Repeal of Farm Laws | 'ട്രാക്‌ടർ സമരം പിൻവലിക്കില്ല' ; നിയമങ്ങള്‍ പാര്‍ലമെന്‍റില്‍ റദ്ദാക്കാതെ പിന്മാറില്ലെന്ന് കർഷകർ

author img

By

Published : Nov 20, 2021, 5:27 PM IST

Parliament Winter Session  TRACTOR RALLY  farmer protest  Samyukt Kisan Morcha  protest to parliament  ശൈത്യകാല പാർലമെന്‍റ് സമ്മേളനം  ട്രാക്‌ടർ റാലി  ഡൽഹിയിലെ കർഷക പ്രതിഷേധം  സംയുക്ത കിസാൻ മോർച്ച  india news  FARMER PROTEST UPDATES  കർഷക സമരം  കാർഷിക നിയമം

ശൈത്യകാല പാർലമെന്‍റ് സമ്മേളന (Parliament Winter Session) കാലയളവിൽ ഓരോ ദിവസവും 500ഓളം കർഷകർ സമാധാനപരമായി പാർലമെന്‍റിലേക്ക് ട്രാക്‌ടർ റാലി (Tractor Rally) നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച (Samyukt Kisan Morcha)

ന്യൂഡൽഹി : പാർലമെന്‍റിലേക്കുള്ള ട്രാക്‌ടർ റാലിയിൽ നിന്ന് പിൻമാറില്ലെന്ന് കർഷകർ. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാതെ ശൈത്യകാല പാർലമെന്‍റ് സമ്മേളന (Parliament Winter Session) കാലത്ത് നടത്താനിരുന്ന ട്രാക്‌ടർ റാലിയിൽ (Tractor Rally) നിന്ന് പിന്നോട്ടില്ലെന്ന് കർഷക നേതാക്കൾ (Farmer leaders) വ്യക്തമാക്കി.

നവംബർ 29ന് ആരംഭിക്കുന്ന ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തിൽ ഓരോ ദിവസവും 500ഓളം കർഷകർ സമാധാനപരമായി ട്രാക്‌ടർ റാലി നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച (Samyukt Kisan Morcha) അറിയിച്ചിരുന്നു. ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് കർഷക നേതാക്കൾ വ്യക്തമാക്കിയത്.

READ MORE: Rakesh Tikait| കര്‍ഷക സമരം പിൻവലിക്കില്ലെന്ന് രാകേഷ് ടിക്കായത്ത്

ഗുരുനാനാക് ജയന്തി ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. വരുന്ന ശൈത്യകാല പാർലമെന്‍റ് സമ്മേളനത്തിൽ നിയമങ്ങൾ പിൻവലിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ പാർലമെന്‍റിൽ നിയമം പിൻവലിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നും പ്രധാധമന്ത്രിയുടെ പ്രസ്‌താവന വിശ്വസിക്കുന്നില്ലെന്നും കർഷക നേതാക്കൾ പ്രതികരിച്ചു.

മൂന്ന് കാർഷിക നിയമങ്ങൾ (farm laws) പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് രാജ്യതലസ്ഥാനത്തെ വ്യത്യസ്‌ത അതിർത്തികളിൽ പ്രതിഷേധ സമരം നടത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.