ജീവിതത്തിൽ 'വീടെന്ന' മെഡൽ പ്രതീക്ഷയിൽ സരോജിനി

author img

By

Published : Sep 24, 2021, 12:27 PM IST

Updated : Sep 24, 2021, 5:25 PM IST

സരോജിനി  athlete sarojini  athlete sarojini news  athlete sarojini latest news  news report on sarojini  ജീവിതത്തിൽ 'വീടെന്ന' മെഡൽ പ്രതീക്ഷയിൽ സരോജിനി  അത്‌ലറ്റ് സരോജിനി വാർത്ത  അത്‌ലറ്റ് സരോജിനി

ട്രാക്കിൽ നേടിയ വിജയം ജീവിതത്തിൽ നേടാൻ സരോജിനിക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

കണ്ണൂര്‍: ദേശീയ, അന്തര്‍ദേശീയ മാസ്റ്റേഴ്‌സ് മീറ്റുകളില്‍ തിളക്കമാർന്ന വിജയങ്ങളും മെഡലുകള്‍ വാങ്ങിക്കൂട്ടിയ സരോജിനിയുടെ ജീവിതം എന്നാൽ തിളക്കമുള്ളതല്ല. ജീവിതം കരുപ്പിടിപ്പിക്കാൻ ഇവർ ചെയ്യാത്ത ജോലികളില്ല. പിഎസ്.സി കോച്ചിംഗ് സെന്‍ററില്‍ താല്‍ക്കാലിക ജീവനക്കാരിയുടെ ജോലി മുതൽ അവസാനമായി കണ്ണൂര്‍ സ്‌പോർട്‌സ് സ്‌കൂളില്‍ വാര്‍ഡന്‍ കം അറ്റന്‍റര്‍ തസ്‌തികയിൽ വരെ ഇവർ ജോലി ചെയ്‌തു. എന്നിട്ടും ട്രാക്കിൽ നേടിയ വിജയം ജീവിതത്തിൽ നേടാൻ സരോജിനിക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

സ്വന്തമായി വീടെന്ന സ്വപ്‌നം നേടിയെടുക്കുക എന്നതാണ് സരോജിനി നേരിടുന്ന ഏറ്റവും വലിയ ആഗ്രഹം. സ്‌കൂളുകൾ അടച്ചതോടെ വാര്‍ഡന്‍ കം അറ്റന്‍റര്‍ തസ്‌തികയിലെ വരുമാന മാർഗവും നിലച്ചു. നിലവില്‍ സഹോദരന്‍റെ കൂടെയാണ് താമസം. വീട് എടുക്കാന്‍ സന്നധ സംഘടനകള്‍ മുന്നോട്ട് വന്നെങ്കിലും കൊവിഡും പ്രളയവും കാരണം അത് തടസപ്പെടുകയായിരുന്നു.

സരോജിനി നേടിയെടുത്ത മെഡലുകൾ

മൂന്ന് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത സരോജിനി 10,000, 5000, 3000 മീറ്റര്‍ നടത്തം, 800, 1500 മീറ്റര്‍ ഓട്ടം, 4100, 4-400 റിലേ, 200 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സ്, ലോങ്ജമ്പ് തുടങ്ങിയവയിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. ബ്രൂണൈയില്‍ നടന്ന ലോക ഓപ്പണ്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണവും 800 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലവും നേടി.

ജീവിതത്തിൽ 'വീടെന്ന' മെഡൽ പ്രതീക്ഷയിൽ സരോജിനി

ലോക മാസ്റ്റേഴ്‌സ് മീറ്റുകളില്‍ സരോജിനിയുടെ മെഡല്‍ നേട്ടം 2010ല്‍ തുടങ്ങിയതാണ്. ഫ്രാന്‍സ്, സ്പെയിന്‍, ജപ്പാന്‍, ഓസ്ട്രേലിയ, ചൈന, സിംഗപ്പൂര്‍, ബ്രസീല്‍ തുടങ്ങി ഇന്ത്യക്ക് വേണ്ടി എട്ട് രാജ്യങ്ങളില്‍ നടന്ന മീറ്റുകളില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുണ്ട്.

സർക്കാർ ഇടപെടലിനെ തുടർന്ന് താൽക്കാലിക ജോലി

എട്ട് വര്‍ഷം പയ്യന്നൂരിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്‍റെ കീഴിലുള്ള പിഎസ്.സി കോച്ചിങ് സെന്‍ററിൽ താല്‍ക്കാലിക ജോലി ചെയ്‌തായിരുന്നു തുടക്കം. ഈ ജോലിക്ക് ശേഷം ഉച്ചക്ക് മാടായി കാവില്‍ ലോട്ടറി വില്‍പനയുള്‍പ്പെടെ നടത്തിയിരുന്നു.

2019 വരെ ഇത് തുടര്‍ന്നു. വിഷയം മാധ്യമവാർത്ത ആയതിനെ തുടർന്ന് കഴിഞ്ഞ മന്ത്രിസഭയിലെ കായിക മന്ത്രി ഇ.പി ജയരാജന്‍ ഇടപെട്ടിട്ടാണ് കണ്ണൂര്‍ സ്‌പോർട്‌സ് ഡിവിഷന്‍ സ്‌കൂളില്‍ താല്‍ക്കാലിക വാര്‍ഡന്‍ കം ഇന്‍സ്ട്രക്ടര്‍ പോസ്റ്റിലേക്ക് ജോലി ലഭിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ 2021 ജനുവരിയില്‍ പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ക്ക് സ്‌കൂള്‍ തുറന്നത് താല്‍കാലിക ആശ്വസമായതായി സരോജിനി പറഞ്ഞു.

കുടിശ്ശിക തരണമെന്ന് സരോജിനി

താല്‍കാലിക ജോലിയായതിനാല്‍ ശമ്പളമില്ലാത്തത് തിരിച്ചടിയായെന്നും ശമ്പളം കുടിശ്ശിക ലഭിച്ചാല്‍ മാത്രമേ മുന്നോട്ട് ജീവിക്കാന്‍ കഴിയുകയുള്ളുവെന്നും സരോജിനി പറയുന്നു. ശമ്പള കുടിശ്ശിക ലഭിക്കാൻ മുഖ്യമന്ത്രിക്കും, കായിക മന്ത്രിക്കും നിവേദനം നല്‍കാന്‍ ഒരുങ്ങുകയാണിവര്‍. മാപ്പിളപ്പാട്ടുകാരി കൂടിയായ ഇവര്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കല്ല്യാണ വീടുകളിലെ ഗാനമേളകളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. പ്രശസ്‌ത മാപ്പിളപാട്ട് കലാകാരന്‍ അസീസ് തായിനേരിയാണ് മാപ്പിളപാട്ട് പഠിപ്പിച്ചത്. അപ്രതീക്ഷിതമായി വന്ന കൊവിഡും പ്രതികൂല സാഹചര്യങ്ങളും വരുമാന മാർഗങ്ങൾ അടച്ചതോടെ ജീവിതം വലിയ ചോദ്യചിഹ്നമായിരിക്കുകയാണ്.

ALSO READ:ഈ സ്‌കൂളൊരു കുടുംബമാണ്, അധ്യാപകർ അമ്മമാരും: ഈ മുറ്റത്ത് കളിച്ചും ചിരിച്ചും വീണ്ടും പഠിക്കാനൊരുങ്ങി കുരുന്നുകൾ

Last Updated :Sep 24, 2021, 5:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.