അഭിമാന നേട്ടം; നാക് റീ അക്രഡിറ്റേഷനിൽ A++ ഗ്രേഡ് സ്വന്തമാക്കി കേരള സർവകലാശാല

author img

By

Published : Jun 21, 2022, 3:34 PM IST

Updated : Jun 21, 2022, 10:56 PM IST

Kerala university  Kerala university NAAC rank  കേരള സർവകലാശാല  കേരള യൂണിവേഴ്‌സിറ്റി നാക്ക് റാങ്കിങ്  നാക്ക് റീ അക്രഡിറ്റേഷൻ കേരള സർവകലാശാല  ചരിത്ര നേട്ടവുമായി കേരള സർവകലാശാല

കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാലയ്‌ക്ക് ഈ അംഗീകാരം ലഭിക്കുന്നത്

തിരുവനന്തപുരം: ചരിത്ര നേട്ടവുമായി കേരള സർവകലാശാല. നാക് റീ അക്രഡിറ്റേഷനിൽ A++ ഗ്രേഡ് സ്വന്തമാക്കിയാണ് കേരള സർവകലാശാല അഭിമാന നേട്ടം കുറിച്ചത്. ഐഐടി നിലവാരത്തിലുള്ള റാങ്കാണിത്. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാലയ്‌ക്ക് ഈ അംഗീകാരം ലഭിക്കുന്നത്.

അഭിമാന നേട്ടം; നാക് റീ അക്രഡിറ്റേഷനിൽ A++ ഗ്രേഡ് സ്വന്തമാക്കി കേരള സർവകലാശാല

പുതിയ നേട്ടത്തോടെ 800 കോടിയുടെ യുജിസി പദ്ധതികൾക്കുള്ള അനുമതിയാണ് കേരള സർവകലാശാലയ്ക്ക് ലഭിക്കുക. 2003ല്‍ B++ റാങ്ക് സ്വന്തമാക്കിയ കേരള സർവകലാശാല 2015 ലെ അക്രഡിറ്റേഷനിൽ 3.03 എന്ന സ്കോറോടെ A ഗ്രേഡ് നേടിയിരുന്നു. എന്നാൽ ഇത്തവണ വൻ കുതിപ്പോടെ 3.67 പോയിന്‍റ് നേടിയാണ് കേരള സർവകലാശാല A++ ഗ്രേഡ് സ്വന്തമാക്കിയത്. അഖിലേന്ത്യാ തലത്തിൽ തന്നെ ഉയർന്ന ഗ്രേഡാണിത്.

  • കരിക്കുലം - 3.08
  • അധ്യാപനം /ബോധനം/മൂല്യനിർണയം - 3.47
  • ഗവേഷണം /കണ്ടുപിടിത്തം / അനുബന്ധ പ്രവർത്തനം - 3.52
  • അടിസ്ഥാന സൗകര്യ മേഖല/പഠന സൗകര്യങ്ങളുടെ പര്യാപ്‌തത- 3.75
  • സ്റ്റുഡൻ്റ്‌സ് സപ്പോർട്ട് / പ്രോഗ്രഷൻ - 3.93
  • ഗവേണൻസ് / ലീഡർഷിപ്പ് / മാനേജ്‌മെൻ്റ് - 3.61
  • ഇൻസ്റ്റിറ്റ്യൂഷണൽ വാല്യു ആൻഡ് ബെസ്റ്റ് പ്രാക്‌ടീസ് - 3.96 എന്നിങ്ങനെയാണ് കേരള സർവകലാശാല നേടിയ സ്‌കോറുകൾ.

വിവിധ സ്‌കോറുകളുടെ ആകെ ശരാശരിയാണ് 3.67. ഇത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നേടിയ സ്‌കോറിന് തുല്യമാണ്.

Last Updated :Jun 21, 2022, 10:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.