മോട്ടോർ വാഹനങ്ങളുടെ ട്രേഡ് സർട്ടിഫിക്കറ്റ് വ്യവസ്ഥ ലളിതമാക്കാൻ ഒരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം

author img

By

Published : Sep 18, 2022, 10:27 AM IST

മോട്ടോർ വാഹന നിയമങ്ങൾ  സർക്കാർ ട്രേഡ് സർട്ടിഫിക്കറ്റ്  കേന്ദ്ര ഗതാഗത മന്ത്രാലയം  ട്രേഡ് സർട്ടിഫിക്കറ്റ് വ്യവസ്ഥ  വാഹൻ പോർട്ടൽ  ഡീലർഷിപ്പ് ഓതറൈസേഷൻ സർട്ടിഫിക്കറ്റ്  പ്രധാന വ്യവസ്ഥകൾ  ഗതാഗത മന്ത്രാലയം പ്രധാന വ്യവസ്ഥകൾ  Govt simplifies trade certificate regime  trade certificate regime under motor vehicle rules  motor vehicle rules

1989ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ നിയമങ്ങൾക്ക് കീഴിലുള്ള ട്രേഡ് സർട്ടിഫിക്കറ്റ് വ്യവസ്ഥയിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. 2022 നവംബർ 1 പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് പ്രഖ്യാപനം.

1989ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ നിയമങ്ങൾക്ക് കീഴിലുള്ള ട്രേഡ് സർട്ടിഫിക്കറ്റ് വ്യവസ്ഥയിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ വിജ്ഞാപനം ചെയ്‌ത് കേന്ദ്ര ഗതാഗത മന്ത്രാലയം. കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമങ്ങൾക്ക് കീഴിലുള്ള ട്രേഡ് സർട്ടിഫിക്കറ്റ് വ്യവസ്ഥ ലളിതമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള പുതിയ നിയമങ്ങളാണ് വിജ്ഞാപനം ചെയ്‌തിരിക്കുന്നത്. നിലവിലുള്ള നിയമങ്ങളിലെ അപാകതകൾ ട്രേഡ് സർട്ടിഫിക്കറ്റിന്‍റെ പ്രായോഗികത പല കേസുകളിലും വ്യാഖ്യനിക്കപ്പെടുന്നു. ഇത് പല വ്യാപാരികൾക്കും ദോഷകരമായി മാറാനും ആരംഭിച്ചു.

ട്രേഡ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ആർടിഒയിൽ ഫിസിക്കൽ ആയി ഫയൽ ചെയ്യേണ്ടത് സമയമെടുക്കുന്ന പ്രക്രിയയായിരുന്നു. 2022 സെപ്റ്റംബർ 14 നാണ് ഗതാഗത മന്ത്രാലയം ട്രേഡ് സർട്ടിഫിക്കറ്റ് വ്യവസ്ഥയിൽ പരിഷ്‌കാരങ്ങൾ വിജ്ഞാപനം ചെയ്‌തത്.

പ്രധാന വ്യവസ്ഥകൾ

  • രജിസ്റ്റർ ചെയ്യാത്തതോ, താൽക്കാലികമായി രജിസ്റ്റർ ചെയ്യാത്തതോ ആയ വാഹനങ്ങളുടെ കാര്യത്തിൽ മാത്രമേ ട്രേഡ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ. അത്തരം വാഹനങ്ങൾ മോട്ടോർ വാഹനങ്ങളുടെ ഡീലറുടെ/നിർമ്മാതാവിന്‍റെ/ഇറക്കുമതി ചെയ്യുന്നയാളുടെയോ റൂൾ 126-ൽ വ്യക്തമാക്കിയിട്ടുള്ള ഒരു ടെസ്റ്റ് ഏജൻസിയുടെയോ കൈവശം മാത്രമേ ഉണ്ടാകൂ.
  • ട്രേഡ് സർട്ടിഫിക്കറ്റിനും ട്രേഡ് രജിസ്ട്രേഷൻ മാർക്കുകൾക്കുമുള്ള അപേക്ഷ ആർടിഒ സന്ദർശിക്കേണ്ട ആവശ്യമില്ലാതെ തന്നെ വാഹൻ പോർട്ടലിൽ ഇലക്ട്രോണിക് ആയി തയ്യാറാക്കാം. കൂടാതെ, അപേക്ഷകന് ഒരു അപേക്ഷയിൽ ഒന്നിലധികം തരം വാഹനങ്ങൾക്ക് അപേക്ഷിക്കാം.
  • ട്രേഡ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള സമയപരിധി 30 ദിവസമായി നിശ്ചയിച്ചിട്ടുണ്ട്, അതിൽ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കാത്ത അപേക്ഷകൾ അംഗീകരിച്ചതായി കണക്കാക്കും.
  • ട്രേഡ് സർട്ടിഫിക്കറ്റിന്റെ സാധുത 12 മാസത്തിൽ നിന്ന് 5 വർഷമായി ഉയർത്തി
  • ഡീലർഷിപ്പിന്‍റെ അംഗീകാരപത്രം (ഫോം 16A) ഡീലർഷിപ്പ് അംഗീകാരങ്ങളിൽ ഉടനീളം ഏകീകൃതത കൊണ്ടുവരാൻ അവതരിപ്പിച്ചു. ട്രേഡ് സർട്ടിഫിക്കറ്റ് ഡീലർഷിപ്പ് അംഗീകാരത്തോടെ കോ-ടെർമിനസ് ആക്കി.
  • ഷോറൂമുകളിലും ഗോഡൗണുകളിലും ഡീലർഷിപ്പ് ഓതറൈസേഷൻ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കേണ്ടതും നിർബന്ധമാക്കിയിട്ടുണ്ട്
  • 2022 നവംബർ 1 ആണ് ഇത് പ്രാബല്യത്തിൽ വരുന്ന തിയതി. നിലവിലുള്ള ട്രേഡ് സർട്ടിഫിക്കറ്റുകൾ പുതുക്കുന്നത് വരെ സാധുതയുള്ളതായി തുടരും.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.