ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറിൽ സവർക്കറിന്‍റെ ഫോട്ടോ: വെട്ടിലായി കോൺഗ്രസ് പ്രവർത്തകർ
Published: Sep 21, 2022, 6:13 PM


ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറിൽ സവർക്കറിന്‍റെ ഫോട്ടോ: വെട്ടിലായി കോൺഗ്രസ് പ്രവർത്തകർ
Published: Sep 21, 2022, 6:13 PM

സവർക്കറിന്‍റെ ചിത്രമുള്ള ബാനറും ഇത് ഗാന്ധിജിയുടെ ചിത്രം വച്ച് മറയ്‌ക്കുന്നതും സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ പ്രചരിക്കുകയാണ്.
എറണാകുളം: കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി ആർ.എസ്.എസ് നേതാവ് സവർക്കറിന്‍റെ ഫോട്ടോ കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയുടെ പ്രചരണ ബാനറിൽ ഇടം പിടിച്ചു. കോൺഗ്രസ് നേതാവ് ആലുവ എം.എൽ എ അൻവർ സാദത്തിന്‍റെ സ്വന്തം പഞ്ചായത്തായ ചെങ്ങമനാട് പഞ്ചായത്തിലെ അത്താണി എന്ന പ്രദേശത്താണ് പ്രവർത്തകർക്ക് അമിളി സംഭവിച്ചത്. കോൺഗ്രസിന്‍റെ ബ്ലോക്ക് മെമ്പറും, മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ ദിലീപ് കപ്രശ്ശേരിയുടെ നേതൃത്വത്തിലാണ് ബാനർ സ്ഥാപിച്ചതെന്നാണ് ആരോപണം.
സംഘപരിവാർ നേതാവിന്‍റെ ചിത്രം വിവാദമായതോടെ ഗാന്ധിയുടെ ചിത്രം വച്ച് സവർക്കറിനെ മറയ്‌ക്കുകയും ചെയ്‌തു. എന്നാൽ സവർക്കറിന്‍റെ ചിത്രമുള്ള ബാനറും ഇത് ഗാന്ധിജിയുടെ ചിത്രം വെച്ച് മറയ്‌ക്കുന്നതും സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ പ്രചരിക്കുകയാണ്. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന വഴിയിലാണ് ഈ ബാനർ സ്ഥാപിച്ചിരുന്നത്.
