കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരണം: 2 കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കാൻ ഉത്തരവ്

author img

By

Published : Jun 22, 2022, 11:55 AM IST

തിരുവനന്തപുരം മോട്ടോർ ആക്സിഡൻ്റെ ക്ലെയിം കോടതിയുടേതാണ് ഉത്തരവ്  kseb superintendent accident death family may get rs 2 crore compensation  accident death of kseb superintendent  accident death family may get rs 2 crore compensation  accident death of kseb superintendent family may get rs 2 crore compensation  കെഎസ്ആർടിസി ഇടിച്ച് മരിച്ചു  കെഎസ്ആർടിസി ഇടിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥൻ മരിച്ചു  അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ച് കെഎസ്ഇബി സൂപ്രണ്ട് മരിച്ചു  കെഎസ്ആർടിസി ഇടിച്ച് മരിച്ചയാളുടെ കുടുംബത്തിന് 2 കോടി നഷ്‌ടപരിഹാരം  കെഎസ്ആർടിസി ഇടിച്ച് മരിച്ചയാളുടെ കുടുംബത്തിന് നഷ്‌ടപരിഹാരം  യ കെഎസ്ആർടിസി ബസ് ഇടിച്ച് കെഎസ്ഇബി സൂപ്രണ്ട് മരിച്ചു  തിരുവനന്തപുരം മോട്ടോർ ആക്‌സിഡൻ്റ് ക്ലെയിം കോടതി

2018 ഫെബ്രുവരി ഒന്നിനാണ് അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ച് കെഎസ്ഇബി സൂപ്രണ്ട് ഷിജു മരിച്ചത്

തിരുവനന്തപുരം: മോട്ടോർ സൈക്കിളും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഇരുചക്ര യാത്രികൻ മരിച്ച സംഭവത്തിൽ രണ്ട് കോടിയോളം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്. തിരുവനന്തപുരം മോട്ടോർ ആക്‌സിഡൻ്റ് ക്ലെയിം കോടതിയുടേതാണ് ഉത്തരവ്. 2018 ഫെബ്രുവരി ഒന്നിനാണ് അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ച് കെഎസ്ഇബി സൂപ്രണ്ട് ഷിജു ആർ മരിച്ചത്.

കെഎസ്ആർടിസിയുടെ ഇൻഷുറൻസ് കൈകാര്യം ചെയ്യുന്ന നാഷണൽ ഇൻഷുറൻസ് കമ്പനിയാണ് മരണപ്പെട്ട കെഎസ്ഇബി സൂപ്രണ്ടിന്‍റെ ആശ്രിതർക്ക് നഷ്‌ടപരിഹാര തുക നൽകേണ്ടത്. 1,43,49,236 രൂപയും നാലു വർഷത്തെ പലിശയും ചേർത്ത് 1,97,53,000 കോടി രൂപയാണ് ഇൻഷുറൻസ് കമ്പനി നൽകേണ്ടത്. മരണപ്പെട്ട ഷിജു മരപാലത്തിൽ നിന്നും പട്ടം കെഎസ്ഇബി ഓഫീസിലേയ്ക്ക് പോകും വഴിയായിരുന്നു അപകടം.

സംഭവം നടന്ന ഉടൻ തന്നെ ഷിജുവിനെ എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ട ഷിജുവിന് വേണ്ടി അഡ്വ.ഹെൻറി തോമസ്, അഡ്വ.സർജിൻ തോമസ്, അഡ്വ. ആശ സർജിൻ എന്നിവർ കോടതിയിൽ ഹാജരായി.

Also read: ബൈക്ക് തെറിച്ചത് കെ.എസ്.ആർ.ടി.സി ബസിനടിയിലേക്ക് ; യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.