വ്യായാമവും ഫിറ്റ്‌നസുമുണ്ടായിട്ടും ഹൃദയാഘാതം ; സിദ്ധാർഥ് ശുക്ലയുടെ മരണം സൂചിപ്പിക്കുന്നതെന്ത് ?

author img

By

Published : Sep 4, 2021, 1:53 PM IST

സിദ്ധാർഥ് ശുക്ല മരണം വാർത്ത  ഹൃദയാഘാതം വാർത്ത  ഹൃദയ രോഗങ്ങൾ പുതിയ വാർത്ത  ഹൃദ്രോഗം സിദ്ധാർഥ് വാർത്ത  വ്യായാമം ബോഡി ഫിറ്റ്‌നസ് ഹൃദയാഘാതം വാർത്ത  fit people suffer heart attacks news latest  young people heart attacks news  hindi actor siddharth shukla death news  heart attacks exercises news  heart diseases lifestyle news malayalam

അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, വാർധക്യം എന്നിവയാണ് സാധാരണയായി ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള കാരണമെങ്കിലും, അമിത വ്യായാമവും സമ്മർദവും കൊവിഡും ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു

ബാലികാ വധു എന്ന ടെലിവിഷൻ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ സിദ്ധാർഥ് ശുക്ല, ബിഗ് ബോസിന്‍റെ 13-ാം പതിപ്പിലെ വിജയി കൂടിയായതോടെ കരിയറിൽ ഒരു വഴിത്തിരിവിലൂടെ കടന്നുപോവുകയായിരുന്നു. മോഡലിങ്ങിലൂടെ അഭിനയത്തിൽ പ്രവേശിച്ച ശുക്ല വ്യായാമത്തിലൂടെയും മറ്റും ബോഡി ഫിറ്റ്‌നസ് പുലര്‍ത്തിപ്പോന്നയാളുമായിരുന്നു.

എന്നാൽ, നടന്‍റെ അപ്രതീക്ഷിത വിയോഗം, അതും ചെറുപ്പത്തിൽ ഹൃദയാഘാതം വന്ന് മരിക്കുകയെന്നത് അദ്ദേഹത്തെ അറിയുന്നവർക്ക് ഉൾക്കൊള്ളാൻ പ്രയാസമുള്ളതാണ്.

അമിതവണ്ണം, ഉദാസീനമായ ജീവിതശൈലി, വാർധക്യം എന്നിവയാണ് സാധാരണയായി ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള കാരണമെങ്കിലും, അമിത വ്യായാമവും സമ്മർദവും കൊവിഡും ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്‌ധർ പറയുന്നു.

'സാധാരണ പൊണ്ണത്തടി, വാർധക്യം അല്ലെങ്കിൽ അനാരോഗ്യകരമായ ജീവിതശൈലി എന്നിവയാണ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്ക് കാരണം, എന്നാൽ ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരന് പോലും ഹൃദയാഘാതമുണ്ടാകാം,' ഹൃദ്രോഗം ഡയറക്‌ടറും സീനിയർ കൺസൾട്ടന്‍റുമായ ഡോ. ആനന്ദ് കുമാർ പാണ്ഡെ (ധർമശാല നാരായണ സൂപ്പർസ്പെഷ്യാലിറ്റി ഹോസ്‌പിറ്റൽ) പറയുന്നു.

'തിരക്കേറിയ ജീവിതശൈലിയും സമ്മർദവും ഒരു വ്യക്തിയുടെ ഹൃദയാരോഗ്യവുമായും ബന്ധപ്പെട്ടുകിടക്കുന്നു. ജോലിയിലെ ഉയർന്ന സമ്മർദം നേരിടാൻ ഇന്ത്യയിലെ യുവാക്കൾ മോശം ജീവിതശൈലി തെരഞ്ഞെടുത്തു. ആഗ്രഹങ്ങളും ലക്ഷ്യവും വേണം, എന്നാൽ ശാരീരിക ആരോഗ്യത്തിന്‍റെ തുലനാവസ്ഥയും അതുപോലെ പ്രാധാന്യമുള്ളതാണ്,' ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോർട്ടിസ് ഹാർട്ട് ആൻഡ് വാസ്‌കുലർ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. ടി.എസ് കലേർ വിശദീകരിക്കുന്നു.

ഹൃദ്രോഗം ഉൾപ്പെടെയുള്ള അസുഖങ്ങൾക്കുള്ള പ്രതിരോധ മാർഗമായി കണക്കാക്കുന്ന വ്യായാമം, ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുമോ?

'ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ധമനികളിൽ തടസം സൃഷ്‌ടിക്കുന്നതിന് വ്യായാമം ഒരു പ്രതിവിധിയാണ്. എന്നാൽ ശാരീരികശേഷിക്ക് അപ്പുറം വ്യായാമം അധികമായാൽ, രക്തക്കുഴലുകളിൽ അധിക സമ്മർദമുണ്ടാകുന്നു. ഇത് ഹൃദയാഘാതത്തിന് കാരണമാകുന്നു,' ഡോ. ആനന്ദ് കുമാർ പാണ്ഡെ പറഞ്ഞു.

കൊവിഡ് ബാധയും രോഗത്തിന് ശേഷവും ദീർഘകാലം നീണ്ടുനിൽക്കുന്ന അതിന്‍റെ സ്വാധീനവും ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നു.

Also Read: ഈ ഫ്രെയിമിലുള്ളവർ ഇനിയില്ല ; സിദ്ധാർഥിന്‍റെ മരണത്തിന് പിന്നാലെ പ്രത്യുഷയെയും അനുസ്‌മരിച്ച് ആരാധകര്‍

ആന്‍റിബോഡിയുടെ അസാധാരണമായ പ്രതികരണം, കൊവിഡ് രോഗികളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കും. ഇത് ഹൃദയാഘാതത്തിനും ഹൃദയസ്‌തംഭനത്തിനും കാരണമാകുമെന്ന് സമീപകാല പഠനം പറയുന്നതായി ബ്ലഡ് എന്ന പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് ഒരു ഹൃദ്രോഗിയില്‍ പ്രശ്‌നങ്ങള്‍ കൂടുതൽ വഷളാക്കിയേക്കാം. കൊവിഡാനന്തര രോഗങ്ങളിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ പ്രധാനമായും കാണുന്നു. നമ്മൾ ഹൃദയത്തിന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ വിശാലമാക്കേണ്ടതുണ്ട്," പാണ്ഡെ കൂട്ടിച്ചേർത്തു.

പാരമ്പര്യമായുള്ള ആരോഗ്യഘടനയും നിർണായകമാണെന്ന് വിദഗ്‌ധർ പറയുന്നു

'കുടുംബത്തിൽ 35 വയസുള്ളപ്പോള്‍ ആരെങ്കിലും ഹൃദയാഘാതം മൂലം മരണമടഞ്ഞിട്ടുണ്ടെങ്കിൽ, 25 വയസ്സുള്ള ആളാണെങ്കിലും മെഡിക്കൽ ചെക്കപ്പിന് പോകുന്നത് നല്ലതാണ്. നമ്മൾ വളരുന്തോറും ശരീരവും മാറുകയാണ്, അത് വ്യത്യസ്‌തമായി പ്രതികരിക്കുന്നു. അതിനാൽ തന്നെ നമ്മുടെ ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് ബോധ്യമാകണം എന്നാണ് ഡോ. കലേർ നിർദേശിക്കുന്നത്.

എന്നിരുന്നാലും, പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, പുകവലി എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത രോഗകാരണങ്ങൾക്ക് ഹൃദയാഘാതത്തിൽ ഒരു പങ്കുമില്ലെന്ന് ഇതിനർഥമില്ല.

30 വയസിന് ശേഷം പതിവായി ആരോഗ്യ പരിശോധന നടത്തുന്നത് രോഗം കണ്ടെത്തുന്നതിനും അപകട സാധ്യത ഒഴിവാക്കുന്നതിനും സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ നിര്‍ദേശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.