കോട്ടയത്ത് മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസ് : പ്രതികള്‍ പിടിയില്‍

author img

By

Published : Sep 22, 2021, 8:19 PM IST

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസ്  മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്  കണ്ണാമുണ്ടയില്‍ ഫൈനാന്‍സ്  കണ്ണാമുണ്ടയില്‍ ഫൈനാന്‍സ് വാർത്ത  13.400 ഗ്രാം തൂക്കം വരുന്ന മുക്കു പണ്ടം പണയം വെച്ച് പണം തട്ടിപ്പ്  snatched money from finance  snatched money from finance news  snatched money from finance three people arrested  kannamunda finance  kannamunda finance news

മുക്കുപണ്ടം പണയംവെച്ച് പ്രതികള്‍ കൈക്കലാക്കിയത് 40,000 രൂപ

കോട്ടയം : ഈരാറ്റുപേട്ട വടക്കേക്കര ഭാഗത്തുള്ള കണ്ണാമുണ്ടയില്‍ ഫൈനാന്‍സില്‍ 13.400 ഗ്രാം തൂക്കം വരുന്ന മുക്കു പണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ പ്രതികള്‍ പിടിയില്‍.

പത്തനംതിട്ട കോട്ടപ്പള്ളില്‍ അനീഷ് (32), ഈരാറ്റുപേട്ട വരയത്ത്കാരോട്ട് സജു (37), പാലാ പൂവരണി ഒറ്റാലങ്കല്‍ തോമസ് (50), എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്‌തത്. മുക്കുപണ്ടം പണയംവെച്ച് പ്രതികള്‍ 40,000 രൂപ കൈക്കലാക്കിയിരുന്നു.

ALSO READ: ഐപിഎൽ : നടരാജന് കൊവിഡ് സ്ഥിരീകരിച്ചു, ടീമിലെ ആറ് പേർ ഐസൊലേഷനിൽ

ഈരാറ്റുപേട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രസാദ് എബ്രഹാം വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ എസ്‌ഐ അനുരാജ്, എഎസ്‌ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സജിമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.