'വിദ്യാഭ്യാസം പ്രസാദം പോലെ', 'പഞ്ചനക്ഷത്ര ഹോട്ടല്‍ വിഭവം പോലെ അത് വില്‍ക്കരുത്'; വ്യത്യസ്‌ത ഗെറ്റപ്പുകളില്‍ ധനുഷ്

author img

By

Published : Jul 29, 2022, 10:56 AM IST

Updated : Jul 29, 2022, 12:23 PM IST

Vaathi teaser  Dhanush starrer Vaathi  Dhanush as college lecturer  വ്യത്യസ് ഗെറ്റപ്പുകളില്‍ ധനുഷ്  വാത്തി ടീസര്‍

Vaathi teaser: കോളജ്‌ അധ്യാപകന്‍റെ വേഷമാണ് 'വാത്തി'യില്‍ ധനുഷിന്‌. വാത്തി ടീസര്‍ പുറത്തിറങ്ങി. ടീസറിലെ ധനുഷിന്‍റെ ഫൈറ്റ്‌ സീന്‍ പോലെ താരത്തിന്‍റെ ഡയലോഗുകളും ശ്രദ്ധേയമാണ്.

Vaathi teaser: ധനുഷ്‌ ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന താരത്തിന്‍റെ തെലുങ്ക്‌ ചിത്രമാണ് 'വാത്തി'. ധനുഷിന്‍റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് 'വാത്തി'. സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. 1.08 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ടീസറില്‍ ധനുഷിന്‍റെ ഫൈറ്റ് രംഗങ്ങളാണ് ഹൈലൈറ്റാകുന്നത്.

ചിത്രത്തില്‍ ബാല മുരുകന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ക്ഷേത്രത്തിലെ പ്രസാദം പോലെയാണ് വിദ്യാഭ്യാസമെന്നും അത് പഞ്ചനക്ഷത്ര ഹോട്ടല്‍ വിഭവം പോലെ വില്‍ക്കരുതെന്നും ടീസറില്‍ താരത്തിന്‍റെ കഥാപാത്രം പറയുന്നുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

Dhanush as college lecturer: കോളജ്‌ അധ്യാപകന്‍റെ വേഷമാണ് 'വാത്തി'യില്‍ ധനുഷിന്‌. ടീസറിലെ ധനുഷിന്‍റെ ഫൈറ്റ്‌ സീന്‍ പോലെ താരത്തിന്‍റെ ഡയലോഗുകളും ശ്രദ്ധേയമാണ്. അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന ഒരു അധ്യാപകനായാണ് താരം എത്തുന്നത്. ധനുഷിന്‍റെ നിരവധി ഗെറ്റപ്പുകളും ടീസറില്‍ കാണം.

സംയുക്ത മേനോന്‍ ആണ് നായികയായി എത്തുന്നത്. സമുദ്രക്കനി, സായ്‌ കുമാര്‍, പ്രവീണ, ഹരീഷ്‌ പേരടി, നര ശ്രീനിവാസ്‌, തോട്ടപ്പള്ളി മധു, മൊട്ട രാജേന്ദ്രന്‍, ഇളവരസു, ആടുകളം നരേന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

വെങ്കി അറ്റ്‌ലൂരി ആണ് തിരക്കഥയും സംവിധാനവും. ദിനേഷ്‌ കൃഷ്‌ണനാണ് ഛായാഗ്രഹണം. നവീന്‍ നൂളി ചിത്രസംയോജനവും നിര്‍വഹിക്കുന്നു. ജി.വി പ്രകാശ്‌ കുമാര്‍ ആണ് സംഗീതം. സിത്താര എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സ്‌, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നീ ബാനറുകളില്‍ ഗവംശി എസും സായ്‌ സൗജന്യയും ചേര്‍ന്നാണ് നിര്‍മാണം. തമിഴിലും തെലുങ്കിലുമായി ചിത്രം പ്രദര്‍ശനത്തിനെത്തും.

Also Read: 'നാനേ വരുവേന്‍' പോസ്റ്റർ: ധനുഷിന് ജ്യേഷ്‌ഠന്‍റെ പിറന്നാള്‍ സമ്മാനം

Last Updated :Jul 29, 2022, 12:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.