ബിജെപി മന്ത്രിക്കെതിരായ Sex CD Case : ബെംഗളൂരു കമ്മിഷണര്‍ക്കെതിരെയടക്കം അന്വേഷണം

author img

By

Published : Nov 25, 2021, 2:59 PM IST

sex cd case  bengaluru police commissioner  bjp minister  kamal pant  bengaluru magistrate court  സെക്‌സ് സിഡി കേസ്  ബംഗളൂരു പൊലീസ് മേധാവി  മുൻ ബിജെപി മന്ത്രി  രമേഷ് ജാർക്കിഹോളി

Sex CD Case| Bengaluru Police| BJP Minister| മുൻ ബിജെപി മന്ത്രിക്കെതിരായ സെക്‌സ് സിഡി കേസില്‍ എഫ്ഐആറില്‍ അടക്കം വീഴ്‌ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട്‌ ബെംഗളൂരു മജിസ്‌ട്രേറ്റ്‌ കോടതി

ബെംഗളൂരു : സെക്‌സ് സിഡി കേസിൽ (Sex CD Case) മുൻ ബിജെപി മന്ത്രിക്കെതിരെ കേസെടുക്കാത്തതുമായി ബന്ധപ്പെട്ട് പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട്‌ കോടതി. Bengaluru Police, ബെംഗളൂരു പൊലീസ് കമ്മിഷണർ കമൽ പന്ത്, സെൻട്രൽ ഡിസിപി എം.എൻ അനുചന്ദ്‌, കബ്ബൺ പാർക്ക് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ മാരുതി എന്നിവർക്കെതിരെയാണ്‌ നടപടി.2022 ഫെബ്രുവരി ഒന്നിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.

ഇരയുടെ പരാതിക്ക് ശേഷം പ്രഥമവിവര റിപ്പോർട്ട് രജിസ്‌റ്റര്‍ ചെയ്യുന്നതിലെ കാലതാമസത്തിന് പൊലീസിനെ ഉത്തരവാദികളാക്കി ഐപിസി സെക്ഷൻ 166 പ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. സെക്‌സ് സിഡി വിവാദത്തിൽ മുൻ ബിജെപി മന്ത്രി രമേഷ് ജാർക്കിഹോളിക്കെതിരെ കേസെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ജനാധികാര സംഘർഷ പരിഷത്ത് സഹ പ്രസിഡന്‍റ്‌ ആദർശ് ആർ.അയ്യർ പരാതി നൽകി.

ALSO READ: Adoption Row| ഷിജുഖാനെതിരെയുള്ള പാര്‍ട്ടി നടപടി വിശദീകരിച്ച് ആനാവൂര്‍ നാഗപ്പൻ

2021 മാർച്ച് 2 ന് വിവരാവകാശ പ്രവർത്തകൻ ദിനേശ് കല്ലഹള്ളി നൽകിയ പരാതിയിൽ അന്നത്തെ ജലവിഭവ മന്ത്രി ജാർക്കിഹോളിക്കെതിരായ ലൈംഗിക കുറ്റകൃത്യ ആരോപണത്തില്‍ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാത്തതിന് നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അച്ചടക്കത്തോടെ തങ്ങളുടെ കർത്തവ്യം നിർവഹിക്കുന്നതിൽ പരാജയപ്പെടുകയും പരാതിക്കാരിയായ കല്ലഹള്ളിക്കെതിരെയും ഇരയായ വ്യക്തിക്കെതിരെയും മുൻവിധിയോടെ പ്രവർത്തിക്കുകയും ചെയ്‌തതായും പരാതിയിൽ പറയുന്നു.

അധികാരത്തിലിരിക്കുന്ന രാഷ്‌ട്രീയ വർഗത്തിന്‍റെ സമ്മർദത്തിന് വഴങ്ങിയും രാജ്യത്തെ നിയമങ്ങളും സുപ്രീം കോടതി മാർഗനിർദേശങ്ങളും ലംഘിച്ചും പൊലീസ് ഉദ്യോഗസ്ഥർ കടുത്ത കഴിവുകേടാണ് കാണിക്കുന്നതെന്നും അവർ കർണാടക പൊലീസിന്‍റെ പ്രവർത്തനത്തിന് അപകീർത്തിവരുത്തിയെന്നും പരാതിയിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.