സര്‍ഫാസി കേന്ദ്ര നിയമം; കേരള ബാങ്കിനെ തടയാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് വിഎൻ വാസവൻ

author img

By

Published : Sep 23, 2022, 2:21 PM IST

Updated : Sep 23, 2022, 3:02 PM IST

Kerala bank  കേരള ബാങ്ക്  സര്‍ഫാസി നിയമം  സര്‍ഫാസി നിയമത്തിൽ സർക്കാരിന് അധികാരമില്ല  സര്‍ഫാസി നിയമം ജപ്‌തി നടപടി  റിസര്‍വ്വ് ബാങ്ക് നിയമം  മന്ത്രി വിഎന്‍ വാസവന്‍  kerala bank on implementing surfasi Act  surfasi Act in kerala  സര്‍ഫാസി കേന്ദ്ര നിയമം  കേരള ബാങ്കിനെ അനുകൂലിച്ച് വിഎൻ വാസവൻ

റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് കേരള ബാങ്ക് പ്രവർത്തിക്കുന്നതെന്നും അതിനാൽ സർഫാസി നിയമപ്രകാരം നടത്തുന്ന ജപ്‌തി നടപടികൾ നടപ്പാക്കാതിരിക്കാൻ ആകില്ലെന്നും വി.എന്‍ വാസവന്‍

തിരുവനന്തപുരം: സര്‍ഫാസി നിയമപ്രകാരം കേരള ബാങ്ക് നടത്തുന്ന ജപ്‌തി നടപടികളില്‍ കയ്യൊഴിഞ്ഞ് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. സര്‍ഫാസി നിയമം നടപ്പാക്കുന്നതില്‍ നിന്ന് കേരള ബാങ്കിനെ തടയാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സര്‍ഫാസി കേന്ദ്ര നിയമമാണെന്നും മന്ത്രി പറഞ്ഞു.

സര്‍ഫാസി കേന്ദ്ര നിയമം; കേരള ബാങ്കിനെ തടയാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് വിഎൻ വാസവൻ

കേരള ബാങ്ക് റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണ വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. റിസര്‍വ് ബാങ്ക് നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണമില്ല. സര്‍ഫാസി കേന്ദ്ര നിയമമാണ്. റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന കേരള ബാങ്കിന് സര്‍ഫാസി നിയമം നടപ്പാക്കാതിരിക്കാനാകില്ല. സര്‍ക്കാരിന് ഇതില്‍ ഇടപെടാനുമാകില്ല.

എന്‍.ആര്‍.ഐ നിക്ഷേപം ഉള്‍പ്പെടെ സ്വീകരിക്കാന്‍ കേരള ബാങ്കിന് റിസര്‍വ് ബാങ്കിന്‍റെ അംഗീകാരം ആവശ്യമായിരുന്നു. അതു കൊണ്ടാണ് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ക്ക് കീഴിലേക്ക് കേരള ബാങ്കിനെ മാറ്റിയത്. കൊല്ലത്ത് ജപ്‌തി നടപടിയുടെ ഭാഗമായി വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌ത പോലുള്ള സംഭവം ഇനിയും ആവര്‍ത്തിക്കാതിരിക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആഗ്രഹം.

എന്നാല്‍ ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല. കേന്ദ്രം പാസാക്കിയ സര്‍ഫാസി നിയമത്തിനെതിരെ ശബ്‌ദിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. കേരള ബാങ്ക് ആയതിന്‍റെ ദോഷമല്ലേ ഇതെന്ന ചോദ്യത്തിന് കേരള ബാങ്ക് രൂപീകരിച്ചതിലൂടെ കേരളത്തിലേക്ക് വന്‍ തോതില്‍ നിക്ഷേപം എത്തിയെന്നായിരുന്നു മന്ത്രിയുടെ മറുപടി.

മലപ്പുറത്ത് കേരള ബാങ്ക് ഇല്ലാത്തതിനാല്‍ അവിടെ സര്‍ഫാസി നിയമം നടപ്പാക്കാന്‍ കഴിയില്ലല്ലോ എന്ന ചോദ്യത്തിന് മലപ്പുറം ജില്ലയെ കേരള ബാങ്കില്‍ ലയിപ്പിച്ചു കൊണ്ടുള്ള ബില്ല് നിയമസഭ പാസാക്കി ഗവര്‍ണറുടെ പരിഗണനയിലിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ഒപ്പിടുന്നതോടെ മലപ്പുറവും കേരള ബാങ്കിന്‍റെ പരിധിയിലാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Last Updated :Sep 23, 2022, 3:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.