ഒരു നേരം ഇന്ത്യന്‍ വിഭവങ്ങള്‍ കഴിക്കാന്‍ ജോണി ഡെപ്പ് ചെലവഴിച്ചത് 48 ലക്ഷം രൂപ!

author img

By

Published : Jun 7, 2022, 3:52 PM IST

Johnny Depp celebration in Indian hotel  Johnny Depp hanging out with friends in Varanasi hotel  Johnny Depp lifestyle  ജോണി ഡപ്പിന്‍റെ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ ഹോട്ടലിലെ ആഘോഷം  ജോണിഡെപ്പ് അത്താഴത്തിന് ലക്ഷങ്ങള്‍ ചെലവഴിച്ചത്  ജോണി ഡെപ്പ് വാരണസി ഹോട്ടലില്‍

തന്‍റെ മുന്‍ഭാര്യ അമ്പര്‍ ഹേഡിനെതിരെയുള്ള മാനനഷ്‌ടക്കേസിലെ വിജയം 'വാരണസി' ഹോട്ടലില്‍ ആഘോഷമാക്കുകയായിരുന്നു ജോണി ഡെപ്പ്

ലണ്ടന്‍: ഹോളിവുഡ് താരം ജോണി ഡെപ്പ് ഒരു ഇന്ത്യന്‍ ഹോട്ടലില്‍ അത്താഴത്തിനായി ചെലവഴിച്ചത് 48 ലക്ഷം രൂപ. ഇംഗ്ലണ്ടിലെ ബെര്‍മ്മിങ്‌ഹാമിലെ 'വാരാണസി' എന്ന പേരിലുള്ള ഹോട്ടലിലാണ് ജോണി ഡെപ്പിന്‍റെ ആഢംബര അത്താഴം. തനത് ഇന്ത്യന്‍ വിഭവങ്ങള്‍ക്കും, കോക്‌ടെയിലിനും, ഷാംപെയിനിനുമാണ് ഇത്രയും തുക ജോണി ഡെപ്പ് 'പൊട്ടിച്ചത്'.

തന്‍റെ മുന്‍ ഭാര്യ അമ്പര്‍ ഹേഡിനെതിരെയുള്ള മാനനഷ്‌ടക്കേസിലെ വിജയം ആഘോഷമാക്കുകയായിരുന്നു നടന്‍. ജോണി ഡെപ്പിന് ഒരു കോടി അമ്പത് ലക്ഷം യുഎസ് ഡോളര്‍ അമ്പര്‍ ഹേഡ് നഷ്‌ടപരിഹാരം നല്‍കണമെന്ന് യുഎസിലെ കോടതി വിധിച്ചിരുന്നു. ജോണി ഡെപ്പ് ഹോട്ടലില്‍ വരുന്നുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ വിളി വളരെ യാദൃശ്ചികമായാണ് വന്നതെന്ന് വാരാണസി ഹോട്ടലിന്‍റെ ഓപ്പറേഷന്‍സ് ഡയറക്‌ടര്‍ മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.

'ആരെങ്കിലും കളിയാക്കുന്നതായിരിക്കും എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ജോണി ഡെപ്പിന്‍റെ സുരക്ഷ സംഘം ഹോട്ടലില്‍ വന്ന് കാര്യങ്ങള്‍ പരിശോധിച്ചു. പിന്നാലെ ഹോട്ടല്‍ പൂര്‍ണമായും ജോണി ഡെപ്പിന് വേണ്ടി ബുക്ക് ചെയ്യുകയായിരുന്നുവെന്ന്' മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.

മൂന്ന് മണിക്കൂറോളം അദ്ദേഹവും സുഹൃത്തുക്കളും ഹോട്ടലില്‍ ചെലവഴിച്ചു. ഹോട്ടല്‍ മാനേജരുടെ കുടുംബവുമായും സുഹൃത്തുക്കളുമായും അദ്ദേഹം കുശലാന്വേഷണം നടത്തി. പ്രമുഖ ഗിറ്റാറിസ്റ്റായ ജെഫ് ബെക്കടക്കം 21 പേരാണ് ജോണി ഡെപ്പിനോടൊപ്പം ഉണ്ടായിരുന്നത്. ജോണി ഡെപ്പ് വളരെ മാന്യമായാണ് ഹോട്ടല്‍ ജീവനക്കാരോട് പെരുമാറിയതെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.