എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ മാറ്റമില്ല : വി ശിവൻകുട്ടി

author img

By

Published : Jan 15, 2022, 10:33 AM IST

Updated : Jan 15, 2022, 11:07 AM IST

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ മാറ്റമില്ല  വിദ്യാർഥികളിൽ വാക്‌സിനേഷൻ പകുതി പിന്നിട്ടു  കൊവിഡ് മൂന്നാം തരംഗം  സ്‌കൂളുകളിൽ നിയന്ത്രണങ്ങൾ  തിങ്കളാഴ്‌ച ഉന്നതതല യോഗം  No change in SSLC, Plus two exams  kerala covid third wave restrictions  v sivankutty on students vaccination  kerala covid third wave updates

തിങ്കളാഴ്‌ച ഉന്നതതല യോഗം ചേർന്ന് നിയന്ത്രണങ്ങൾക്ക് ശേഷം സ്‌കൂൾ തുറക്കുമ്പോൾ വേണ്ട തയാറെടുപ്പുകൾ ചർച്ച ചെയ്യുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : കൊവിഡ് മൂന്നാം തരംഗം കണക്കിലെടുത്ത് സംസ്ഥാനത്ത് സ്‌കൂളുകളിലെ ക്രമീകരണങ്ങള്‍ വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തിയ്യതികളിൽ മാറ്റമുണ്ടാകില്ല. മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ പരീക്ഷകൾ നടക്കും. 10, 11, 12 ക്ലാസുകൾ സ്‌കൂളുകളിൽ തന്നെ തുടരുന്ന സാഹചര്യത്തിൽ ഇപ്പോഴുള്ള കൊവിഡ് മാർഗരേഖാ നിർദേശങ്ങൾ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.

തിങ്കളാഴ്‌ച മാർഗരേഖ പുറത്തിറക്കും. എസ്എസ്എൽസി സിലബസ് ഫെബ്രുവരി ഒന്നിന് പൂർത്തിയാക്കും. പ്ലസ് ടു സിലബസ് ഫെബ്രുവരി അവസാനവും പൂർത്തിയാക്കും. തിങ്കളാഴ്‌ച ഉന്നതതല യോഗം ചേർന്ന് നിയന്ത്രണങ്ങൾക്ക് ശേഷം സ്‌കൂൾ തുറക്കുമ്പോൾ വേണ്ട തയാറെടുപ്പുകളും ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. എസ്എസ്എല്‍സി കുട്ടികള്‍ക്കുളള ഫോക്കസ് ഏരിയയും നിശ്ചയിച്ചിട്ടുണ്ട്.

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ മാറ്റമില്ല : വി ശിവൻകുട്ടി

വിദ്യാർഥികൾക്കിടയിൽ കൊവിഡ് വ്യാപനമില്ല

അതേസമയം വിദ്യാര്‍ഥികളിലെ വാക്‌സിനേഷന്‍ പകുതി പിന്നിട്ടെന്ന് മന്ത്രി അറിയിച്ചു. വിദ്യാർഥികൾക്കിടയിൽ കൊവിഡ് വ്യാപനം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി വിദ്യാർഥികൾക്ക് കൊവിഡ്, ഒമിക്രോൺ രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലായാണ് ക്ലാസുകൾ ഓൺലൈനാക്കുന്നതെന്നും കൂട്ടിച്ചേർത്തു. വിക്‌ടേഴ്‌സ് ചാനൽ വഴി ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾ പുതിയ ടൈംടേബിൾ അനുസരിച്ച് നടത്തും. ഇതിനായി ടൈം ടേബിൾ പുനക്രമീകരിക്കും.

വിദ്യാർഥികൾക്ക് രോഗം ബാധിച്ച ശേഷം സ്‌കൂളുകൾ അടയ്ക്കുന്നതിനേക്കാൾ നല്ലത് അവർക്ക് രോഗം വരാതെ നോക്കുകയാണ്. സ്‌കൂൾ അടയ്ക്കേണ്ട എന്ന നിർദേശം വിദഗ്‌ധരിൽ പലരും മുന്നോട്ടുവച്ചു. എന്നാൽ ഒരു പരീക്ഷണത്തിന് ഇല്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി വിശദീകരിച്ചു. വാക്‌സിൻ ലഭിക്കാത്ത കുട്ടികൾക്ക് സ്‌കൂളുകളിൽ വച്ച് തന്നെ വളരെ വേഗത്തിൽ കുത്തിവയ്‌പ്പ് നൽകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം ഒമ്പത് വരെയുളള ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. ഓണ്‍ലൈന്‍ ക്ലാസിനായുളള മാര്‍ഗരേഖയും ടൈം ടേബിളും ഉടന്‍ പുറത്തിറക്കും. 21 മുതലാണ് സിബിഎസ്ഇ അടക്കം എല്ലാ സ്‌കൂളുകളും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മടങ്ങുന്നത്.

ALSO READ: 'പീഡനക്കേസ് പ്രതികള്‍ക്കും ക്രിമിനലുകള്‍ക്കും മാത്രമാണോ, എന്തുകൊണ്ട് എനിക്ക് സീറ്റില്ല' ; ബിജെപിയെ വെട്ടിലാക്കി മനോഹര്‍ പരീഖറിന്‍റെ മകന്‍

Last Updated :Jan 15, 2022, 11:07 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.