ആരക്കോണത്ത് ഉത്സവത്തിനിടെ ക്രെയിന്‍ തകര്‍ന്നു വീണ് നാലുപേര്‍ മരിച്ചു; ഒമ്പതുപേര്‍ക്ക് പരിക്ക്

ആരക്കോണത്ത് ഉത്സവത്തിനിടെ ക്രെയിന്‍ തകര്‍ന്നു വീണ് നാലുപേര്‍ മരിച്ചു; ഒമ്പതുപേര്‍ക്ക് പരിക്ക്
തമിഴ്നാട് ആരക്കോണത്തെ കീള്വീതിയില് പൊങ്കലിനു ശേഷമുള്ള മയിലേരു ഉത്സവത്തിനിടെ ക്രെയിന്‍ തകര്‍ന്നുവീണ് താഴെ നിന്നിരുന്ന നാലുപേര്‍ മരിച്ചു, ഒമ്പതുപേര്‍ക്ക് പരിക്ക്
റാണിപേട് (തമിഴ്നാട്): ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ക്രെയിന്‍ തകര്‍ന്ന് വീണ് നാലുപേര്‍ മരിച്ചു. ആരക്കോണത്തെ കീള്വീതിയിലുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ക്രെയിന്‍ തകര്‍ന്ന് അപകടമുണ്ടായത്. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
കീള്വീതി ഗ്രാമത്തിലെ പുരാതന ക്ഷേത്രങ്ങളായ ദ്രൗപതി അമ്മന്‍, മോണ്ടി അമ്മന്‍ ക്ഷേത്രങ്ങളില്‍ പൊങ്കല്‍ കഴിഞ്ഞ് ഏഴാംനാള്‍ 'മയിലേരു' ഉത്സവം നടക്കാറുണ്ട്. വാര്‍ഷികാഘോഷമായ ഇതില്‍ പങ്കെടുക്കാനായി പ്രാദേശികവാസികളെല്ലാം ഇവിടേക്ക് എത്താറുമുണ്ട്. ഇതിനിടെ ശരീരത്തില്‍ ശൂലം കുത്തിയുവരും അല്ലാത്തവരുമായ ഭക്തരില്‍ ചിലര്‍ ദേവിക്ക് ചാര്‍ത്താനുള്ള ഹാരവുമായി വലിഞ്ഞുകയറിയ ക്രെയിനാണ് തകര്‍ന്നുവീണ് അപകടം സൃഷ്ടിച്ചത്.
അപകടം ഇങ്ങനെ: ഇന്നലെ രാത്രി 8.30 ന് ഉത്സവം അതിന്റെ മൂര്ധന്യാവസ്ഥയിലെത്തുമ്പോഴായിരുന്നു അപകടം. ക്രെയിന്‍ താഴെ നിന്നിരുന്ന ജനങ്ങളുടെ മുകളിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു. അപകടത്തില്‍ ഭൂബാലന്‍ (40), ജ്യോതിബാബു (16), മുത്തുകുമാര്‍ (39) എന്നിവര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ തല്‍ക്ഷണം മരിച്ചു. പരിക്കുകളോടെ തിരുവള്ളൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചിന്നസ്വാമി (85) ചികിത്സക്കിടെ മരിക്കുകയായിരുന്നു.
സൂര്യ (22), ഗജേന്ദ്രന് (25), ഹേമന്ദ്കുമാര്‍ (16), അരുണ്‍കുമാര്‍ (25), കതിരവന്‍ (23), അരുണാചലം (45) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെയെല്ലാം ജില്ല ആശുപത്രികളിലെയും പ്രൈവറ്റ് ആശുപത്രികളിലെയും ഐസിയുവിലേക്ക് മാറ്റി.
അന്വേഷണം ആരംഭിച്ച് പൊലീസ്: നെമിലി പൊലീസും റവന്യു ഉദ്യോഗസ്ഥരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ക്രെയിനിന് ക്ഷേത്രപരിസരത്തേക്ക് അനുവാദമില്ല എന്നതിനാല്‍ ക്രെയിന്‍ ഓപറേറ്ററെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകട ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
