കൊവിഡിന്‍റെ രണ്ടാം തരംഗം; സമ്പദ്‌വ്യവസ്ഥയെ ബാധിച്ചോ

author img

By

Published : Sep 1, 2021, 10:59 AM IST

കൊവിഡിന്‍റെ രണ്ടാം തരംഗം; സമ്പദ്‌വ്യവസ്ഥയെ ബാധിച്ചോ

രണ്ടാം തരംഗത്തിന്‍റെ സമയത്തും സാമ്പത്തിക പ്രവർത്തനങ്ങൾ സജീവമായി നിലനിന്നു. രണ്ടാം തരംഗത്തിന്‍റെ സമയത്ത് ഏർപ്പെടുത്തിയ പ്രാദേശിക ലോക്ക്ഡൗണുകൾ കൂടുതൽ ഫലപ്രദമായി എന്നു തന്നെയാണ് ഇതു സൂചിപ്പിക്കുന്നത്. ഇടിവി ഭാരത് ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ കൃഷ്ണാനന്ദ് ത്രിപാഠി എഴുതുന്നു.

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗം ഏൽപ്പിച്ച ആഘാതത്തിനിടയിലും രാജ്യത്തെ സാമ്പത്തിക വളർച്ച ശുഭ സൂചനയാണ് നൽകുന്നത്. ഈ സാമ്പത്തിക ആദ്യ പാദത്തിൽ 20 ശതമാനത്തിലധികം വളർച്ച നേടാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ആയി. ഇതു സൂചിപ്പിക്കുന്നത് രണ്ടാം തരംഗത്തിന്‍റെ സമയത്ത് ഏർപ്പെടുത്തിയ പ്രാദേശിക ലോക്ക്ഡൗണുകൾ കൂടുതൽ ഫലപ്രദമായി എന്നു തന്നെയാണ്.

Also Read: ആദ്യ പാദത്തില്‍ ഇന്ത്യക്ക് 3.2 ലക്ഷം കോടിയുടെ ധനക്കമ്മി

കഴിഞ്ഞ വർഷം ദേശീയ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ഇതേ സമയം സമ്പദ് വ്യവസ്ഥ കൂപ്പുകുത്തിയത് നമ്മൾ കണ്ടതാണ്. ആരോഗ്യകരമായ ജിഡിപി വളർച്ച രണ്ടാം തരംഗത്തിന്‍റെ സമയത്തും സാമ്പത്തിക പ്രവർത്തനങ്ങൾ സജീവമായി നിലനിന്നു എന്നതിന്‍റെ സൂചനയാണെന്ന് ഇന്ത്യ റേറ്റിങ് ആന്‍റ് റിസർച്ചിലെ പ്രിൻസിപ്പൽ ഇക്കണോമിസ്റ്റ് ആയ സുനിൽ സിൻഹ പറയുന്നു. പ്രാദേശിക നിയന്ത്രണങ്ങൾ കർശനമല്ലാതിരുന്നതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

എന്താണ് സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നത്?

ചോദനം( Demad) വർധിപ്പിക്കുന്ന ഘടകങ്ങളായ സ്വകാര്യ ഉപഭോഗം, മൊത്തം സ്ഥിര മൂലധന രൂപീകരണം, കയറ്റുമതി എന്നിവ ഈ പാദത്തിൽ നല്ല വളർച്ച രേഖപ്പെടുത്തി. പിഎഫ്‌സിഇ (Private Final Consumption Expenditure) ആയി കണക്കാക്കപ്പെടുന്ന സ്വകാര്യ ഉപഭോഗം 19.3% വളർച്ച കൈവരിച്ചപ്പോൾ, മൊത്തം സ്ഥിര മൂലധന രൂപീകരണം 55%ൽ കൂടുതൽ വളർച്ച രേഖപ്പെടുത്തി. സർക്കാരിന്‍റെ പൊതുചെലവ് ( public expenditure) മാത്രമാണ് ഇടിവ് രേഖപ്പെടുത്തിയ ഏക ഘടകം, ഇത് 4.8 ശതമാനം കുറഞ്ഞു.

വിതരണത്തിന്‍റ കാര്യമെടുത്താൽ കാർഷിക മേഖലയിലും വ്യാവസായിക മേഖലയിലും ശക്തമായ വളർച്ച രേഖപ്പെടുത്തി. കാർഷിക മേഖലയിൽ 4.5 ശതമാനത്തിന്‍റെയും വ്യവസായിക മേഖല 46 ശതമാനത്തിന്‍റെയും വളർച്ച രേഖപ്പെടുത്തി. നിർമാണം (68.3%) ഉത്പാദനം (49.6%), ഖനനം (18.6%) വൈദ്യുതി, യൂട്ടിലിറ്റി സേവനങ്ങൾ (14.3%) എന്നിങ്ങനെയാണ് മറ്റ് മേഖലകൾക്കുണ്ടായ വളർച്ച.

സാമ്പത്തിക വളർച്ച

ആദ്യപാദത്തിൽ മികച്ച വളർച്ച കാണിക്കുന്നുണ്ടെങ്കിലും വൈദ്യുതി, യൂട്ടിലിറ്റി സേവനങ്ങൾ ഒഴികെ മറ്റ് മേഖലകളെല്ലാം 2019 ഏപ്രിൽ- ജൂണ്‍ കാലയളവിനെക്കാൾ പിന്നിലാണ്. 2019-20 സാമ്പത്തിക വർഷത്തിലെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്ത സ്ഥിര മൂലധന രൂപീകരണത്തിൽ 17.1 ശതമാനത്തിന്‍റെയും സ്വകാര്യ ഉപഭോഗത്തിൽ 11.9 ശതമാനത്തിന്‍റെയും കുറവ് ഈ പാദത്തിൽ ഉണ്ടായി. ഈ സാമ്പത്തിക ആദ്യപാദത്തിലെ ജിഡിപിയുടെ നില 2019-20 കാലഘട്ടത്തിനെക്കാൾ 9.2 ശതമാനം കുറവാണ്.

സേവന മേഖല

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ഘടകങ്ങളിൽ ഒന്നായ സേവന മേഖല ഇപ്പോഴും സമ്മർദ്ദത്തിലാണ്. ഈ വർഷം ഏപ്രിൽ-ജൂൺ കാലയളവിൽ ഇത് 11.4% മാത്രമാണ് സേവന മേഖലയിലെ വളർച്ച.

സേവന മേഖലയുടെ ഭാഗമായ വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, കമ്മ്യൂണിക്കേഷൻ എന്നിവ മറ്റ് ഘടകങ്ങളെ അപേക്ഷിച്ച് ആദ്യ പാദത്തിൽ 34.3% വളർച്ച നേടി. കൊവിഡിന്‍റെ ഒന്നാം വരവിൽ ഏറ്റവും അധികം പ്രതിസന്ധി നേരിട്ട മേഖലയാണിത്.

Also Read: ജിഡിപിയിൽ കുതിച്ചുചാട്ടം ; ആദ്യപാദത്തില്‍ 20.1 ശതമാനത്തിന്‍റെ വളർച്ച

എന്നാൽ സാമ്പത്തിക, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവനങ്ങൾക്ക് 3.7 ശതമാനത്തിന്‍റെ വളർച്ച മാത്രമാണ് രേഖപ്പെടുത്തിയത്. സമീപഭാവിയിൽ സാമ്പത്തികവും പണപരവുമായ നയ പിന്തുണയോടെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കൽ തുടരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.