വളയിട്ട കൈകളില്‍ ടിപ്പര്‍ വളയം; ഡ്രൈവറായി എഞ്ചിനീയര്‍ ശ്രീഷ്‌മ

author img

By

Published : Nov 7, 2020, 3:22 PM IST

Updated : Nov 7, 2020, 8:05 PM IST

kannur lady tipper driver  kannur latest news  lady driver in kannur  girl driving tipper in kannur  ടിപ്പര്‍ ഓടിക്കുന്ന പെണ്‍കുട്ടി  ലോറി ഓടിക്കുന്ന കണ്ണൂര്‍ സ്വദേശി  ടിപ്പര്‍ ഓടിക്കുന്ന ശ്രീഷ്‌മ

കണ്ണൂര്‍ മയ്യിൽ സ്വദേശി ശ്രീഷ്‌മയാണ് ടിപ്പര്‍ ഡ്രൈവറായി ജോലി ചെയ്യുന്നത്

കണ്ണൂർ: പുരുഷന്മാർ അടക്കി വാഴുന്ന പല മേഖലകളിലേക്കും സ്ത്രീകൾ കടന്നു വരുന്ന കാലഘട്ടമാണിത്. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് മയ്യിൽ സ്വദേശി ശ്രീഷ്‌മ. 23കാരിയായ ഈ ബി-ടെക് ബിരുദദാരി ടിപ്പർ വളയം പിടിച്ചാണ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. നാട്ടിൽ സിമന്‍റ് കട നടത്തുന്ന പുരുഷോത്തമന്‍റെ മകൾക്ക് ഡ്രൈവിങ് ഒരു ഹരമാണ്.

വളയിട്ട കൈകളില്‍ ടിപ്പര്‍ വളയം; ഡ്രൈവറായി എഞ്ചിനീയര്‍ ശ്രീഷ്‌മ

18 തികഞ്ഞപ്പോൾ തന്നെ ടു, ത്രീ, ഫോർ വീലർ ലൈസൻസും ബാഡ്ജും കരസ്ഥമാക്കി. 21 പൂർത്തിയായപ്പോൾ ഹെവി ലൈസൻസുമെടുത്തു. ചെറുപ്പത്തിലെ വീട്ടിലുള്ള ലോറിയും ജീപ്പും കാറും കണ്ട് വളർന്ന ശ്രീഷ്‌മയ്‌ക്ക് ഡ്രൈവിങ് പഠനം എളുപ്പമായി. പഠനം കഴിഞ്ഞ് പിഎസ്‌സി കോച്ചിങ് ആരംഭിച്ചപ്പോഴാണ് ലോക്ക് ഡൗണായത്. തുടർന്നുള്ള ഇടവേളകളിൽ അച്ഛനെ ജോലിയിൽ സഹായിക്കാൻ തുടങ്ങി. അങ്ങനെ ടിപ്പറിൽ കൈവെച്ചു. അച്ഛന്‍റെ അനുവാദത്തോടെ സ്വതന്ത്ര ഡ്രൈവറായി.

ഡ്രൈവർ വേഷം ഒട്ടും മോശമല്ലെന്നും ഏത് ജോലിക്കും അതിന്‍റേതായ മഹത്വമുണ്ടെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് ശ്രീഷ്‌മ. എത്ര ഉയർന്ന വിദ്യാഭ്യാസമുണ്ടെങ്കിലും ഏത് തൊഴിലും ചെയ്ത് ജീവിക്കണം എന്ന ആശയം പങ്കുവെയ്ക്കുക കൂടിയാണ് ഈ ചെറുപ്പക്കാരി. ജീവിതത്തിൽ ബസ് ഡ്രൈവറാകണം എന്നതായിരുന്നു ശ്രീഷ്‌മയുടെ ആഗ്രഹം. കൊവിഡ് കാലമായതോടെ അത് നടന്നില്ല. ഇനി എന്ത് ജോലി ലഭിച്ചാലും ഡ്രൈവിങ് ജീവിതത്തിന്‍റെ ഒരു ഭാഗമായിരിക്കും എന്ന് ഈ മിടുക്കി പറയുന്നു. ശ്രീഷ്‌മയുടെ അമ്മ അധ്യാപികയാണ്, സഹോദരൻ അച്ഛനെ കടയില്‍ സഹായിക്കുന്നു.

Last Updated :Nov 7, 2020, 8:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.