കണ്ണൂരില്‍ കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

author img

By

Published : Sep 21, 2022, 1:32 PM IST

bomb attack on kannur congress office  kannur congress office  kannur chembilode bomb attack  alleged that cpim behind the attack  cpim behind the attack  bomb attack cpim  latest news in kannur  kannur bomb  കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്  പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം  കണ്ണൂരില്‍ ബോംബേറ്  പ്രിയദർശിനി കോണ്‍ഗ്രസ്‌ മന്ദിരത്തിനു നേരെ  ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്  ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അക്രമം  കണ്ണൂർ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത

മുതുകുറ്റി ആശാരിമെട്ടയിലെ നിർമാണത്തിലിരിക്കുന്ന കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്.

കണ്ണൂർ: ചെമ്പിലോട് നിർമാണത്തിലിരിക്കുന്ന കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്. മുതുകുറ്റി ആശാരിമെട്ടയിലെ പുതുതായി നിർമിക്കുന്ന പ്രിയദർശിനി മന്ദിരത്തിന് നേരെയാണ് ഇന്ന് (സെപ്റ്റംബർ 21) പുലർച്ചെ ബോംബെറുണ്ടായത്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്.

ആക്രമണമുണ്ടായ കോണ്‍ഗ്രസ് ഓഫിസിന്‍റെ ദൃശ്യം

ഉഗ്രസ്ഫോടനത്തിൽ കെട്ടിടത്തിന് കേടുപാടുണ്ടായി. കെട്ടിടത്തിനകത്തുണ്ടായിരുന്ന ഫർണീച്ചറുകള്‍ തകർന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. കെട്ടിടത്തിന്‍റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ആക്രമണമുണ്ടായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.