കോമയിലുള്ള എട്ടുവയസുകാരനായ മകനുമായി പള്ളിയിലെത്തി യുവതി

author img

By

Published : Jun 23, 2022, 7:49 AM IST

കര്‍ണാടക മകന്‍ കോമയില്‍ യുവതി പള്ളി ദര്‍ശനം  ബെല്‍ഗാവി ക്രിസ്‌ത്യന്‍ പള്ളി കോമയിലുള്ള മകന്‍ യുവതി സന്ദർശനം  കോമയിലുള്ള എട്ടുവയസുകാരനായ മകനുമായി പള്ളിയിലെത്തി യുവതി  karnataka woman visits church with her son who is in a coma  belagavi mother church visit with son  karnataka 8 year old boy in coma visits church

ബെല്‍ഗാവിയിലെ നന്ദഗോഡ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്‌ത്യന്‍ പള്ളിയിലാണ് യുവതി മകനുമായി എത്തിയത്

ബെല്‍ഗാവി (കര്‍ണാടക): കോമയിലുള്ള എട്ടുവയസുകാരനായ മകനുമായി പള്ളിയില്‍ ദര്‍ശനത്തിനെത്തി യുവതി. കര്‍ണാടകയിലെ ബെല്‍ഗാവിയിലാണ് സംഭവം. ബെല്‍ഗാവിയിലെ നന്ദഗോഡ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്‌ത്യന്‍ പള്ളിയിലാണ് പ്രാര്‍ഥിക്കുന്നതിനായി കോമയിലുള്ള മകനുമൊത്ത് ഇവരെത്തിയത്.

തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഉത്തര കന്നഡ ജില്ലയിലെ അംബര്‍ദ സ്വദേശിയായ ഷൈലേഷ് കൃഷ്‌ണ സുത്രാവി എന്ന എട്ടുവയസുകാരന്‍ കോമയിലാകുന്നത്. നന്ദഗോഡയിലെ പള്ളിക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള കുരിശിന്‍റെ സമീപമെത്തി പ്രാര്‍ഥിച്ചാല്‍ ഏത് അസുഖവും ഭേദമാകുമെന്നാണ് ഇവിടയുള്ളവര്‍ വിശ്വസിക്കുന്നത്. ഇതിനിടെ പള്ളിയെ കുറിച്ച് അറിഞ്ഞ യുവതി മകനേയും കൊണ്ട് പള്ളിയിലെത്തുകയായിരുന്നു.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.