സോളാർ-ടെക് കമ്പനിയായ കെയ്‌ലക്‌സിന്‍റെ 20% ഓഹരികൾ സ്വന്തമാക്കി റിലയൻസ് ഇൻഡസ്‌ട്രീസ്

author img

By

Published : Sep 23, 2022, 10:56 AM IST

റിലയൻസ് ഇൻഡസ്‌ട്രീസ്  റിലയൻസ് ഇൻഡസ്‌ട്രീസ് കെയ്‌ലക്‌സ്  കെയ്‌ലക്‌സുമായി കരാറിൽ ഒപ്പിട്ട് റിലയൻസ്  പെറോവ്‌സ്‌കൈറ്റ് അധിഷ്‌ഠിത സോളാർ സാങ്കേതിക വിദ്യ  റിലയൻസ് ന്യൂ എനർജി  കെയ്‌ലക്‌സ് കോർപറേഷൻ  Reliance Industries  Reliance New Energy  Caelux  Reliance New Energy invest in Caelux Corporation

12 മില്യൺ യുഎസ് ഡോളറിന്‍റെ നിക്ഷേപത്തിലൂടെ കെയ്‌ലക്‌സ് കോർപറേഷന്‍റെ 20 ശതമാനം ഓഹരിയാണ് റിലയൻസ് ന്യൂ എനർജി സ്വന്തമാക്കുന്നത്.

ന്യൂഡൽഹി: പെറോവ്‌സ്‌കൈറ്റ് അധിഷ്‌ഠിത സോളാർ സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന യുഎസ് ആസ്ഥാനമായുള്ള കെയ്‌ലക്‌സ് കോർപറേഷനിൽ നിക്ഷേപം നടത്താനൊരുങ്ങി റിലയൻസ് ഇൻഡസ്‌ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനർജി. 12 മില്യൺ യുഎസ് ഡോളറിന്‍റെ നിക്ഷേപം നടത്തി കെയ്‌ലക്‌സിന്‍റെ 20 ശതമാനം ഓഹരികൾ സ്വന്തമാക്കുകയാണ് റിലയൻസ് ന്യൂ എനർജിയുടെ ലക്ഷ്യം. ഇതിനായുള്ള കരാറിൽ കമ്പനി ഒപ്പിട്ടുകഴിഞ്ഞു.

കാലിഫോർണിയയിലെ പസഡെന ആസ്ഥാനമായുള്ള കെയ്‌ലക്‌സുമായുള്ള ഇടപാടിന് റെഗുലേറ്ററി അനുമതി ആവശ്യമില്ലെന്നും അതിനാൽ ഈ മാസം അവസാനത്തോടെ ഇടപാടുകൾ പൂർത്തിയാകുമെന്നും റിലയൻസ് ഇൻഡസ്‌ട്രീസ് വ്യക്തമാക്കി. ഗുജറാത്തിലെ ജാംനഗറിൽ ആഗോളതലത്തിലുള്ള സംയോജിത ഫോട്ടോവോൾട്ടക് ജിഗാ ഫാക്‌ടറി സ്ഥാപിക്കുന്ന റിലയൻസിന് പുതിയ കരാറിലൂടെ കെയ്‌ലക്‌സിന്‍റെ ഉത്പന്നങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ ശക്തവും ചെലവ് കുറഞ്ഞതുമായ സോളാർ മൊഡ്യൂളുകൾ നിർമിക്കാൻ സാധിക്കും.

ഈ നിക്ഷേപം കെയ്‌ലക്‌സിന്‍റെ ഉത്പന്നങ്ങളുടെ നിർമാണവും സാങ്കേതിക വികസനവും ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് റിലയൻസ് ഇൻഡസ്‌ട്രീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. "കെയ്‌ലക്‌സിന്‍റെ പെറോവ്‌സ്‌കൈറ്റ് അടിസ്ഥാനമാക്കിയുള്ള സോളാർ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ ക്രിസ്റ്റലൈൻ സോളാർ മൊഡ്യൂളുകളിലെ നവീകരണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് പ്രയോജനപ്പെടുത്താനാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഉത്പന്ന വികസനവും സാങ്കേതികവിദ്യയുടെ വാണിജ്യവത്കരണവും ത്വരിതപ്പെടുത്തുന്നതിന് കെയ്‌ലക്‌സ് ടീമിനൊപ്പം ചേർന്ന് പ്രവർത്തിക്കും." റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ മുകേഷ് അംബാനി പറഞ്ഞു.

കെയ്‌ലക്‌സിന്‍റെ സാങ്കേതികവിദ്യയുടെ സാങ്കേതിക സഹകരണത്തിനും വാണിജ്യവത്കരണത്തിനുമായി ഇരു കമ്പനികളും തന്ത്രപ്രധാനമായ പങ്കാളിത്ത കരാറിലും ഒപ്പുവച്ചിട്ടുണ്ട്. റിലയൻസുമായുള്ള പങ്കാളിത്തത്തിലൂടെ ക്രിസ്റ്റലൈൻ സോളാർ മൊഡ്യൂളുകളെ കൂടുതൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമാക്കുന്നതിനുള്ള ഉത്പന്നങ്ങൾ നിർമിക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുമെന്ന് കെയ്‌ലക്‌സ് കോർപറേഷൻ സിഇഒ സ്കോട്ട് ഗ്രേബീൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.