേരിക്ക' ആണ് ജെറമിയുടെ മറ്റൊരു പ്രധാന ചിത്രം. 'അമേരിക്കന്‍ ഹസില്‍', '28 വീക്ക്‌സ്‌ ലേറ്റര്‍' 'മിഷന്‍ ഇംപോസിബിള്‍', 'ബാക് ഹോം എഗെയ്‌ന്‍', 'ദ ടൗണ്‍' തുടങ്ങിയവയാണ് ജെറമിയുടെ പ്രധാന ചിത്രങ്ങള്‍. അമേരിക്കന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ പാരാമൗണ്ട് പ്ലസ്സില്‍ സ്‌ട്രീം ചെയ്യുന്ന 'മേയര്‍ ഓഫ്‌ കിംഗ്‌സ്‌ടൗണ്‍' ആണ് ജെറമിയുടെ പുതിയ പ്രോജക്‌ട്‌.

'മേയര്‍ ഓഫ്‌ കിംഗ്‌സ്‌ടൗണ്‍' രണ്ടാം സീസണ്‍ ജനുവരി 15 മുതല്‍ പാരാമൗണ്ട് പ്ലസ്സില്‍ സ്‌ട്രീമിംഗ് ആരംഭിക്കും. ടെയിലര്‍ ഷെറിഡനും ഹഗ് ദില്ലനും ചേര്‍ന്നാണ് 'മേയര്‍ ഓഫ്‌ കിംഗ്‌സ്‌ടൗണ്‍' ഒരുക്കിയിരിക്കുന്നത്. അമേരിക്കന്‍ ക്രൈം ത്രില്ലര്‍ സീരീസാണ് 'മേയര്‍ ഓഫ്‌ കിംഗ്‌സ്‌ടൗണ്‍'.

Also Read: മഞ്ഞ് മാറ്റുന്നതിനിടെ അപകടം; നടന്‍ ജെറമി റെന്നര്‍ ഗുരുതരാവസ്ഥയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.