കരിപ്പൂര്‍ വഴി വലിയ വിമാനങ്ങളുടെ സര്‍വീസ് ; തീരുമാനം 2 മാസത്തിന് ശേഷം

author img

By

Published : Sep 22, 2021, 8:08 PM IST

Kozhikode airport  wide-bodied aircraft  Air India  Air India Express crash  Ministry of Civil Aviation  Aircraft Accident Investigation Bureau recommendations  AAIB  കോഴിക്കോട് വിമാനത്താവളം  കോഴിക്കോട് വിമാനത്താവളം വാർത്ത  വിമാനാപകടം വാർത്ത  എയർ ഇന്ത്യ എക്‌സ്പ്രസ്‌ ക്രാഷ്‌  വ്യോമയാന മന്ത്രാലയം വാർത്ത

പ്രദീപ് സിങ് ഖരോലയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ കമ്മിറ്റിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തീരുമാനം

ന്യൂഡൽഹി : കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറക്കുന്നത് സംബന്ധിച്ച തീരുമാനം ഒൻപതംഗ സമിതിയുടെ റിപ്പോർട്ടിനെ ആശ്രയിച്ചിരിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ. വിമാനാപകടം സംബന്ധിക്കുന്ന റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ സമർപ്പിക്കാൻ സമിതിയെ വ്യോമയാന മന്ത്രാലയം നിയോഗിച്ചിരുന്നു.

സെക്രട്ടറി പ്രദീപ് സിങ് ഖരോലയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സമിതിയുടെ റിപ്പോർട്ടിനെ ആശ്രയിച്ചാകും അന്തിമ തീരുമാനം. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ 43 ശുപാർശകൾ പഠിക്കാനും 60 ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനുമാണ് സമിതിയെ നിയോഗിച്ചത്.

READ MORE: കരിപ്പൂർ വിമാനാപകടം: വിനയായത് പൈലറ്റിന്‍റെ അമിത ആത്മവിശ്വാസം - അന്വേഷണ റിപ്പോർട്ട്

വലിയ വിമാനങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിക്കുന്ന കാര്യം കമ്മിറ്റി പരിശോധിക്കുമെന്നും നിർദേശങ്ങളും ഇതോടൊപ്പം പരിശോധിക്കുമെന്നും വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

2020 ഓഗ​സ്​​റ്റ്​ ഏ​ഴി​ന് രാ​ത്രി 7.41നാ​ണ് കരിപ്പൂരിൽ വിമാനാപകടമുണ്ടായത്. കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രം​ഭി​ച്ച വ​ന്ദേ​ഭാ​ര​ത് ദൗ​ത്യത്തിന്‍റെ ഭാ​ഗ​മാ​യി ദു​ബാ​യി​ൽ ​നി​ന്നെ​ത്തി​യ എ​യ​ർ ​ഇ​ന്ത്യ എ​ക്‌സ്‌പ്രസിന്‍റെ ഐ.​എ​ക്സ് 1344 വി​മാ​ന​മാ​ണ് അപകടത്തില്‍പ്പെട്ടത്.

ക​രി​പ്പൂ​രി​ൽ ലാ​ൻ​ഡി​ങ്ങി​നി​ടെ റ​ൺ​വേ​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്​​ട​മാ​യി 35 മീ​റ്റ​ർ താഴ്‌ച്ചയിലേക്ക് വിമാനം​ ​കൂ​പ്പു​കുത്തുകയായിരുന്നു. ക്യാ​പ്റ്റ​നും കോ​ പൈ​ല​റ്റും ഉ​ൾ​പ്പടെ 21 പേരാണ് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.