'സിനിമകളിൽ സന്തുഷ്‌ടനാണ്'; രാഷ്‌ട്രീയത്തിലേക്കില്ലെന്ന് അക്ഷയ് കുമാര്‍

'സിനിമകളിൽ സന്തുഷ്‌ടനാണ്'; രാഷ്‌ട്രീയത്തിലേക്കില്ലെന്ന് അക്ഷയ് കുമാര്‍
'ഞാൻ വാണിജ്യ സിനിമകൾ നിർമിക്കാറുണ്ട്, അവ പലപ്പോഴും സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാറുണ്ട്'
ലണ്ടൻ : രാഷ്‌ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി ബോളിവുഡ് താരം അക്ഷയ് കുമാർ. ചെയ്യുന്ന സിനിമകളിൽ വളരെയധികം സന്തോഷവാനാണെന്നും നടന്‍ പറഞ്ഞു. സെൻട്രൽ ലണ്ടനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്‌ടേഴ്‌സിൽ കഴിഞ്ഞ ദിവസം നടന്ന 'ഹിന്ദുജാസ് ആൻഡ് ബോളിവുഡ്' എന്ന പുസ്‌തകത്തിന്‍റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം.
സിനിമയിലൂടെ എന്‍റേതായ കാര്യങ്ങൾ ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. സിനിമകൾ ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു നടനെന്ന നിലയിൽ സാമൂഹിക പ്രശ്‌നങ്ങൾ ഏറ്റെടുക്കാൻ സാധ്യമായതെല്ലാം ഞാൻ ചെയ്യാറുണ്ട്. 150 സിനിമകൾ ഞാൻ നിർമിച്ചിട്ടുണ്ട്, എന്‍റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നത് 'രക്ഷാബന്ധൻ' ആണെന്നും താരം ചടങ്ങിൽ പറഞ്ഞു.
-
Video 1: Akshay sir at the book launch event in London! @akshaykumar pic.twitter.com/6N2AG23IjN
— ♡ KHILADI GROUP ♡ (@khiladigroup_) July 4, 2022
'ഞാൻ നിര്‍മിക്കുന്ന വാണിജ്യ സിനിമകൾ പലപ്പോഴും സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നവയാണ്. ഓരോ വർഷവും മൂന്നോ നാലോ ചിത്രങ്ങളാണ് നിർമിക്കാറുള്ളത്' - അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.
സ്ത്രീധന വിഷയം പ്രമേയമാക്കി, ആനന്ദ് എൽ റായ് സംവിധാനം ചെയ്‌ത ചിത്രമാണ് 'രക്ഷാബന്ധൻ'. ഓഗസ്റ്റ് 11നാണ് അക്ഷയ് കുമാർ നായകനാകുന്ന ചിത്രത്തിന്‍റെ റിലീസ്.
