ഉദയനിധി സ്‌റ്റാലിന് വില്ലനായി ഫഹദ് ; മാമന്നന്‍ സെറ്റില്‍ ഫഹദ്
Published: May 23, 2022, 7:24 PM


ഉദയനിധി സ്‌റ്റാലിന് വില്ലനായി ഫഹദ് ; മാമന്നന്‍ സെറ്റില്‍ ഫഹദ്
Published: May 23, 2022, 7:24 PM

Fahadh Faasil joins Maamannan: മാമന്നന്‍റെ ആദ്യ ഷെഡ്യൂള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്‍റെ രണ്ടാമത്തെ ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്
Fahadh Faasil joins Maamannan : മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും ആരാധകരേറെയാണ് മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലിന്. കമല്‍ ഹാസന്‍റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങളിലൊന്നാണ് 'വിക്രം'. ചിത്രത്തിലെ താരത്തിന്‍റെ പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഫഹദിന്‍റെ വരാനിരിക്കുന്ന മറ്റൊരു പുതിയ ചിത്രമാണ് മാരി സെല്‍വരാജിന്‍റെ 'മാമന്നന്‍'.
'മാമന്നന്‍' സെറ്റില്‍ ഫഹദ് ഫാസില്‍ ജോയിന്‍ ചെയ്‌തിരിക്കുകയാണ്. മാമന്നനില്‍ വില്ലനായാണ് ഫഹദ് ഫാസില്‍ പ്രത്യക്ഷപ്പെടുക. 'പരിയേറും പെരുമാള്‍', 'കര്‍ണന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാരി സെല്‍വരാജ് ഒരുക്കുന്ന ചിത്രമാണ് 'മാമന്നന്‍'. ഉദയനിധി സ്‌റ്റാലിന്‍ നായകനാകുന്ന സിനിമയില്‍ കീര്‍ത്തി സുരേഷ് ആണ് നായികയായെത്തുക. വടിവേലുവും സിനിമയില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്‍റെ രണ്ടാമത്തെ ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ഭാര്യ നസ്രിയക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയായിരുന്ന ഫഹദ് ജോലിയില്‍ തിരികെയെത്തിയിരിക്കുകയാണിപ്പോള്‍. പൂച്ചെണ്ട് നല്‍കിയാണ് മാമന്നന്‍ ടീം ഫഹദിനെ സ്വീകരിച്ചത്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഫഹദിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
Also Read: മാലിക് ഒടിടിയിൽ കൂട്ടായെടുത്ത തീരുമാനം, പഠനം, പ്രണയം, മലയൻകുഞ്ഞിലെ അപകടം: ഫഹദ് ഫാസിലിന്‍റെ കുറിപ്പ്
ഉദയനിധി സ്‌റ്റാലിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ 'നെഞ്ചുക്ക് നീതി' എന്ന സിനിമയിലെ പ്രകടനത്തിന് നടന് നിറയെ പ്രശംസകള്‍ ലഭിച്ചിരുന്നു. 'സാനി കയിധം' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ കീര്‍ത്തി സുരേഷും പ്രശംസകള്‍ക്ക് പാത്രമായി. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. എ.ആര്‍ റഹ്മാന്‍ ആണ് സംഗീതം.
2017ല്‍ 'വേലൈക്കാരന്‍' എന്ന ചിത്രത്തിലൂടെയാണ് ഫഹദ് തമിഴില്‍ അരങ്ങേറുന്നത്. പിന്നീട് വിജയ് സേതുപതി ചിത്രം 'സൂപ്പര്‍ ഡീലക്‌സ്', അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്‌പ' എന്നീ സിനിമകളിലും വേഷമിട്ടു. 'പുഷ്‌പ'യിലൂടെയാണ് താരം തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്.'പുഷ്‌പ'യിലെ ഫഹദിന്‍റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
