നാല് വര്‍ഷം, 14 പെണ്‍ജീവനുകള്‍; പ്രണയ നൈരാശ്യം അതി തീവ്രമാവുമ്പോള്‍

author img

By

Published : Oct 1, 2021, 7:49 PM IST

പ്രണയ തകർച്ചയിൽ നിന്നുള്ള കൊലപാതകങ്ങൾ  നാല് വർഷത്തിനിടെ നടന്നത് 14 കൊലപാതകങ്ങൾ  പ്രണയ തകര്‍ച്ചയുടെ പ്രതികരണങ്ങള്‍  14 പെണ്‍കുട്ടികളാണ് പ്രണയ ബന്ധങ്ങളുടെ പേരില്‍ കൊല്ലപ്പെട്ടത്  14 women killed by spurned lovers  14 women killed by spurned lovers news  love failure deaths  love failure death news  love failure deaths news latest

പ്രണയ നിഷേധത്തിന്‍റെ പേരിലോ പ്രണയത്തിൽ നിന്ന് പിന്‍മാറിയതിന്‍റെ പേരിലോ 14 കൊലപാതകങ്ങളാണ് കഴിഞ്ഞ നാല് വർഷത്തിനിടെ നടന്നതെന്നാണ് ആഭ്യന്തര വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്.

തിരുവനന്തപുരം: കേരളത്തിലെ ചെറുപ്പക്കാരില്‍ പ്രണയത്തകര്‍ച്ചയോടുള്ള പ്രതികരണം അതിതീവ്രമാകുന്ന തലത്തിലേക്ക്. പ്രണയ നിഷേധത്തിന്‍റെ പേരിലും പ്രണയത്തകര്‍ച്ചയുടെ പേരിലും കൊലപാതകം എന്ന ക്രൂരമായ അവസ്ഥയിലേക്ക് എത്തുകയാണ് നമ്മുടെ യുവത്വം

യുവാക്കള്‍ക്കിടയിലെ മാനസികാരോഗ്യത്തിൽ മാറ്റമെന്ന് വിദഗ്‌ധർ.

ആഭ്യന്തരവകുപ്പിന്‍റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 14 പെണ്‍കുട്ടികളാണ് പ്രണയ ബന്ധങ്ങളുടെ പേരില്‍ കൊല്ലപ്പെട്ടത്. പ്രണയ നിഷേധത്തിന്‍റെ പേരിലോ പിന്‍മാറ്റത്തിന്‍റെ പേരിലോ ആണ് ഈ കൊലപാതകങ്ങളിൽ പലതും നടന്നത്. 2017- 3, 2018- 0, 2019- 5, 2020- 2, 2021- 4 എന്നിങ്ങനെയാണ് കണക്കുകള്‍.

ആത്മഹത്യ നിരക്കും ഉയരുന്നു

നമ്മുടെ യുവാക്കള്‍ക്കിടയിലെ മാനസികാരോഗ്യത്തിലെ മാറ്റം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമാകുന്നതായാണ് മനഃശാസ്ത്ര വിദഗ്‌ധരുടെ വിലയിരുത്തല്‍. പ്രതികരണങ്ങള്‍ വൈകാരിമാകുമ്പോള്‍ അത് തീവ്രമാകുന്ന അവസ്ഥ. ഇത് വളരെ അപകടകരമായ രീതിയിലേക്ക് വര്‍ധിക്കുകയാണ്. പ്രണയ ബന്ധങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിക്കുകയാണ്. 2017ല്‍ 80, 2018- 76, 2019- 88, 2020- 96 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്‌തവരുടെ എണ്ണം.

പാലായില്‍ നടന്നത് ഈ വർഷത്തെ നാലാമത്തെ കൊലപാതകം

ഈ വര്‍ഷത്തെ കണക്കിൽ പാലായില്‍ നടന്നത് പ്രണയത്തിന്‍റെ പേരില്‍ നടക്കുന്ന നാലാമത്തെ കൊലപാതകമാണ്. പെരിന്തല്‍മണ്ണ ഏളാട് സ്വദേശി ദൃശ്യ കുത്തേറ്റ് മരിച്ചത് ഈ വര്‍ഷം ജൂണിലാണ്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ദൃശ്യയെ വിനീഷ് വീട്ടില്‍ ക്കയറി ആക്രമിക്കുകയായിരുന്നു. 22 തവണ കുത്തിയാണ് വിനീഷ് ദൃശ്യയെ കൊലപ്പെടുത്തിയത്.

കൊലപാതകങ്ങൾ തുടർക്കഥയാകുന്നു

ജൂലൈ 30ന് ഹൗസ് സര്‍ജന്‍ ഡോ. പി.വി.മാനസയെ വെടിവച്ചു കൊലപ്പെടുത്തി തലശേരി സ്വദേശി രഖില്‍ ജീവനൊടുക്കി. ഓഗസ്റ്റ് 30ന് തിരുവനന്തപുരം നെടുമങ്ങാട് സൂര്യ എന്ന യുവതിയെ അരുണ്‍ എന്ന യുവാവ് വീട്ടില്‍ കയറി ഭിന്നശേഷിക്കാരിയായ മാതാവിന് മുന്നില്‍ വച്ച് ക്രൂരമായി കുത്തി കൊലപ്പെടുത്തി.

പ്രണയ ബന്ധത്തില്‍ നിന്ന് പിന്‍മാറിയതിനാണ് ഈ മൂന്ന് കൊലപാതകങ്ങളും നടന്നത്. ഇതിന് സമാനമായ രീതിയില്‍ തന്നെ ക്രൂരമായ രീതിയിലാണ് വെള്ളിയാഴ്‌ച പാലാ സെന്‍റ് തോമസ് കോളജില്‍ നിതിനയെ അഭിഷേക് എന്ന യുവാവും കൊലപ്പെടുത്തിയത്. പ്രണയത്തിന്‍റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളിൽ ഇരയാകുന്നതില്‍ ഭൂരിഭാഗവും വനിതകളാണ് എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

READ MORE: പ്രണയപ്പകയില്‍ എരിഞ്ഞു തീരുന്ന ക്യാമ്പസ്; അടിയന്തര ഇടപെടലുമായി സര്‍ക്കാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.