വാഹന ഇന്‍ഷൂറന്‍സ് കൃത്യസമയത്ത് പുതുക്കല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

author img

By

Published : Jun 14, 2022, 12:54 PM IST

vehicle insurance renewal procedure  vehicle insurance  what are the different areas that should be remembered  വാഹന ഇന്‍ഷൂറന്‍സില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  വാഹന ഇന്‍ഷൂറന്സ് പുതുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  വാഹന ഇന്‍ഷൂറന്‍സിലെ നോക്ലേയിമ് ബോണസ്  no claim bonus in vehicle insurance

വാഹന ഇന്‍ഷൂറന്‍സ് കാലഹരണപ്പെട്ട് പോകുമ്പോള്‍ നിരവധി പ്രശ്‌നങ്ങളാണ് വാഹന ഉടമ അഭിമുഖീകരിക്കേണ്ടി വരിക

വാഹന ഇന്‍ഷൂറന്‍സ് പോളിസി കാലാവധി തീരുന്നതിന് മുന്‍പ് പുതുക്കേണ്ടതുണ്ട്. ഇന്‍ഷൂറന്‍സിന്‍റെ കാലാവധി കഴിഞ്ഞ് ഒരു മിനുട്ട് മാത്രമേ ആയിട്ടുള്ളൂ എങ്കില്‍ പോലും ആ വണ്ടി അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷൂറന്‍സ് ലഭിക്കില്ലെന്ന കാര്യം മനസിലാക്കേണ്ടതുണ്ട്. ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ അതിന്‍റെ ഭാഗമായി വരുന്ന എല്ലാ നഷ്‌ടപരിഹാരങ്ങളും വാഹന ഉടമ തന്നെ വഹിക്കേണ്ടി വരും.

വാഹന ഇന്‍ഷൂറന്‍സ് ഇല്ലാത്ത വണ്ടി റോഡിലിറക്കുന്നത് കുറ്റകരമാണ്. 2000 രൂപ വരെ പിഴയോ അല്ലെങ്കില്‍ മൂന്ന് മാസം വരെ തടവോ ആണ് ശിക്ഷ. പോളിസി കാലഹരണപ്പെട്ടാല്‍ വീണ്ടും ഇന്‍ഷൂറന്‍സ് പുതുക്കണമെങ്കില്‍ പല നിബന്ധനകളും ഇന്‍ഷൂറസ് കമ്പനി മുന്നോട്ട്‌ വെക്കും. ഇന്‍ഷൂറന്‍സ് കമ്പനിയുടെ പ്രതിനിധി വന്ന് വാഹനം പരിശോധിച്ചതിന് ശേഷം മാത്രമേ അത് പുതുക്കാന്‍ സാധിക്കുകയുള്ളൂ.

കാലാവധി തീരുന്നതിന് മുമ്പ് ഇന്‍ഷൂറന്‍സ് പുതുക്കുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ ഇന്‍ഷൂറന്‍സ് ഏജന്‍റ് വഴിയാണ് ഇന്‍ഷൂറന്‍സ് എടുത്തതെങ്കില്‍ ആ ഏജന്‍റുമായി ബന്ധപ്പെട്ട് ഇന്‍ഷൂറന്‍സ് പുതുക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണം. നിങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് ഇന്‍ഷൂറന്‍സ് എടുത്തതെങ്കില്‍ കമ്പനി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇന്‍ഷൂറന്‍സ് പുതുക്കേണ്ടതാണ്.

നിങ്ങള്‍ക്ക് നിലവിലുള്ള ഇന്‍ഷൂറന്‍സ് കമ്പനിയുടെ സേവനങ്ങളില്‍ തൃപ്‌തിയില്ലെങ്കില്‍ വേറൊരു കമ്പനിയിലേക്ക് മാറാവുന്നതാണ്. പുതിയൊരു കമ്പനി തെരഞ്ഞെടുക്കുന്നതിന് മുമ്പ് പോളിസിയുടെ പ്രീമിയം അടക്കമുള്ള വിശദാംശങ്ങള്‍ മനസിലാക്കണം.

നോ ക്ലെയിം ബോണസ്: പോളിസി വര്‍ഷത്തില്‍ നിങ്ങള്‍ ഇന്‍ഷൂറന്‍സ് ക്ലെയിമൊന്നും നടത്തിയില്ലെങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കുന്ന ബോണസിനെയാണ് നോ ക്ലെയിം ബോണസ് അഥവാ എന്‍സിബി എന്ന് പറയുക. പോളിസി പുതുക്കുമ്പോള്‍ 20 മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട് എന്‍സിബിയുടെ ഭാഗമായി ലഭിക്കും. ഇന്‍ഷൂറന്‍സിന്‍റെ പ്രീമിയം തുകയിലാണ് എന്‍സിബി ഡിസ്‌കൗണ്ട് ലഭിക്കുക.

ഈ ഡിസ്‌കൗണ്ട് ട്രാന്‍സ്‌ഫറബിള്‍ ആണ്. അതായത് പോളിസി ഉടമ പുതിയ വാഹനം വാങ്ങുകയാണെങ്കില്‍ പോലും ഇന്‍ഷൂറന്‍സില്‍ ഡിസ്‌കൗണ്ട് ലഭിക്കും. പോളിസി പുതുക്കുന്നതിന് 90 ദിവസത്തെ കാലാവധിയാണ് ഇന്‍ഷൂറന്‍സ് കമ്പനി നല്‍കുക. ആ സമയപരിധിക്കുള്ളില്‍ പോളിസി പുതുക്കുകയാണെങ്കില്‍ എന്‍സിബി നിങ്ങള്‍ക്ക് നഷ്‌ടപ്പെടില്ല. എന്‍സിബി ആനുകൂല്യം ലഭിക്കാന്‍ ഇന്‍ഷൂറന്‍സ് പുതുക്കുന്നതാണ് നല്ലത്.

സമയത്തിന് മുമ്പായി പുതുക്കുക: പല ആളുകളും വാഹന ഇന്‍ഷൂറന്‍സ് കൃത്യസമയത്ത് പുതുക്കാതെ പോവാറുണ്ട്. അതുകൊണ്ട് പല പോളിസികളും കാലഹരണപ്പെട്ട് പോകുന്നു. ഇന്‍ഷൂറന്‍സ് കമ്പനി ഇന്‍ഷൂറന്‍സ് പുതുക്കേണ്ടതിന്‍റെ സമയപരിധി ഓര്‍മപ്പെടുത്താറുണ്ട്. ഈ ഓര്‍മപ്പെടുത്തല്‍ ശരിയായി പിന്തുടരേണ്ടതുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.