വീണ്ടും ഇളവ് ചോദിച്ച് കുഞ്ഞാലിക്കുട്ടി; ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നതിൽ അനിശ്ചിതത്വം

author img

By

Published : Sep 16, 2021, 12:32 PM IST

പി കെ കുഞ്ഞാലിക്കുട്ടി  കുഞ്ഞാലിക്കുട്ടി വാർത്ത  ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നതിൽ അനിശ്ചിതത്വം  വീണ്ടും ഇളവ് ചോദിച്ച് കുഞ്ഞാലിക്കുട്ടി  ചന്ദ്രിക ദിന പത്രം  കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്  chandrika black money case  chandrika black money case news  chandrika black money case latest news  kunjalikkutty enforcement directorate  kunjalikkutty enforcement directorate  kunjalikkutty enforcement directorate news

രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാനായിരുന്നു നോട്ടീസ് നൽകിയത്. എന്നാൽ രാവിലെ എത്താൻ അസൗകര്യമുണ്ടെന്നും ഉച്ചയ്ക്ക് ശേഷമോ, ഇഡി ആവശ്യപ്പെടുന്ന മറ്റൊരു ദിവസമോ ഹാജരാകാമെന്നാണ് പി.കെ.കുഞ്ഞാലിക്കുട്ടി ഇഡിയെ അറിയിച്ചു.

എറണാകുളം: മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഇ.ഡി.ക്ക് മുന്നിൽ ഹാജരാകുന്നതിൽ അനിശ്ചിതത്വം. ചന്ദ്രിക ദിന പത്രത്തിന്‍റെ അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാൻ കുഞ്ഞാലിക്കുട്ടി സാവകാശം തേടി.

രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇ.ഡി. ഓഫിസിൽ ഹാജരാകാനായിരുന്നു നോട്ടീസ് നൽകിയത്. എന്നാൽ രാവിലെ എത്താൻ അസൗകര്യമുണ്ടെന്നും ഉച്ചയ്ക്ക് ശേഷമോ, ഇഡി ആവശ്യപ്പെടുന്ന മറ്റൊരു ദിവസമോ ഹാജരാകാമെന്നാണ് പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചത്. നേരത്തെ സെപ്‌റ്റംബർ മൂന്നിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടിക്ക് ഇ.ഡി. നോട്ടിസ് നൽകിയിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാകാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വ്യാഴാഴ്‌ച ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയത്.

സമീറിന്‍റെ മൊഴി ഇ.ഡി. രേഖപ്പെടുത്തി

അതേസമയം ചന്ദ്രികയുടെ ഫിനാൻസ് മാനേജർ സമീറിന്‍റെ മൊഴി ഇ.ഡി. രേഖപ്പെടുത്തി. നോട്ട് നിരോധന കാലയളവിൽ ചന്ദ്രിക ദിനപത്രത്തിന്‍റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ ഹൈക്കോടതി നിർദേശപ്രകാരം നിലവിൽ ഇ.ഡി അന്വേഷണം നടത്തുന്നുണ്ട്. ഇത് പാലാരിവട്ടം പാലം നിര്‍മാണത്തില്‍ നിന്നുള്ള അഴിമതിപ്പണം ഇബ്രാഹിം കുഞ്ഞ് വെളുപ്പിച്ചതാണെന്നായിരുന്നു പ്രധാന ആരോപണം.

എന്നാൽ ചന്ദ്രികയെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്ന് കെ.ടി. ജലീൽ ആരോപിച്ചിരുന്നു. ചന്ദ്രിക പത്രത്തിന്‍റെ പബ്ലിഷർ എന്ന നിലയിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇ.ഡി നേരത്തേ ചോദ്യം ചെയ്‌തിരുന്നു. ഈ വിവരം പുറത്തുവിട്ടായിരുന്നു കുഞ്ഞാലിക്കുട്ടിക്കെതിരെ ജലീൽ ആഞ്ഞടിച്ചത്. ഇതോടെയാണ് ഇ.ഡിയുടെ അന്വേഷണ പരിധിയിലേക്ക് പ്രതിപക്ഷ ഉപനേതാവ് കൂടിയായ കുഞ്ഞാലിക്കുട്ടി കൂടി എത്തിയത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലിയോട് വെള്ളിയാഴ്‌ച ഹാജരാകാൻ ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്.

READ MORE: കളളപ്പണ ആരോപണം : കുഞ്ഞാലിക്കുട്ടിക്കെതിരെ ഇഡിക്ക് തെളിവ് കൈമാറിയെന്ന് കെ.ടി.ജലീൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.