ജമ്മുകശ്‌മീരില്‍ ഇരട്ട സ്‌ഫോടനം ; 9 പേര്‍ക്ക് പരിക്ക്
Updated on: Jan 21, 2023, 8:11 PM IST

ജമ്മുകശ്‌മീരില്‍ ഇരട്ട സ്‌ഫോടനം ; 9 പേര്‍ക്ക് പരിക്ക്
Updated on: Jan 21, 2023, 8:11 PM IST
ജമ്മുവിലെ നര്‍വാളില്‍ ഇരട്ട സ്‌ഫോടനം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പൂഞ്ചില്‍ മുന്‍ എംഎല്‍എയുടെ വീടിന് നേരെയും ആക്രമണം
ശ്രീനഗര്‍ : ജമ്മു കശ്‌മീരിലെ നർവാളിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായി എഡിജിപി മുകേഷ് സിങ്. പരിക്കേറ്റവരില്‍ ജമ്മു സ്വദേശികളായ സുഹൈല്‍ ഇഖ്‌ബാല്‍, വിഷാവ് പര്‍താപ്, വിനോദ് കുമാര്‍, അര്‍ജുന്‍ കുമാര്‍, അമിത് കുമാര്‍, രാജേഷ് കുമാര്‍, അനീഷ്, ദോഡ സ്വദേശിയായ സുശീല്‍ കുമാര്‍ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിക്കേറ്റവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്നാണ് വിവരം.
വെള്ളിയാഴ്‌ച രാത്രി 7.30ഓടെയാണ് സംഭവം. കഴിഞ്ഞ ദിവസം പൂഞ്ചിലെ മുന്‍ എംഎല്‍എയുടെ വീട്ടിലും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
