സൂപ്പർ ബൈക്കില്‍ യൂറോപ്പ് ട്രിപ്പടിച്ച് അജിത്, തമിഴ് സൂപ്പര്‍താരത്തിന്‍റെ ചിത്രങ്ങള്‍ വൈറല്‍

സൂപ്പർ ബൈക്കില്‍ യൂറോപ്പ് ട്രിപ്പടിച്ച് അജിത്, തമിഴ് സൂപ്പര്‍താരത്തിന്‍റെ ചിത്രങ്ങള്‍ വൈറല്‍
സിനിമയില്‍ എത്തുന്നതിന് മുമ്പ് മെക്കാനിക്കായി പ്രവര്‍ത്തിച്ചിട്ടുളള അജിത്തിന് വാഹനങ്ങളോട് വലിയ ഇഷ്‌ടമാണ്. മുന്‍പും ബൈക്കില്‍ ചുറ്റിക്കറങ്ങിയിട്ടുണ്ട് താരം.
തമിഴ് സിനിമയില്‍ എറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് അജിത് കുമാര്‍. താരമൂല്യത്തിന്‍റെ കാര്യത്തില്‍ രജനീകാന്ത്, വിജയ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന നടനാണ് എകെ. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമേ ചെയ്യാറുള്ളൂവെങ്കിലും അതിനെല്ലാം വലിയ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കാറുളളത്.
-
#AK At UK /EUROPE Trip 🌟❤️
— Ramesh Bala (@rameshlaus) June 18, 2022
Pics From Inside The Euro 🚉#AjithKumar #AjithKumarTrip #AK61 pic.twitter.com/oUG2SieMxt
അജിത്തിന്‍റെ മാസ് ആക്ഷന്‍ ചിത്രങ്ങളെല്ലാം എല്ലാവരും ആഘോഷമാക്കാറുണ്ട്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കും, ഗാംഭീര്യമുളള ശബ്‌ദവുമെല്ലാം സൂപ്പര്‍താരത്തിന്‍റെ ആകര്‍ഷണ ഘടകങ്ങളാണ്. സിനിമകള്‍ക്കൊപ്പം തന്നെ വലിയ വാഹനപ്രേമി കൂടിയാണ് നടന്‍. മുന്‍പ് കാര്‍, ബൈക്ക് റേസുകളിലെല്ലാം നടന്‍ പങ്കെടുത്തിട്ടുണ്ട്.
-
Latest pic of Actor #Ajithkumar from Europe pic.twitter.com/S0osb7cf7H
— Ramesh Bala (@rameshlaus) June 19, 2022
അഭിനയത്തിനൊപ്പം തന്നെ സാഹസികതയും ഏറെ ഇഷ്‌ടപ്പെടുന്ന സൂപ്പര്‍താരം കൂടിയാണ് അജിത്. ഏയ്‌റോ മോഡലിങ്, സൈക്കിളിങ്, ഫോട്ടോഗ്രാഫി എന്നിവയിലും അജിത്തിന് വലിയ താല്‍പര്യമാണ്. സിനിമ തിരക്കുകളില്‍ നിന്ന് മാറി ബൈക്കില്‍ യൂറോപ്പില്‍ ചുറ്റിക്കറങ്ങുന്ന അജിത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യാത്രാപ്രേമിയായ നടന് ബൈക്കില്‍ ലോകം കറങ്ങാന്‍ ഇഷ്‌ടമാണ്.
മുന്‍പും അജിത് ഇത്തരത്തില്‍ റോഡ് ട്രിപ്പുകള്‍ നടത്തിയിട്ടുണ്ട്. റഷ്യയിലേക്കും, ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കും, സിക്കിമിലേക്കും, കൊല്‍ക്കത്തയിലേക്കും, വാഗ അതിര്‍ത്തിയിലേക്കും എല്ലാം സൂപ്പര്‍താരം ബൈക്കില്‍ പോയിട്ടുണ്ട്. അതേസമയം സുഹൃത്തുക്കള്‍ക്കൊപ്പവും, ഒറ്റയ്‌ക്കും നിന്ന് എടുത്ത അജിത്തിന്‍റെ പുത്തന്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ബിഎംഡബ്ലിയു 1200 ആര്‍ടി ബൈക്കിലാണ് നടന്‍റെ യാത്രയെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 ലക്ഷം രൂപ വിലമതിക്കുന്ന ബൈക്കാണിത്. ബെല്‍ജിയത്തിലാണ് താരം ഇപ്പോഴുള്ളതെന്നും അറിയുന്നു. വലിമൈ ആണ് അജിത്തിന്‍റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വലിമൈ സംവിധായകന്‍ എച്ച് വിനോദ് ഒരുക്കുന്ന എകെ 61 ആണ് അജിത്തിന്‍റെ പുതിയ സിനിമ.
ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. ഇതിന് പിന്നാലെ വിഘ്‌നേഷ് ശിവന്‍ ഒരുക്കുന്ന എകെ 62വില്‍ അജിത്ത് വേഷമിടും. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന സിനിമയ്‌ക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുക.
