ഭോജ്‌പുരി നടി ആകാൻക്ഷ ദുബെയുടെ ആത്‌മഹത്യയിൽ വഴിത്തിരിവ്; ഗായകൻ സമർ സിങ്ങിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
Published: Mar 27, 2023, 9:03 PM


ഭോജ്‌പുരി നടി ആകാൻക്ഷ ദുബെയുടെ ആത്‌മഹത്യയിൽ വഴിത്തിരിവ്; ഗായകൻ സമർ സിങ്ങിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം
Published: Mar 27, 2023, 9:03 PM

ഭോജ്‌പുരി നടി ആകാൻക്ഷ ദുബെയുടെ ആത്‌മഹത്യയില്‍ ഭോജ്‌പുരി സിനിമ രംഗത്തെ പ്രമുഖർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബാംഗങ്ങൾ. ഗായകൻ സമർ സിങ് ഉൾപ്പടെ താരത്തിൻ്റെ അമ്മയുടെ പരാതിയിൽ 4 പേർക്കെതിരെ കേസ്.
വാരാണസി: ഭോജ്‌പുരി നടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിനിമ രംഗത്തെ പ്രമുഖർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബാംഗങ്ങൾ. മരിച്ച നടി ആകാൻക്ഷ ദുബെയുടെ അമ്മ മധു ദുബെയുടെ പരാതിയിൽ ഭോജ്‌പുരി ഗായകൻ ഉൾപ്പെടെ 4 പേർക്കെതിരെ സാരാനാഥ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. ഭോജ്‌പുരി സിനിമ ഗായകനായ സമർ സിങുമായി ആകാൻക്ഷ ഏകദേശം 3 വർഷമായി ബന്ധത്തിലായിരുന്നുവെന്ന് ആകാൻക്ഷ ദുബെയുടെ അമ്മാവൻ മുന്ന ദുബെ ഇടിവി ഭാരതിനോട് പറഞ്ഞു.
'ഗായകനും കൂട്ടാളികളും ഏറെ നാളായി ആകാൻക്ഷയെ ബുദ്ധിമുട്ടിക്കുകയായിരുന്നു. ആകാൻക്ഷ ദുബെ തന്നെ ഈ കാര്യങ്ങൾ അമ്മയോട് ഫോണിൽ പറഞ്ഞിരുന്നു. ഈ കാരണങ്ങൾ കൊണ്ട് ആകാൻക്ഷ തെറ്റായ തീരുമാനമെടുത്തതായിരിക്കാം'. മുന്ന ദുബെ വ്യക്തമാക്കി. ആകാൻഷയുടെ കുടുംബാംഗങ്ങൾ ഇപ്പോൾ വാരണാസിയിലാണ്. അച്ഛൻ ഛോട്ടേലാൽ ദുബെ, അമ്മ മധു ദുബെ, അമ്മാവൻ മുന്ന ദുബെ എന്നിവരെ കൂടാതെ മറ്റ് ബന്ധുക്കളും ഇപ്പോൾ സാരാനാഥിൽ എത്തിയിട്ടുണ്ട്.
ആകാൻഷയുടെ കേസിൽ ഭോജ്‌പുരി ഗായകൻ ഉൾപ്പെടെ മൂന്ന് പേരെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതി ചേർത്തിട്ടുണ്ടെന്നാണ് അമ്മാവൻ മുന്ന ദുബെ മാധ്യമങ്ങളെ അറിയിച്ചു. പ്രതി ചേർക്കപ്പെട്ടവർക്ക് എതിരെ കേസെടുത്ത് കർശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.
3 വർഷമായി ലിവിങ് റിലേഷൻ: ഞായറാഴ്‌ചയാണ് ഭോജ്‌പുരി നടി ആകാൻക്ഷ ദുബെയുടെ മൃതദേഹം വാരാണസിയിലെ ഹോട്ടൽ മുറിയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ച പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് ഭോജ്‌പുരി സിനിമയിലെ ഗായകനുമായി കഴിഞ്ഞ 3 വർഷമായി ലിവിങ് റിലേഷനിലായിരുന്നു ആകാൻക്ഷ. മരണ ദിവസം അകാൻക്ഷ ദുബെ ഒരു ജന്മദിന പാർട്ടിയിൽ നിന്ന് മടങ്ങി മഹമൂർഗഞ്ച് ഏരിയയിലെ ഒരു അപ്പാർട്ട്‌മെൻ്റിലെ ഹോട്ടലിൽ എത്തിയതായി അഡീഷണൽ പൊലീസ് കമ്മീഷണർ സന്തോഷ് സിംഗ് പറഞ്ഞു. ഇതിനിടയിൽ ഒരു ആൺകുട്ടിയും അകാൻക്ഷയോടൊപ്പം ഹോട്ടൽ മുറിയിൽ എത്തിയിരുന്നു. പൊലീസ് അന്വഷണത്തില്‍ ഈ കുട്ടി വാരാണസിയിലെ തിക്രി മേഖലയിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
പൊലീസ് കസ്റ്റഡിയിൽ എടുത്ത കുട്ടി ചോദ്യം ചെയ്യലിൽ ആകാൻക്ഷയും താനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, തൻ്റെ മകൾ ആത്മഹത്യ ചെയ്തതല്ലെന്നും കൊലപ്പെടുത്തിയതാണെന്നുമാണ് ആകാൻക്ഷയുടെ അമ്മ മധു ദുബെ പറയുന്നത്. സമർ സിങ്ങും സഹോദരൻ സഞ്ജയ് സിംഗുമാണ് ഇതിന് പിന്നിൽ എന്നാണ് ആകാൻക്ഷയുടെ അമ്മ പറയുന്നത്.
മാർച്ച് 23 ന് സഞ്ജയ് സിംഗ് മകളെ കൊല്ലുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. സമർ സിംഗ് ആകാൻക്ഷ ദുബെയ്‌ക്ക് രണ്ട് കോടിയിലധികം കടം തിരിച്ച് നൽകാനുണ്ടെന്നും ഇത് തിരിച്ച് നൽകാൻ താൽപര്യം കാണിച്ചിട്ടില്ലെന്നും അമ്മ ആരോപിച്ചു. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പൊലീസ് കമ്മീഷണർ സന്തോഷ് സിംഗ് പറഞ്ഞു.
