'ആരോഗ്യകരമായ മദ്യം ലഭ്യമാക്കും'; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് പഞ്ചാബ് സർക്കാർ, പിന്നാലെ വിമർശന മഴ

author img

By

Published : Dec 19, 2022, 12:02 PM IST

പഞ്ചാബ് സർക്കാർ  സുപ്രീംകോടതിയിൽ സത്യവാങ്മൂലം പഞ്ചാബ് സർക്കാർ  വ്യാജമദ്യ വ്യാപനത്തിനെതിരെ പഞ്ചാബ് സർക്കാർ  വ്യാജമദ്യ ദുരന്തം  വ്യാജമദ്യ ദുരന്തം പഞ്ചാബ് സർക്കാർ  തദ്ദേശീയ മദ്യം  പഞ്ചാബ് സർക്കാർ സത്യവാങ്മൂലം  പഞ്ചാബ് സർക്കാർ സത്യവാങ്മൂലം സുപ്രീംകോടതി  വ്യാജമദ്യത്തിനെതിരെ പഞ്ചാബ്  punjab govt provide cheap and healthy liquor  ആരോഗ്യകരമായ മദ്യം  punjab govt  outbreak of fake liquor punjab  punjab fake liquor  വ്യാജമദ്യം

40 ശതമാനം ആൽക്കഹോൾ അടങ്ങിയ തദ്ദേശീയ മദ്യം ലഭ്യമാക്കുമെന്ന് പഞ്ചാബ് സർക്കാർ. പിന്നാലെ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികളും മദ്യ കരാറുകാരും രംഗത്തെത്തി.

ഛണ്ഡീഗഢ്: വ്യാജമദ്യത്തിന്‍റെ വ്യാപനം കുറയ്‌ക്കുന്നതിനായി ആരോഗ്യകരമായതും വിലകുറഞ്ഞതുമായ തദ്ദേശീയ മദ്യം ലഭ്യമാക്കുമെന്ന് പഞ്ചാബ് സർക്കാർ. വ്യാജമദ്യ വിഷയത്തിൽ സുപ്രീംകോടതി വാദം കേൾക്കുന്നതിനിടെ ഇക്കാര്യം വ്യക്തമാക്കി പഞ്ചാബ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. 40 ശതമാനം ആൽക്കഹോൾ അടങ്ങിയ തദ്ദേശീയ മദ്യം ലഭ്യമാക്കുമെന്നാണ് സത്യവാങ്മൂലം.

ഗ്രാമപ്രദേശങ്ങളിൽ അനധികൃത ഗാർഹിക മദ്യത്തിന്‍റെ വിൽപ്പന തടയാനും കൂടിയാണ് ഇതെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. വ്യാജമദ്യ വിഷയത്തിൽ പഞ്ചാബ് സർക്കാരിനെ സുപ്രീംകോടതി ചോദ്യം ചെയ്‌തതിന്‍റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. പിന്നാലെ, സർക്കാരിനെതിരെ വിമർശനങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.

മയക്കുമരുന്ന് രഹിത പഞ്ചാബ് (drug-free punjab) വാഗ്‌ദാനം ചെയ്‌ത സർക്കാർ ഇനി മയക്കുമരുന്ന് വിതരണം ചെയ്യുമെന്ന് ബിജെപി നേതാവ് അശ്വനി ശർമ്മ ആരോപിച്ചു. അതേസമയം, മദ്യം എങ്ങനെ ആരോഗ്യകരമാകുമെന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് മദ്യ കരാറുകാർ സർക്കാരിനോടുള്ള രോഷം പ്രകടിപ്പിച്ചു.

ആഞ്ഞടിച്ച് മദ്യ കരാറുകാർ: പഞ്ചാബ് സർക്കാരിന്‍റെ സത്യവാങ്മൂലത്തിന് പിന്നാലെ മദ്യ കരാറുകാർ രംഗത്തെത്തി. ഇത് സർക്കാരിന് നാണക്കേടാണെന്ന് കരാറുകാരൻ അർമൻജോത് സിംഗ് ബ്രാർ പറഞ്ഞു. ധാർമ്മികതയെ മറികടന്നാണ് ഈ സത്യവാങ്മൂലം സർക്കാർ സമർപ്പിച്ചിരിക്കുന്നത്.

ആരോഗ്യത്തിന് ഹാനികരമായ വസ്‌തു എങ്ങനെയാണ് ആരോഗ്യകരമാകുക. സർക്കാർ വ്യാജമദ്യം നിയന്ത്രിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 40 ശതമാനം മദ്യം നൽകി എല്ലാ വീട്ടിലും മദ്യം എത്തിക്കുകയാണ് സർക്കാർ ഇനി ചെയ്യേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. ഇത് മദ്യത്തിന്‍റെ ഉപഭോഗം വർധിപ്പിക്കും. ഇതിലൂടെ വരുമാനം വർധിപ്പിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം.

ഇപ്പോൾ മദ്യത്തിൽ 65 ശതമാനവും 50 ശതമാനവും ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. കുറച്ച് വെള്ളം ചേർക്കുന്നതിലൂടെ മദ്യം കുടിക്കാൻ ആളുകളെ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ്. അങ്ങനെ ആളുകൾ മദ്യപിച്ച് ഉറങ്ങുകയും സർക്കാരിനെ ചോദ്യം ചെയ്യാത്ത സ്ഥിതിയും ഉണ്ടാകും. നമ്മുടെ സമൂഹത്തെ പാപ്പരാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആരോഗ്യകരമായ മദ്യം ലഭ്യമാക്കുമെന്ന സർക്കാരിന്‍റെ അവകാശവാദത്തെ വിമർശിച്ച അർമൻജോത് ബ്രാർ, സർക്കാർ അവകാശവാദങ്ങളും വാഗ്‌ദാനങ്ങളും മാത്രമേ നൽകുന്നുള്ളുവെന്ന് വിമർശിച്ചു. അതുപോലെ ആരോഗ്യകരമായ മദ്യം എന്ന അവകാശവാദവും പൊള്ളയാണ്. മദ്യം ഒരിക്കലും ആരോഗ്യകരമാകില്ല. സർക്കാരിന്‍റെ ഈ ഭരണഘടന വിരുദ്ധ സത്യവാങ്മൂലം തള്ളണമെന്ന് അദ്ദേഹം സുപ്രീംകോടതിയിൽ അപേക്ഷിച്ചു.

മദ്യം എങ്ങനെ ആരോഗ്യകരമാകുമെന്ന് ഡോക്‌ടർമാർ: മദ്യം വിഷമുള്ളതും ആസക്തിയുള്ളതുമാണ്. ആസക്തി ഒരിക്കലും ആരോഗ്യകരമാകില്ല. സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പൂർണമായും തെറ്റാണെന്ന് ഇഎൻടി സ്പെഷ്യലിസ്റ്റ് ഡോ. അരുൺ മിത്ര പറഞ്ഞു.

എൻസിആർബി റിപ്പോർട്ട് അനുസരിച്ച്, ബിഹാറിന് ശേഷം, വ്യാജമദ്യ ഉപഭോഗം മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം പഞ്ചാബിൽ മദ്യപിക്കുന്നവരുടെ എണ്ണം ഇന്ത്യയിലെ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. പഞ്ചാബിൽ പകുതിയിലധികം പേരും മദ്യം കഴിക്കുന്നു.

മറ്റ് മദ്യങ്ങളെ അപേക്ഷിച്ച് വ്യാജമദ്യത്തിന് വില കുറവാണെന്നതാണ് വ്യാജമദ്യത്തിന്‍റെ ഉപഭോഗം വർധിക്കാനുള്ള ഒരു കാരണം. 2021ൽ രാജ്യത്ത് 708 വ്യാജമദ്യ ഉപഭോഗം മൂലം 782 മരണങ്ങൾ സംഭവിച്ചു. യുപിയിലും പഞ്ചാബിലുമാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്.

Also read: ബിഹാറില്‍ വ്യാജമദ്യം കുടിച്ച് 20 പേര്‍ മരിച്ചു; മരണസംഖ്യ ഇനിയും വര്‍ധിക്കാമെന്ന് വൃത്തങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.