സ്‌കൂളിലെ പൈപ്പുകളും ജനലും തകർത്തു; അടുക്കത്തുബയൽ ഗവ. ഫിഷറീസ് യു.പി സ്‌കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

author img

By

Published : Sep 19, 2022, 7:19 PM IST

anti social activists  destroyed pipes and windows  adakathuabyal governement fisheries up school  social issue in kasargode  anti social activities in kasargode school  adakathuabyal school  latest news inn kasargode  latest news today  സ്‌കൂളിലെ പൈപ്പുകളും ജനലും തകർത്തു  അടുക്കത്തുബയൽ ഗവ ഫിഷറീസ് യു പി സ്‌കൂളിൽ  സാമൂഹ്യ വിരുദ്ധര്‍  വാട്ടർ ടാപ്പുകളും ജനാലകളും തകര്‍ത്തു  സ്‌കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം  ക്ലാസ് മുറികളുടെ ജനാലകള്‍  ടോയ്‌ലറ്റിന്‍റെ വാതിലും  ബൾബുകളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചിട്ടുണ്ട്  രാത്രികാലങ്ങളിൽ ലഹരി സംഘങ്ങൾ  കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത

അടുക്കത്തുബയൽ ഗവ ഫിഷറീസ് യു പി സ്‌കൂളിലെ മുഴുവൻ വാട്ടർ ടാപ്പുകളും ജനാലകളും തകര്‍ത്തു. സ്‌കൂൾ അധികൃതരുടെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാസർകോട് : അടുക്കത്തുബയൽ ഗവ. ഫിഷറീസ് യു.പി സ്‌കൂളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യമെന്ന് പരാതി. സ്‌കൂൾ പരിസരത്തെ മുഴുവൻ വാട്ടർ ടാപ്പുകളും, ജനാലകളും അക്രമിസംഘം തകർത്തു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് (19.09.2022) രാവിലെ അധ്യാപകരും, വിദ്യാർത്ഥികളും തിരിച്ചെത്തിയപ്പോഴാണ് സ്‌കൂളിൽ അതിക്രമം നടന്നതറിഞ്ഞത്.

സ്‌കൂളിലെ പൈപ്പുകളും ജനലും തകർത്തു; അടുക്കത്തുബയൽ ഗവ. ഫിഷറീസ് യു.പി സ്‌കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

ക്ലാസ് മുറികളുടെ ജനാലകള്‍ ഉള്‍പെടെ, ടോയ്‌ലറ്റിന്‍റെ വാതിലും, ബൾബുകളും നശിപ്പിച്ചിട്ടുണ്ട്. സ്‌കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിൽ രാത്രിയിൽ ലഹരി സംഘങ്ങൾ തമ്പടിക്കുന്നതിനെതിരെ സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. സ്‌കൂൾ അധികൃതരുടെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.