1984ലെ കാണ്‍പൂര്‍ സിഖ് വിരുദ്ധ കലാപം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

author img

By

Published : Jun 22, 2022, 11:22 AM IST

SIT arrests two more accused in 1984 Kanpur anti-Sikh riots case  കാണ്‍പൂര്‍ സിഖ് വിരുദ്ധ കലാപം  SIT arrests two more accused in 1984 Kanpur anti Sikh riots case  കാണ്‍പൂര്‍ സിഖ് വിരുദ്ധ കലാപത്തിലെ രണ്ട് പ്രതികള്‍ കൂടി പിടിയില്‍

1984ലെ കാണ്‍പൂര്‍ കലാപത്തില്‍ 99 മുഖ്യപ്രതികളുള്ളതില്‍ 22 പേര്‍ മരിച്ചു. 11 പ്രതികളുടെ പൂര്‍ണ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു.

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 1984ലുണ്ടായ സിഖ് വിരുദ്ധ കലാപത്തിലെ പ്രതികളായ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മൊബീൻ ഷാ (60), ഭുര (61) എന്ന അമർ സിങ് എന്നിവരെയാണ് ഘതംപൂരില്‍ നിന്ന് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം(SIT) അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ചീഫ് മെട്രോപൊളിറ്റല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടതായി ഡിഐജി ബലേന്ദു ഭൂഷന്‍ സിങ് പറഞ്ഞു. പ്രതിയായ അമര്‍ സിങിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ക്രിമിനല്‍ സംഘമായ നന്‍ഹയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു. ഇന്ത്യന്‍ ശിക്ഷ നിയമം 396,436 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

കേസില്‍ ഒളിവില്‍ പോയ മുഴുവന്‍ പ്രതികളെയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസെന്ന് ഡിഐജി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഘടകംപൂരില്‍ നിന്ന് നാല് പ്രധാന പ്രതികളെ സംഘം പിടികൂടിയിരുന്നു. 2019 മെയ് 27നാണ് സിഖ് വിരുദ്ധ കലാപം അന്വേഷിക്കുന്നതിനായി സുപ്രീംകോടതി ഉത്തരവനുസരിച്ച് എസ് ഐ ടി സംഘം രൂപീകരിച്ചത്.

കേസില്‍ 96 മുഖ്യപ്രതികളുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അതില്‍ 22 പേര്‍ മരിച്ചു. 11 പ്രതികളെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 1984ലാണ് രണ്ട് ബസുകള്‍ നിറയെ ആളുകളുമായി പ്രതികള്‍ നിര്‍ല നഗറിലെ ഗുരുദ്യാല്‍ സിങിന്‍റെ വീട് ആക്രമിക്കുകയും തീയിടുകയും ചെയ്തത്.

ആക്രമണ സമയത്ത് 12 കുടുംബങ്ങള്‍ അവിടെ താമസിച്ചിരുന്നു. അതില്‍ മൂന്ന് പേരെ ജീവനോടെ ചുട്ടുകൊന്നു. ആക്രമണത്തിലുണ്ടായ വെടി വയ്പ്പില്‍ രാജേഷ് ഗുപ്തയെന്ന് കലാപകാരിയും വെടിയേറ്റ് മരിച്ചു. ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ സ്ഥിര താമസമാക്കിയവരില്‍ നിന്നാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചതെന്നും ഡി.ഐ.ജി ഭൂഷണ്‍ പറഞ്ഞു.

also read: ഒഡിഷയിൽ നക്‌സൽ ആക്രമണം ; മൂന്ന് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.