കോഴിക്കോട് കോർപ്പറേഷനിൽ കെട്ടിട നമ്പർ ക്രമക്കേട്; പ്രതിഷേധവുമായി ജീവനക്കാർ

author img

By

Published : Jun 20, 2022, 2:05 PM IST

കോഴിക്കോട് കോർപറേഷനിൽ അനധികൃതമായി നമ്പര്‍ നല്‍കിയ സംഭവത്തിൽ പ്രതിഷേധവുമായി ജീവനക്കാർ  കോഴിക്കോട് കോർപറേഷനിൽ ജീവനക്കാരുടെ പ്രതിഷേധം  നഗരസഭ പൊളിക്കാൻ നിര്‍ദേശിച്ച കെട്ടിടത്തിന് അനധികൃതമായി നമ്പര്‍ നല്‍കി  കോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതായി ആരോപണം  കോഴിക്കോട് കോർപറേഷനിൽ കെട്ടിട നമ്പർ ക്രമക്കേട്  police take case on illegal building permission in kozhikode corporation  illegal building permission in kozhikode corporation  Employee protest in kozhikode corporation  illegal building permission in kozhikode corporation Employee protest  kozhikode corporation

നഗരസഭ പൊളിക്കാൻ നിര്‍ദേശിച്ച കെട്ടിടത്തിന് അനധികൃതമായി നമ്പര്‍ നല്‍കിയ സംഭവത്തിൽ സെക്രട്ടറി നൽകിയ പരാതിയെ തുടർന്ന് ടൗൺ പൊലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിൽ പ്രതിഷേധവുമായി ജീവനക്കാർ. ഉദ്യോഗസ്ഥരെ ബലിയാടാക്കിയ കോർപ്പറേഷൻ സെക്രട്ടറിക്കെതിരെ നടപടി വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. സെക്രട്ടറി നൽകിയ പരാതിയിൽ വ്യാജരേഖ ചമയ്‌ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ടൗൺ പൊലീസ് കേസെടുത്തു.

നഗരസഭ പൊളിക്കാൻ നിര്‍ദേശിച്ച കെട്ടിടത്തിന് അനധികൃതമായി നമ്പര്‍ നല്‍കിയ സംഭവം പുറത്തായതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഉദ്യോഗസ്ഥരുടെ പാസ്‍വേര്‍ഡ് ചോര്‍ത്തിയാണ് കെട്ടിടത്തിന് നമ്പര്‍ നല്‍കിയതെന്നായിരുന്നു കോര്‍പ്പറേഷന്‍റെ വിശദീകരണം. തുടർന്ന് നാല് ഉദ്യോഗസ്ഥരെ കോർപ്പറേഷൻ സെക്രട്ടറിയുടെ നിർദേശ പ്രകാരം സസ്‌പെൻഡ് ചെയ്‌തിരുന്നു.

കോഴിക്കോട് കോർപറേഷനിൽ കെട്ടിട നമ്പർ ക്രമക്കേട്; പ്രതിഷേധവുമായി ജീവനക്കാർ

എന്നാൽ, ഉദ്യോഗസ്ഥരെ ബലിയാടാക്കി യഥാർഥ പ്രതികളെ രക്ഷിക്കുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം. കൃത്രിമം നടന്ന കാര്യം ആറ് മാസം മുൻപ് ചൂണ്ടിക്കാട്ടിയിട്ടും അന്ന് നടപടി സ്വീകരിച്ചില്ലെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു. സെക്രട്ടറിയെ മാറ്റിനിർത്തി കേസ് അന്വേഷിക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.

സെക്രട്ടറി നൽകിയ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാജ രേഖ നിർമാണം, ഐ ടി ആക്‌ടിലെ വിവിധ വകുപ്പുകൾ എന്നിവ ചേർത്താണ് കേസെടുത്തത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കോഴിക്കോട് കോർപ്പറേഷൻ ഓഫിസിലേക്ക് മാർച്ച് നടത്തി. ഉദ്യോഗസ്ഥ-ഭരണ കൂട്ടുകെട്ടാണ് ക്രമക്കേടിന് പിന്നിലെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ബിജെപി ആരോപിക്കുന്നു.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.