യോഗ സമാധാനത്തിലേക്കുള്ള വഴിയെന്ന് യോഗ ദിനത്തില്‍ പ്രധാനമന്ത്രി

author img

By

Published : Jun 21, 2022, 8:37 AM IST

Updated : Jun 21, 2022, 11:00 AM IST

ജൂൺ 21 അന്താര്ഷ്‌ട്ര യോഗ ദിനം  അന്താര്ഷ്‌ട്ര യോഗ ദിനം  യോഗ പ്രപഞ്ചത്തിന് സമാധാനം നൽകുന്നു  പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ ദിന പരിപാടി  യോഗ ദിനത്തോടനുബന്ധിച്ച് മൈസൂരിൽ നടന്ന പരിപാടികൾ  മനുഷ്യത്വത്തിനായുള്ള യോഗ അന്താര്ഷ്‌ട്ര യോഗ ദിനം  അന്താര്ഷ്‌ട്ര യോഗ ദിനം പ്രമേയം

"മനുഷ്യത്വത്തിനായുള്ള യോഗ" എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്‍റെ പ്രമേയം

മൈസൂരു: യോഗ പ്രപഞ്ചത്തിന് സമാധാനം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ദിനത്തോടനുബന്ധിച്ച് മൈസൂരുവില്‍ നടന്ന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. "മനുഷ്യത്വത്തിനായുള്ള യോഗ" എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്‍റെ പ്രമേയം.

യോഗ സമാധാനത്തിലേക്കുള്ള വഴിയെന്ന് യോഗ ദിനത്തില്‍ പ്രധാനമന്ത്രി

പ്രപഞ്ചം ആരംഭിക്കുന്നത് നമ്മുടെ സ്വന്തം ശരീരത്തിൽ നിന്നും ആത്മാവിൽ നിന്നാണ്. യോഗ നമ്മുടെ ഉള്ളിലുള്ള എല്ലാത്തിനെയും ബോധവാന്മാരാക്കുകയും അവബോധം വളർത്തുകയും ചെയ്യുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗ നമുക്ക് സമാധാനം നൽകുന്നു. യോഗയിൽ നിന്നുള്ള സമാധാനം കേവലം വ്യക്തികൾക്കുള്ളതല്ല. യോഗ നമ്മുടെ സമൂഹത്തിന് സമാധാനം നൽകുന്നു. യോഗ നമ്മുടെ രാജ്യങ്ങൾക്കും സമാധാനം നൽകുന്നു. യോഗ നമ്മുടെ പ്രപഞ്ചത്തിന് സമാധാനം നൽകുന്നു എന്നും മോദി കൂട്ടിച്ചേർത്തു.

രാജ്യാന്തര യോഗദിനത്തിൽ ആയുഷ് വകുപ്പിന്‍റെ നേതൃത്വത്തിൽ രാജ്യത്തെ 75 ചരിത്രപ്രധാനമായ സ്ഥലങ്ങളിലാണ് യോഗപ്രദർശനം. 75 കേന്ദ്രമന്ത്രിമാരാണ് 75 ഇടങ്ങളിലെ യോഗാദിന പരിപാടികളില്‍ പങ്കെടുക്കുക.

ഗവർണർ താവർചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ സൊനോവാൾ, മൈസൂർ രാജകുടുംബം യദുവീർ കൃഷ്‌ണദത്ത ചാമരാജ വാദിയാർ, "രാജമാതാ" പ്രമോദാ ദേവി എന്നിവരും മൈസൂരുവിലെ പരിപാടിയിൽ പങ്കെടുത്തു.

Last Updated :Jun 21, 2022, 11:00 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.