അഗ്നിപഥില്‍ പ്രതിഷേധം: ബിഹാറില്‍ കനത്ത സുരക്ഷ

author img

By

Published : Jun 20, 2022, 11:27 AM IST

Security forces deployed in Bihar amid Bharat Bandh  ഭാരത് ബന്ദ്  അഗ്നിപഥ് റിക്രൂട്ട്‌മെന്‍റ്  അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധം  അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് ഭാരത് ബന്ദ്  ബിഹാറിൽ സുരക്ഷാസേനയെ വിന്യസിച്ചു  അഗ്നിപഥ് പദ്ധതിക്കെതിരെ പ്രക്ഷോഭം  ഭാരത് ബന്ദ് കണക്കിലെടുത്ത് പൊലീസ് നടപടികൾ  അഗ്നിപഥ് പദ്ധതി കോൺഗ്രസ് പ്രതിഷേധം  അഗ്നിപഥ് റിക്രൂട്ട്‌മെന്‍റ് സ്‌കീം  അഗ്നിവീർ  അഗ്നിപഥ് പദ്ധതി ആശങ്കകൾ  അഗ്നിപഥ് പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് സൈനികർ  Agnipath recruitment scheme  protests against the Agnipath scheme  Environment Minister Gopal Rai  Agniveers

പ്രതിഷേധത്തെ തുടർന്ന് പല സംസ്ഥാനങ്ങളിലും പൊലീസ് നടപടികൾ പ്രഖ്യാപിക്കുകയും സുരക്ഷ കർശനമാക്കുകയും ചെയ്‌തു. പല പ്രദേശങ്ങലിലും സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്.

പട്‌ന (ബിഹാർ): അഗ്നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് കണക്കിലെടുത്ത് പട്‌നയിൽ ഉടനീളം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു. പദ്ധതിക്കെതിരെ രാജ്യത്തുടനീളം വിദ്യാർഥികളുടെ പ്രക്ഷോഭം നടക്കുകയാണ്. പ്രക്ഷോഭത്തെ തുടർന്ന് കിഴക്കൻ മേഖലയിലെ എട്ട് ട്രെയിനുകൾ റദ്ദാക്കുകയും ആറ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്‌തതായി ഈസ്റ്റ് സെൻട്രൽ റെയിൽവേ അറിയിച്ചു.

കോൺഗ്രസ് പ്രതിഷേധം; അഗ്‌നിപഥ് റിക്രൂട്ട്‌മെന്‍റ് പദ്ധതിക്കെതിരെ കോൺഗ്രസ് തിങ്കളാഴ്‌ച(20.06.2022) രാജ്യത്തുടനീളം സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കും. അഗ്നിപഥ് പദ്ധതിക്കെതിരെയും എംപി രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടുള്ള മോദി സർക്കാരിന്‍റെ പകപോക്കൽ രാഷ്ട്രീയത്തിനെതിരെയും രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ സമാധാനപരമായ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ട്വിറ്ററിൽ കുറിച്ചു.

അഗ്നിപഥ് പദ്ധതി യുവാക്കൾക്ക് പ്രതിരോധ സംവിധാനത്തിൽ ചേരാനും രാജ്യത്തെ സേവിക്കാനും സുവർണാവസരം നൽകുന്നുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടുമ്പോൾ, റിക്രൂട്ട്‌മെന്‍റ് നയം വിവാദപരവും ഒന്നിലധികം അപകടസാധ്യതകൾ വഹിക്കുന്നതും ദീർഘകാല പാരമ്പര്യങ്ങളെയും ധാർമികതയേയും അട്ടിമറിക്കുന്നുവെന്ന് കോൺഗ്രസ് പറഞ്ഞു. സായുധ സേനയ്ക്കും പദ്ധതിക്ക് കീഴിൽ റിക്രൂട്ട് ചെയ്യപ്പെടുന്ന സൈനികർക്ക് മികച്ച പരിശീലനം ലഭിക്കുകയും രാജ്യത്തെ പ്രതിരോധിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് യാതൊരു ഉറപ്പുമില്ല. അഗ്‌നിപഥ് പദ്ധതി താത്ക്കാലികമായി നിർത്തിവെക്കാനും സർവീസിലുള്ളവരോടും വിരമിച്ചവരോടും കൂടിയാലോചനകൾ നടത്താനും, ഗുണമേന്മ, കാര്യക്ഷമത, സമ്പദ്‌വ്യവസ്ഥ എന്നീ മൂന്ന് പരിഗണനകളിൽ വിട്ടുവീഴ്‌ച ചെയ്യാതെ പ്രശ്‌നങ്ങൾ പരിഹരിക്കാനും കോൺഗ്രസ് സർക്കാരിനോട് അഭ്യർഥിച്ചു.

പൊലീസ് നടപടികൾ; ജൂൺ 20ന് നടക്കുന്ന പ്രതിഷേധത്തെ തുടർന്ന് പല സംസ്ഥാനങ്ങളിലും പൊലീസ് നടപടികൾ പ്രഖ്യാപിക്കുകയും സുരക്ഷ കർശനമാക്കുകയും ചെയ്‌തിട്ടുണ്ട്. ഡൽഹിയുടെ സമീപ പ്രദേശങ്ങളായ ഫരീദാബാദിലും നോയിഡയിലും സെക്ഷൻ 144 ചുമത്തിയിട്ടുണ്ട്. രാജസ്ഥാനിലെ ജയ്‌പൂരിൽ പ്രതിഷേധങ്ങളെ തുടർന്ന് ക്രമസമാധാന നില തകരാറിലാകാനുള്ള സാധ്യത കണക്കിലെടുത്ത് ഞായറാഴ്‌ച (20.06.2022) വൈകുന്നേരം 6 മണി മുതൽ ഓഗസ്റ്റ് 18 അർധരാത്രി വരെ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തി.

അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ സജീവമായി സമാഹരിക്കുന്നതോ പ്രചരിപ്പിക്കുന്നതോ ആയ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

സ്‌കൂളുകളും അടച്ചിടും; ചില സംഘടനകൾ ആഹ്വാനം ചെയ്‌ത പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ ജാർഖണ്ഡിലെ എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് പ്രകാരം ബിഹാറിലെ മുസാഫർപൂരിലെ എല്ലാ സ്‌കൂളുകളും അടച്ചിടും.

പ്രതിഷേധം ഇന്നുവരെ; അഗ്നിപഥ് റിക്രൂട്ട്‌മെന്‍റ് സ്‌കീമിന് ജൂൺ 14ന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെ ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന, തെലങ്കാന, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ചില സ്ഥലങ്ങളിൽ പ്രക്ഷോഭം ശക്തമായപ്പോൾ, പ്രതിഷേധക്കാർ തീവണ്ടികൾക്ക് തീയിടുകയും വാഹനങ്ങൾ കത്തിക്കുകയും സ്വകാര്യ, പൊതു സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്‌തു.

പ്രതിഷേധം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റെയിൽ ഗതാഗതം തടസ്സപ്പെടുത്തി. പ്രക്ഷോഭം കാരണം രാജ്യത്തുടനീളം 491 ട്രെയിൻ സർവീസുകളെ ബാധിച്ചതായി റെയിൽവേ അധികൃതർ ഞായറാഴ്‌ച(19.06.2022) അറിയിച്ചു. എന്നാൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.

രജിസ്‌ട്രേഷൻ നടപടികൾ; അഗ്നിപഥ് റിക്രൂട്ട്‌മെന്‍റ് സ്‌കീമിന് കീഴിലുള്ള അഗ്നിവീറിന്‍റെ ആദ്യ ബാച്ചിന്‍റെ രജിസ്‌ട്രേഷൻ നടപടികൾ ജൂൺ 24 ന് ആരംഭിക്കും. ഓൺലൈൻ പരീക്ഷ ജൂലൈ 24 ന് നടക്കും. ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കളെ അഗ്നിവീർ എന്ന് വിളിക്കും. ഈ വർഷം മൊത്തം 46,000 അഗ്നിവീരന്മാരെ റിക്രൂട്ട് ചെയ്യുമെങ്കിലും ഭാവിയിൽ ഇത് 1.25 ലക്ഷമായി ഉയരുമെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. സായുധ സേനയിൽ പുതുതായി റിക്രൂട്ട് ചെയ്യുന്ന എല്ലാവരുടെയും പ്രവേശന പ്രായം 17.5 മുതൽ 21 വയസ്സ് വരെയായിരുന്നു. എന്നാൽ, പ്രതിഷേധങ്ങളെ തുടർന്ന്, കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്‍റ് നടത്താൻ കഴിയാത്തതിനാൽ, 2022 ലെ റിക്രൂട്ട്‌മെന്‍റിൽ അഗ്നിവീർ റിക്രൂട്ട്‌മെന്‍റിന്‍റെ ഉയർന്ന പ്രായപരിധി 21 വയസ്സിൽ നിന്ന് 23 വർഷമായി കേന്ദ്ര സർക്കാർ വർധിപ്പിച്ചു.

ആശങ്കകൾ പരിഹരിക്കാൻ; അഗ്നിവീറുകളുടെ ഭാവിയേയും അവരുടെ തൊഴിൽ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ പരിഹരിച്ച്, ആവശ്യമായ യോഗ്യത മാനദണ്ഡങ്ങൾ പാലിച്ച് പ്രതിരോധ മന്ത്രാലയത്തിലെ ജോലി ഒഴിവുകളുടെ 10 ശതമാനം സംവരണം ചെയ്യാനുള്ള നിർദ്ദേശത്തിന് കേന്ദ്രം അംഗീകാരം നൽകി. കൂടാതെ, കേന്ദ്ര സായുധ പൊലീസ് സേനയും (സിഎപിഎഫ്) അസം റൈഫിൾസിന്‍റെയും റിക്രൂട്ട്മെന്‍റിൽ അവർക്ക് മുൻഗണന നൽകാനും തീരുമാനിച്ചു. അസം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക തുടങ്ങി നിരവധി സംസ്ഥാന സർക്കാരുകൾ സംസ്ഥാന സർക്കാർ ജോലികളിലും അഗ്നിവീറുകൾക്ക് മുൻഗണന നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.