ഗുജറാത്തില്‍ വാഹനാപകടത്തിൽ അഞ്ച് മരണം ; മരിച്ചവര്‍ ബന്ധുക്കള്‍

ഗുജറാത്തില്‍ വാഹനാപകടത്തിൽ അഞ്ച് മരണം ; മരിച്ചവര്‍ ബന്ധുക്കള്‍
Accident in Gandhinagar Cousins Died : സിനിമ കണ്ടു മടങ്ങവെ നിയന്ത്രണം നഷ്‌ടപ്പെട്ട് കാർ മരത്തിലിടിച്ചു, അപകടത്തില്‍പ്പെട്ട് അഞ്ച് പേർ മരിച്ചു.
ഗാന്ധിനഗർ (ഗുജറാത്ത്): ഗാന്ധിനഗർ രൺധേജ പെതാപൂർ ഹൈവേയിൽ കാര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേർ മരിച്ചു. ഇന്നലെ അര്‍ധരാത്രി 12:30 ഓടെ കഖേജ പെതാപൂർ ഹൈവേയിൽ വച്ചാണ് അപകടം സംഭവിച്ചത് (Accident in Gandhinagar Cousins Died). സിനിമ കണ്ടു മടങ്ങവെ കാർ ഓടിച്ചിരുന്ന യുവാവ് പൂർണ്ണ വേഗത്തിലായിരുന്നു. അതേ സമയം സ്റ്റിയറിങ്ങിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ട് കാർ മരത്തിലിടിക്കുകയുമായിരുന്നു. അഞ്ചുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.
മരിച്ചവരില്‍ അഞ്ചുപേരും ബന്ധുക്കളാണെന്നാണ് വിവരം (Five of the dead are relatives). ഹിമ്മത്നഗർ ഖേരാലു, സുജൽ സാബിർഭായ് ബെലിം, സൽമാൻ കസംഭായ് ചൗഹാൻ, ഷബീർഭായ് ചൗഹാൻ, സാഹിൽ ചൗഹാൻ എന്നിവരാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെത്തപൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം വാഹനത്തിന്‍റെ ഡ്രൈവർ മാൻസയിൽ താമസിക്കുന്ന സാഹിൽ ചൗഹാനാണ്.
ഉത്തരാഖണ്ഡിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് അപകടം: ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് അപകടം. വെള്ളിയാഴ്‌ചയുണ്ടായ വാഹനാപകടത്തിൽ പിക്കപ്പ് ജീപ്പ് റോഡിൽ നിന്ന് തെന്നി കുഴിയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചതായി നൈനിറ്റാൾ പൊലീസ് സൂപ്രണ്ട് പ്രഹ്ലാദ് നാരായൺ മീണ സ്ഥിരീകരിച്ചു. മറ്റ് രണ്ട് പേർക്ക് പരിക്കേറ്റതായും അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.
നൈനിറ്റാളിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോകുന്ന പിക്കപ്പ് ജീപ്പ് ഇന്ന് രാവിലെ നൈനിറ്റാൾ ജില്ലയിലെ ചിരാഖാൻ-റീത്ത സാഹിബ് മോട്ടോർ റോഡിലാണ് അപകടമുണ്ടായതെന്ന് നൈനിറ്റാൾ എസ്എസ്‌പി പറഞ്ഞു. ചീരാഖാൻ-റീത്ത സാഹിബ് മോട്ടോർ റോഡിൽ വച്ച് ജീപ്പിന്‍റെ ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടമായതിനെ തുടർന്ന് വാഹനം 500 മീറ്റർ താഴ്‌ചയിലേക്ക് മറിയുകയായിരുന്നെന്നും എസ്‌എസ്‌പി കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്‌മീരില്‍ ബസ് അപകടം: ജമ്മു കശ്‌മീരിലെ ദോഡയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേര്‍ മരിച്ചു 19 പേര്‍ക്ക് പരിക്കേറ്റു. ദോഡയിലെ അസര്‍ മേഖലയിലാണ് അപകടം നടന്നത്. കിഷ്ത്വാർ ബോഞ്ച്‌വയിൽ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്നും തെന്നി മാറിയ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. സംഭവത്തിന് പിന്നാലെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ജമ്മുവിലെ ആശുപത്രികളിലേക്ക് മാറ്റി.
അപകട കാരണം വ്യക്തമായിട്ടില്ല. കൂടുതല്‍ ആളുകളെ കയറ്റിയതാണോ അമിത വേഗതയാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പൊലീസ് പറഞ്ഞു. ജമ്മുവിലെ നര്‍വാള്‍ സ്വദേശിയായ ധീരജ് ഗുപ്‌ത എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബസ് എന്ന് പൊലീസ് പറഞ്ഞു. ജമ്മു കശ്‌മീരിലെ ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിൻഹ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.
