Security Guards Thrash Bystanders | സെക്യൂരിറ്റി ജീവനക്കാര്‍ വനിതയെ ഉള്‍പ്പടെ മര്‍ദിച്ചു, കൂടുതല്‍ സംഭവങ്ങള്‍ ; ദൃശ്യങ്ങള്‍

author img

By

Published : Nov 20, 2021, 3:56 PM IST

THIRUVANANTHAPURAM MEDICAL COLLEGE  SECURITY GUARDS THRASH BYSTANDERS  SECURITY GUARDS ATTACKED WOMEN  THIRUVANANTHAPURAM LATEST NEWS  THIRUVANANTHAPURAM NEWS  സെക്യൂരിറ്റി ജീവനക്കാര്‍ കൂട്ടിരിപ്പുകാരെ മര്‍ദിക്കുന്നു  തിരുവനന്തപുരം മെഡിക്കല്‍ കോളജ്  സെക്യൂരിറ്റി ജീവനക്കാര്‍ വനിതയെ മർദിച്ച ദൃശ്യങ്ങൾ

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ (THIRUVANANTHAPURAM MEDICAL COLLEGE) ഈ മാസം 18ന് നടന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങളും പുറത്ത്

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ (THIRUVANANTHAPURAM MEDICAL COLLEGE) സെക്യൂരിറ്റി ജീവനക്കാര്‍ രോഗിയുടെ കൂട്ടിരിപ്പുകാരെ (SECURITY GUARDS THRASH BYSTANDERS) മര്‍ദിച്ചതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ സമാനമായ മറ്റ് സംഭവങ്ങളും വെളിപ്പെടുന്നു.

ആശുപത്രി സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്കിലെ (SUPER SPECIALITY BLOCK) സെക്യൂരിറ്റി ജീവനക്കാര്‍ വനിതയെ ഉള്‍പ്പെടെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഈ മാസം 18ന് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സെക്യൂരിറ്റി ജീവനക്കാരായി, വിരമിച്ച പൊലീസ്, മിലിട്ടറി, പാരാമിലിട്ടറി ജീവനക്കാരെ മാത്രമേ നിയമിക്കാന്‍ പാടുള്ളൂവെന്ന വ്യവസ്ഥ എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സെക്യൂരിറ്റി ജീവനക്കാര്‍ വനിതയെ ഉള്‍പ്പടെ മര്‍ദിച്ചു, കൂടുതല്‍ സംഭവങ്ങള്‍ ; ദൃശ്യങ്ങള്‍

READ MORE: Security Guards Medical college| കൂട്ടിരിപ്പുക്കാരനെ മര്‍ദിച്ച സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസ് പിടിയില്‍

സിപിഎം നേതാക്കള്‍ നല്‍കുന്ന ലിസ്റ്റ്‌ അനുസരിച്ചാണ് സെക്യൂരിറ്റി നിയമനം. ഇത്തരത്തില്‍ വരുന്നവര്‍ ഭൂരിപക്ഷവും ക്രിമിനല്‍ കേസ് പ്രതികളാണ്. ഇതിന് കൂട്ടുനില്‍ക്കുന്ന മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലാണ് പ്രശ്‌നങ്ങളുടെ യഥാര്‍ഥ ഉത്തരാവാദിയെന്നും അവര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

അതിനിടെ ആദ്യ സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദനത്തിനിരയായ അരുണ്‍ കുമാറിന്‍റെ മുത്തശ്ശി രാജമ്മാള്‍ അന്തരിച്ചു. ഹൃദ്രോഗ ബാധയെ തുടര്‍ന്നായിരുന്നു രാജമ്മാളിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.